ഇന്റോര്‍: ഇന്ത്യന്‍ ടീമിലെ മുന്‍ ക്യാപ്റ്റനും കൂളുമായ എം.എസ് ധോനി കഴിയില്‍ ടീമിന് എങ്ങനെ മുതല്‍ക്കൂട്ടാവുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. ബാറ്റിങില്‍ ചിലപ്പോള്‍ കൂറ്റനടിക്കാരനായും മറ്റുചിലപ്പോള്‍ വിക്കറ്റുകള്‍ക്കിടയില്‍ സിംഗിളുകളുടെ തമ്പുരാനായും ധോനി മാറും.
ഓസീസിനെതിരായ ഏകദിന പരമ്പരയിലും ധോനി വ്യത്യസ്തനായി. ചെന്നൈയില്‍ ബാറ്റുകൊണ്ടാണ് താരമായതെങ്കില്‍ കൊല്‍ക്കത്തയില്‍ വിക്കറ്റിനു പിന്നിലാണ് എം.എസ്.ഡി താരമായത്.
സ്റ്റമ്പിന് പിന്നില്‍ അത്രയ്ക്ക് മികവുറ്റതായിരുന്നു ധോനിയുടെ പ്രകടനം. ഇരയെ കാത്തിരിക്കുന്ന കഴുകന്‍ കണ്ണുപോലെ ജാഗരൂകമായിരുന്നു ധോനിയുടെ പ്രകടനം. ധോനിയുടെ വേഗതയുടെയും കൂര്‍മ്മതയുടെയും വിലയറിഞ്ഞത് ഓസീസ് ബാറ്റ്സ്മാന്‍ ഗ്ലെന്‍ മാക്സ്വെല്ലാണ്.
എന്നാല്‍ ഇന്റോറില്‍ ഓസീസിനെതിരായ മൂന്നാം ഏകദിനത്തിലും ധോനിയുടെ പ്രകടനം തനിയാവര്‍ത്തനമായി.
രണ്ടാം എകദിനത്തിലെ പോലെതന്നെ യുസ്വേന്ദ്ര ചാഹലിന്റെയും ധോനിയുടേയും കെണിയില്‍ മാക്സ്വെല്‍ വീണ്ടും വീഴുകയായിരുന്നു.
ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ അതി മനോഹരമായി കളിക്കുന്ന മാക്സിനെ അതിലും മനോഹരമായാണ് ധോനി പുറത്താക്കിയത്. ചാഹലിന്റെ പന്തില്‍ ക്രീസില്‍ നിന്ന് കയറി അടിക്കാന്‍ ശ്രമിച്ച മാക്സ്‌വെല്ലിന് പിന്നീട് ക്രീസിലേക്ക് തിരിച്ചു കയറാനായില്ല. ഞൊടിയിടയിലായിരുന്നു ധോനിയുടെ സ്റ്റമ്പിങ്. അതിര്‍ത്തി കടത്താനായി കയറി അടിക്കാനുള്ള ശ്രമം മനസ്സിലാക്കിയ ചാഹല്‍ ബോള്‍ വൈഡാക്കി എറിയാന്‍ തെല്ലും മടിച്ചില്ല. ബാക്കി കാര്യങ്ങള്‍ ധോനി ഭദ്രമാക്കുകയായിരുന്നു. ഷോട്ട് നഷ്ടപ്പെട്ടതോടെ തിരിഞ്ഞ് ക്രീസില്‍ ബാറ്റ് കുത്താന്‍ ഓസീസ് താരം തിരഞ്ഞപ്പോഴേക്കും ധോനി ബെയ്ല്‍ എടുത്തിരുന്നു. ചെന്നൈയില്‍ നടന്ന് ഒന്നാം ഏകദിനത്തിലും മാക്‌സ്‌വെല്ലിനെ ചാഹനാണ് പുറത്താക്കിയിരുന്നത്. മൂന്നാം തവണയും മാക്‌സ്‌വെല്ലിന്റെ പുറത്താകലിന് താന്‍ കാരണമായതോടെ ചാഹലിന് വിക്കറ്റ് ചിരിയടക്കാന്‍ കഴിഞ്ഞില്ല.
എന്നാല്‍ മാക്‌സ് വെല്ലിനെ പുറത്താക്കിയതോടെ പുതിയൊരു റെക്കോര്‍ഡിന് കൂടി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ അര്‍ഹനായിരിക്കുകയാണ്. ഇന്ത്യന്‍ ജേഴ്‌സിയില്‍ 100 സ്റ്റംപിങ്ങ് നടത്തുന്ന റെക്കോര്‍ഡാണ് എം.എസ് ധോനി സ്വന്തമാക്കിയത്.
Wow What an amazing stumping by @msdhoni Excellent #INDvsAUS pic.twitter.com/oozMKEs4TU
— Karan Vijay Sharma (@IKaransharma27) September 21, 2017
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന രണ്ടാം എകദിനത്തില്‍ യുസ്വേന്ദ്ര ചാഹലിന്റെ പന്തില്‍ മാക്‌സ്‌വെല്ലിനെ ധോനി പുറത്താക്കുന്നു
Be the first to write a comment.