Connect with us

Video Stories

ചതുരംഗ പലക മാറ്റി കറക്കു വിദ്യ

Published

on

ന്യൂഡല്‍ഹി: ബംഗളുരുവില്‍ ഇംഗ്ലണ്ടിനെതിരായി നടന്ന മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്കു നിര്‍ണായക വിജയം സമ്മാനിച്ച യജുവേന്ദ്ര സിങ്ങ് ചാഹല്‍ കേവലം ഒരു ക്രിക്കറ്റ് താരം മാത്രമല്ല ചെസിലും അദ്ദേഹത്തിന് ഒരു പിടിയുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ലോക ചെസ് ഫെഡറേഷന്റെ ഒഫീഷ്യല്‍ സൈറ്റിലും പേരെഴുതി ചേര്‍ത്ത ഏകകളിക്കാരനാണ് ചാഹല്‍. ഒറ്റനോട്ടത്തില്‍ യാതൊരു ബന്ധവുമില്ലാത്ത രണ്ട് കായിക ഇനങ്ങളാണ് ചതുരംഗവും ക്രിക്കറ്റുമെങ്കിലും ഇരു കായിക മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഏക താരമാണ് ഈ ഹരിയാന സ്വദേശി.

അണ്ടര്‍ 12 ദേശീയ ചെസ് ചാമ്പ്യനായിരുന്നു യജുവേന്ദ്ര സിങ്ങ് ചാഹല്‍. കോഴിക്കോട് നടന്ന എഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ചാഹല്‍ പിന്നീട് ഗ്രീസില്‍ ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ പിന്നീട് സാമ്പത്തിക പ്രതിസന്ധി മൂലം ചെസ്സിനെ കൈവിട്ട് ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ യുവതാരത്തെ നിര്‍ബന്ധിതനാക്കുകയായിരുന്നു. അതിന് ഫലമുണ്ടായെന്ന് പിന്നീടുളള അദ്ദേഹത്തിന്റെ ചരിത്രം തന്നെ പറയുന്നു. ട്വന്റി 20 പോലെയുള്ള അതിസമ്മര്‍ദ്ദ കളിയില്‍ ശാന്തമായി തന്റെ ജോലി നിര്‍വ്വഹിക്കാന്‍ ചെസു കളിയിലെ പാഠങ്ങള്‍ സഹായിച്ചെന്നാണ് ചാഹലിന്റെ അഭിപ്രായം.

ബാറ്റ്‌സ്മാന്റെ നീക്കം കാലുകളില്‍ നിന്ന് തിരിച്ചറിയാനും അതിനൊത്ത് ഭാവവ്യത്യാസമില്ലാതെ തന്ത്രങ്ങള്‍ മെനയാനും ശ്രമിക്കാറുണ്ടെന്നും ഇംഗ്ലണ്ട് ബാറ്റ്‌സമാന്‍മാരെ വട്ടം കറക്കിയ ചാഹല്‍ പറയുന്നു. മുംബൈ ഇന്ത്യന്‍സിലൂടെ 2011ലാണ് ചാഹല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയമായ അരങ്ങേറ്റം നടത്തുന്നത്. അക്കൊല്ലം കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിലെ മൂര്‍ച്ചയേറിയ സ്പിന്‍ ആയുധമായിരുന്നു ചാഹല്‍. രണ്ട് സീസണ്‍ കൂടി മുംബൈ ഇന്ത്യന്‍സില്‍ തുടര്‍ന്ന ചാഹലിനെ 2014ല്‍ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് പൊന്നുംവിലക്കെടുത്തു.

നിലവില്‍ ഐപിഎല്ലില്‍ ആര്‍സിബിയുടെ താരമാണ് ചാഹല്‍. സിംബാബ്‌വേ പര്യടനത്തിലൂടെയാണ് ചാഹല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. ഇതുവരെ മൂന്ന് ഏകദിനങ്ങളും ആറ് ട്വന്റി 20 മത്സരങ്ങളും ചാഹല്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ നേടിയ ആറ് വിക്കറ്റാണ് ചാഹലിന്റെ ഏറ്റവും മികച്ച പ്രകടനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

 

Continue Reading

kerala

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Published

on

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

Trending