Culture
സര്‍ജിക്കല്‍ സ്‌ട്രൈക്: കോണ്‍ഗ്രസ്-ബി.ജെ.പി വാക് പോര് മുറുകുന്നു

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തെ ചൊല്ലി പാര്‍ട്ടികള്‍ തമ്മിലുള്ള വാക് പോരും കൊഴുക്കുന്നു.
കോണ്‍ഗ്രസ് ഉപാധ്യക്ഷനെതിരെ വിമര്‍ശനമുന്നയിച്ച ബി. ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരുടെ രക്തം കൊണ്ട് വ്യാപാരം നടത്തുന്നുവെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെയായിരുന്നു അമിത് ഷായുടെ വിമര്‍ശം. എന്നാല്‍ രാഹുല്‍ പറഞ്ഞത് എന്താണെന്ന് അദ്ദേഹത്തിന് അറിയാമെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് ഇത് മനസിലായിട്ടുണ്ടെന്നും സിബല്‍ വ്യക്തമാക്കി. പാകിസ്താനോടൊപ്പമാണ് കോണ്‍ഗ്രസിന്റെ കളിയെന്ന ഷായുടെ ആരോപണത്തിന് നിശിത വിമര്‍ശമാണ് സിബല്‍ ഉന്നയിച്ചത്.
കൊലപാതക കേസുകളിലടക്കം ആരോപണ വിധേയരായി ജയിലില്‍ കിടന്നവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അടിത്തറ മോശമാണെന്നും രാഹുല്‍ ഗാന്ധിയുടെ വിധേയത്വം ആരോടാണെന്നും ചോദിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
കോണ്‍ഗ്രസിന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന അമിത് ഷാ മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ദേശീയതയെ ചോദ്യം ചെയ്യുന്നത് അത്യന്തം അപലപനീയമാണെന്നും രാഷ്ട്രീയത്തില്‍ ചെളിവാരി എറിയല്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് പ്രധാനമന്ത്രി മോദി അമിത് ഷാക്ക് മനസിലാക്കി കൊടുക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.
രാജ്യത്തിന് സ്വാതന്ത്ര്യം വാങ്ങിത്തന്നവര്‍ക്ക് തെറ്റു പറ്റിയെന്നു പറയുന്ന ബി.ജെ.പിയുടെ അധ്യക്ഷന്‍ ഇത്രയും തരം താണ് സംസാരിക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നെന്നും നിരവധി കേസുകളില്‍ ആരോപണ വിധേയരായവര്‍ ഇപ്പോള്‍ ക്ലാസുകള്‍ എടുക്കുകയാണെന്നും സിബല്‍ പരിഹസിച്ചു. സൈന്യത്തിന്റെ വിജയത്തില്‍ രാഷ്ട്രീയം കാണുന്നത് ബി.ജെ.പി നിര്‍ത്തണമെന്നും സൈന്യം അവരുടെ ജോലി നിര്‍വഹിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് സൈന്യം നിയന്ത്രണ രേഖ കടന്ന് ആക്രമണം നടത്തുന്നതെന്ന ബി.ജെ.പി അധ്യക്ഷന്റെ അവകാശ വാദം ചരിത്രം അറിയാത്തതിനാലാണെന്നും സിബല്‍ പറഞ്ഞു. 1965, 1971, കാര്‍ഗില്‍ യുദ്ധ വേളകളിലും സൈന്യം അതിര്‍ത്തി കടന്ന് പാകിസ്താനില്‍ ആക്രമണം നടത്തിയിട്ടുണ്ടെന്നും സിബല്‍ പറഞ്ഞു.
സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിയതില്‍ ബി.ജെ.പി രാജ്യത്തോട് മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു. ജെയ്‌ഷെ മുഹമ്മദിന്റെ ജനനത്തിന് കാരണം ബി.ജെ.പിയാണെന്നും സിബല്‍ ആരോപിച്ചു. മുന്‍ ബി.ജെ.പി സര്‍ക്കാറിന്റെ കാലത്താണ് ജയിലില്‍ കിടന്നിരുന്ന മൗലാന മസ്ഊദ് അസ്ഹറിനെ മോചിപ്പിച്ചതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
gulf3 days ago
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
-
india3 days ago
താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം
-
kerala2 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന് മരിച്ചു