Connect with us

india

ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

അരുണാചല്‍ പ്രദേശില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിലെ ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് സംസ്ഥാന നിയമസഭയില്‍ ഒറ്റ എംഎല്‍എ മാത്രമായി

Published

on

പാറ്റ്‌ന: അരുണാചല്‍ പ്രദേശില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിലെ ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് സംസ്ഥാന നിയമസഭയില്‍ ഒറ്റ എംഎല്‍എ മാത്രമായി. 60 അംഗ നിയമസഭയില്‍ ഇതോടെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിന്റെ ഒരംഗം ഉള്‍പ്പെടെ ബിജെപി പക്ഷത്ത് 48 എംഎല്‍എമാരായി.

ജെഡിയു എംഎല്‍എമാരായ ഹായെംഗ് മംഗ്ഫി, ജിക്കേ താക്കോ, ഡോങ്‌റു സിയോങ്ജു, താലേം തബോ, കാംഗോംഗ് താക്കു, ദോര്‍ജീ വാമ്ങ്ഡി ഖര്‍മ എന്നിവരാണ് പാര്‍ട്ടി വിട്ടത്. ജെഡിയു സംസ്ഥാന അദ്ധ്യക്ഷനോട് ചര്‍ച്ച ചെയ്യാതെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് ഇവരില്‍ മൂന്ന് പേരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സസ്‌പെന്റ് ചെയ്തിരുന്നു.

ബിജെപി വിശ്വാസവഞ്ചന നടത്തിയെന്ന് നിതീഷ്‌കുമാര്‍ പറഞ്ഞു. അരുണാചലില്‍ ജെഡിയു പ്രതിപക്ഷത്താണെങ്കിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബംഗാൾ ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

അനുഛേദം 361 പ്രകാരം ഗവര്‍ണര്‍ക്ക് ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് വിഷയത്തില്‍ പൊലീസ് നിയമോപദേശം തേടുന്നത്.

Published

on

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ഗുരുതരമായ പരാതിയാണെന്നും അന്വേഷണം നടത്താന്‍ ബാധ്യതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. നിയമവകുപ്പിന്റെയും ഭരണഘടനാ വിദഗ്ദരുടെയും ഉപദേശം തേടുമെന്ന് ഡിസിപി അറിയിച്ചു. അനുഛേദം 361 പ്രകാരം ഗവര്‍ണര്‍ക്ക് ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് വിഷയത്തില്‍ പൊലീസ് നിയമോപദേശം തേടുന്നത്. രണ്ട് തവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയില്‍ സ്ത്രീ വ്യക്തമാക്കുന്നത്.

എന്നാല്‍ ഏറ്റുമുട്ടാന്‍ ഉറച്ച് തന്നെയാണ് ബംഗാള്‍ ഗവര്‍ണറും. രാജ്ഭവന്‍ കോമ്പൗണ്ടില്‍ കയറുന്നതിന് പൊലീസിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയ മന്ത്രിക്കും പ്രവേശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബംഗാള്‍ ധനമന്ത്രി ചന്ദ്രിക ഭട്ടാചാര്യക്കെതിരെ രാജ്ഭവന്‍ പ്രസ്താവനയിറക്കി.

ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പ്രതിഷേധം ശക്തമാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. പശ്ചിമ ബംഗാളില്‍ വിവിധ ഇടങ്ങളില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് 3 പൊതുയോഗങ്ങളില്‍ പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെ ഉയര്‍ന്ന ആരോപണം ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

 

Continue Reading

india

രാഹുൽ റായ്ബറേലിയിൽ; അമേഠിയിൽ കിശോരിലാൽ ശർമ

അന്തിമ തീരുമാനത്തിനായി ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കർണാടകയിലെ ശിവമോഗയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

Published

on

റായിബറേലിയിലും അമേഠിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. റായ്ബറേലിയിൽ  രാഹുല്‍ ഗാന്ധി മത്സരിക്കും. പാർട്ടിക്കും ഇന്ത്യ മുന്നണിക്കും ഒരുപോലെ ശക്തിപകരുന്നതാണ് രാഹുലിന്‍റെ റായ്ബറേലി സ്ഥാനാർത്ഥിത്വം. അമേഠിയിൽ മുതിർന്ന നേതാവ് കിഷോരിലാൽ ശർമയാണ് സ്ഥാനാർത്ഥി. രണ്ടു മണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.

അന്തിമ തീരുമാനത്തിനായി ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കർണാടകയിലെ ശിവമോഗയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അമേഠിയിൽ കേന്ദ്രമന്ത്രിയും സിറ്റിംഗ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയിൽ യുപി മന്ത്രി ദിനേശ് പ്രതാപ് സിംഗുമാണ് ബിജെപി സ്ഥാനാർത്ഥികൾ. മേയ് 20ന് ആണു രണ്ടിടത്തും വോട്ടെടുപ്പ്.

രണ്ടു ഭാരത് ജോഡോ യാത്രകളില്‍ നിന്നുള്ള അനുഭവങ്ങളുടെ കരുത്തുമായി എത്തുന്ന രാഹുലിന് ഹിന്ദി ഹൃദയഭൂമിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവർത്തകരും നേതാക്കളും. റായ്ബറേലിയിലെ രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം പകരുന്ന കരുത്തും സ്വാധീനവും സമീപപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാകും എന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.

Continue Reading

india

‘കൂട്ടബലാത്സം​ഗക്കാരന് വേണ്ടി പ്രധാനമന്ത്രി വോട്ട് ചോദിക്കുന്നു’: രാഹുല്‍ ഗാന്ധി

എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ

Published

on

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ജെ.ഡി.എസ് നേതാവും എം.പിയുമായ പ്രജ്വല്‍ രേവണ്ണയെ ബി.ജെ.പി സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. പ്രജ്വല്‍ രേവണ്ണ കൂട്ടബലാത്സംഗക്കാരനാണെന്ന് എല്ലാ ബി.ജെ.പി നേതാക്കള്‍ക്കും അറിയാം. എന്നിട്ടും അവര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു, എല്ലാം അറിഞ്ഞുകൊണ്ടാണ് ബി.ജെ.പി ജെ.ഡി (എസ്) സഖ്യം രൂപീകരിച്ചതെന്നും രാഹുല്‍ ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ.

പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വിഡിയോ ഉണ്ടാക്കിയെന്ന് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ആരോപിച്ചു. കൂട്ടബലാത്സംഗക്കാരനെ പിന്തുണച്ചതിന് പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് ചോദിക്കണമെന്നും രാഹുല്‍ പറഞ്ഞു.

Continue Reading

Trending