Connect with us

News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; പ്രധാനമന്ത്രിക്ക് 1.76 ലക്ഷം രൂപ പിഴയിട്ട് നോര്‍വീജിയന്‍ പൊലീസ്

20,000 നോര്‍വീജിയന്‍ ക്രൗണ്‍ (1.76 ലക്ഷം രൂപ) ആണ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തിയതെന്ന് പൊലീസ് മേധാവി ഓലെ സീവേഡ് പത്രസമ്മേളനത്തില്‍ പറഞ്ഞു

Published

on

ഓസ്ലോ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പ്രധാനമന്ത്രിക്ക് പിഴയിട്ട് നോര്‍വീജിയന്‍ പൊലീസ്. നോര്‍വീജിയ പ്രധാനമന്ത്രി ഏണ സോള്‍ബെഗിനാണ് സാമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള കോവിഡ് പ്രതിരോധ നടപടികളില്‍ വീഴ്ചവരുത്തിയതിന് പിഴചുമത്തിയത്.

പ്രധാനമന്ത്രിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തിന് കുടുംബാംഗങ്ങളായ 13 പേരെ ക്ഷണിക്കുകയും ഒരു റിസോര്‍ട്ടില്‍ വെച്ച് ആഘോഷം സംഘടിപ്പിക്കുകയും ചെയ്തെന്നായിരുന്നു പരാതി. ആഘോഷ പരിപാടികള്‍ക്ക് പരമാവധി 10 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ എന്നാണ് നോര്‍വീജിയയിലെ ചട്ടം. സംഭവം വിവാദമായതിനെ തുടര്‍ന്ന് തനിക്കുണ്ടായ വീഴ്ചയില്‍ പ്രധാനമന്ത്രി പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.

20,000 നോര്‍വീജിയന്‍ ക്രൗണ്‍ (1.76 ലക്ഷം രൂപ) ആണ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തിയതെന്ന് പൊലീസ് മേധാവി ഓലെ സീവേഡ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സാധാരണയായി ഇത്തരം സംഭവങ്ങളില്‍ പൊലീസ് കര്‍ശനമായി പിഴ ചുമത്താറില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്ന ആളാണ് പ്രധാനമന്ത്രി. അതുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരേ മാതൃകാപരമായി നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ സെറ്റില്‍മെന്റുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് ഷിപ്പിംഗ് ഭീമന്‍ മെഴ്സ്‌ക് പിന്‍വാങ്ങുന്നു

ഫലസ്തീനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാസങ്ങള്‍ നീണ്ട സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ തീരുമാനം.

Published

on

അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രാഈലി സെറ്റില്‍മെന്റുകളുമായി ബന്ധപ്പെട്ട കമ്പനികളുമായുള്ള ബന്ധം മെഴ്സ്‌ക് വിച്ഛേദിക്കുമെന്ന് ഡാനിഷ് ഷിപ്പിംഗ് ഭീമന്‍ അറിയിച്ചു.

ഫലസ്തീനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാസങ്ങള്‍ നീണ്ട സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ തീരുമാനം.

അടിസ്ഥാന സംഘടനയായ പലസ്തീനിയന്‍ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര കാമ്പെയ്നിന്റെ ഭാഗമായി അതിന്റെ കയറ്റുമതി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായി. മെഴ്സ്‌കിന്റെ യുഎസ് വിദേശ സൈനിക വില്‍പ്പനയുടെ കയറ്റുമതിയിലാണ് ഗ്രൂപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്, എന്നാല്‍ സെറ്റില്‍മെന്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പനികളില്‍ നിന്നുള്ള ചരക്ക് ഗതാഗതത്തെക്കുറിച്ചും PYM ഗവേഷണം നടത്തിയിട്ടുണ്ട്.

ഏകദേശം 500,000 കുടിയേറ്റക്കാര്‍ വസിക്കുന്ന അധിനിവേശ വെസ്റ്റ് ബാങ്കിന് കുറുകെ 100-ലധികം സെറ്റില്‍മെന്റുകള്‍ ഇസ്രായേല്‍ നിര്‍മ്മിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ ഈ സെറ്റില്‍മെന്റുകള്‍, ചെറിയ ഔട്ട്പോസ്റ്റുകള്‍ മുതല്‍ ആധുനിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്ള വലിയ കമ്മ്യൂണിറ്റികള്‍ വരെയാണ്.

എന്നാല്‍ ഇസ്രാഈല്‍ സൈന്യത്തിനായുള്ള എഫ്-35 യുദ്ധവിമാനങ്ങളുടെ ഘടകങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മെഴ്സ്‌ക് ഇപ്പോഴും കൊണ്ടുപോകുന്നുവെന്ന് വാദിച്ചുകൊണ്ട് അവര്‍ തുടര്‍നടപടികള്‍ ആവശ്യപ്പെട്ടു.

ഇസ്രാഈലിലേക്ക് സൈനിക സാമഗ്രികള്‍ കൊണ്ടുപോകുന്ന മാര്‍സ്‌ക് കപ്പലുകള്‍ തുറമുഖങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സ്‌പെയിന്‍ നിരോധിച്ചിരുന്നു.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ് സ്‌കൂള്‍ ബസ്സില്‍ ഇടിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ നടപടി

കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങല്‍ പൊലീസിന്റെ വിലയിരുത്തല്‍

Published

on

തിരുവനന്തപുരം ആറ്റിങ്ങല്‍ ആലംകോട് കെഎസ്ആര്‍ടിസി ബസ് സ്‌കൂള്‍ ബസ്സില്‍ ഇടിച്ച സംഭവത്തില്‍ നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കും. വാഹനത്തിന് മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സ്റ്റോപ്പ് കണ്ടിട്ടും ഡ്രൈവര്‍ നിര്‍ത്താതെ പോയതാണെന്നുമാണ് വിലയിരുത്തല്‍.

ഇന്ന് രാവിലെ ഏറ്റു മണിയോടെയായിരുന്നു സംഭവം. ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പിന്നിലേക്ക് കെഎസ്ആര്‍ടിസി ഇടിക്കുകയായിരുന്നു. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങല്‍ പൊലീസിന്റെ വിലയിരുത്തല്‍

.

Continue Reading

kerala

മുസ്‌ലിം യൂത്ത് ലീഗ് ശാഖാ സമ്മേളനങ്ങള്‍ക്ക് 25 ന് തുടക്കമാകും

സംസ്ഥാന സമ്മേളനം ജനുവരിയില്‍

Published

on

കോഴിക്കോട് : മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ശാഖ മുതല്‍ സംസ്ഥാനതലം വരെയുള്ള സമ്മേളനങ്ങള്‍ക്ക് ജൂണ്‍ 25ന്, ബുധനാഴ്ച തുടക്കമാകും. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ നത്തിയ മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗൃഹ സമ്പര്‍ക്കത്തിലൂടെയാണ് അംഗത്വ വിതരണത്തിന് ശാഖാ കമ്മറ്റികള്‍ നേതൃത്വം നല്‍കിയത്. സാമൂഹ്യ വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന മുസ്ലിം യൂത്ത് ലീഗിന് വന്‍ സ്വീകാര്യതയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ ലഭിച്ചിട്ടുള്ളത്. അരാഷ്ട്രീയവാദം കൊണ്ടും ലഹരി പോലുള്ള സാമൂഹ്യ തിന്‍മകള്‍ കൊണ്ടും പിടിമുറുക്കപ്പെട്ട യുവത്വത്തെ ബോധവാന്‍മാരാക്കി സാമൂഹ്യ മുന്നേറ്റത്തിന് വഴിയൊരുക്കുന്നവരാക്കുക എന്ന ക്രിയാത്മക ദൗത്യമാണ് യൂത്ത് ലീഗ് ഏറ്റെടുത്തിട്ടുള്ളത്. മുസ്ലിം യൂത്ത് ലീഗിന്റെ ആശയാദര്‍ശങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കുന്നതോടൊപ്പം അംഗങ്ങളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതോടെയാണ് മെമ്പര്‍ഷിപ്പ് പ്രക്രിയ അവസാനിച്ചിട്ടുള്ളത്.

അംഗത്വ വിതരണം പൂര്‍ത്തിയാക്കി സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും ജൂണ്‍ 25 മുതല്‍ ആരംഭിക്കും. ജൂലൈ 31 വരെ ശാഖാ സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും, ആഗസ്ത് 1 മുതല്‍ 31 വരെ പഞ്ചായത്ത് സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും, സപ്തംബര്‍ 1 മുതല്‍ 30 വരെ മണ്ഡലം സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും 2026 ജനുവരി 1 മുതല്‍ 25 വരെ ജില്ലാ സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും നടക്കും. 2026 ജനുവരി 30, 31 ഫിബ്രുവരി 1 തിയ്യതികളില്‍ സംസ്ഥാന സമ്മേളനവും തുടര്‍ന്ന് പുതിയ സംസ്ഥാന കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്യും.

മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള ശാഖാ സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 25 ന് കൊടുവള്ളി മണ്ഡലത്തിലെ സി.എം മടവൂര്‍ ശാഖയില്‍ നടക്കും. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രവര്‍ത്തനം വിജയിപ്പിച്ച മുഴുവന്‍ ഘടകങ്ങളെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അഭിനന്ദിച്ചു. ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും വിജയിപ്പിക്കാന്‍ പ്രവര്‍ത്തകരും കമ്മറ്റികളും രംഗത്തിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.

Continue Reading

Trending