Connect with us

kerala

ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Published

on

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.

അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.

രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

 

kerala

പുകയില്ലാത്ത വാഹനത്തിന് പുക പരിശോധിക്കാത്തതിന് പിഴ ചുമത്തി മംഗലപുരം പൊലീസ്

മംഗലപുരം പൊലീസ് ആണ് അയത്തില്‍ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്‌കൂട്ടറിന് ഈ ‘വിചിത്ര പിഴ’ ചുമത്തിയത്.

Published

on

പുകയില്ലാത്ത വാഹനത്തിന് പുക പരിശോധന നടത്തിയില്ലെന്ന് ആരോപിച്ച് പിഴ ചുമത്തി പൊലീസ്. തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പൊലീസ് ആണ് അയത്തില്‍ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്‌കൂട്ടറിന് ഈ ‘വിചിത്ര പിഴ’ ചുമത്തിയത്. 250 രൂപയാണ് പുക പരിശോധിക്കാത്തതിന് പിഴ ചുമത്തിയത്.

പിഴ എന്തിനാണെന്ന് അന്വേഷിക്കാന്‍ പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ മാന്യമായി പ്രതികരിച്ചില്ലെന്നും ശൈലേഷ് ആരോപിച്ചു. മംഗലാപുരം വരെ പോയിട്ടില്ലാത്ത തനിക്ക് എങ്ങനെയാണ് പിഴ വന്നത് എന്നറിയില്ല എന്നും ശൈലേഷ് പറയുന്നു. തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും റൂറല്‍ എസ് പി ഓഫിസുമായി ബന്ധപ്പെടാനുമാണ് ശൈലേഷിനോട് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍, റൂറല്‍ എസ്പി ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം ലഭിച്ചില്ല.

പിഴ നോട്ടീസില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിന് പകരം ഒരു ആക്ടീവ സ്‌കൂട്ടറിന്റെ ചിത്രമാണ് ഉള്ളത്. പൊലീസിന് അബദ്ധം പറ്റിയതാണ് എന്നാണ് നിഗമനം.

Continue Reading

kerala

മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ചന്ദ്രിക മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടര്‍ ഷഹബാസ് വെള്ളില, ഫോട്ടോഗ്രാഫര്‍ സഈദ് അന്‍വര്‍.കെ.ടി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

Published

on

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മികച്ച റിപ്പോര്‍ട്ടറായി തെരഞ്ഞെടുത്ത ചന്ദ്രിക മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടര്‍ ഷഹബാസ് വെള്ളില, ഫോട്ടോഗ്രാഫര്‍ സഈദ് അന്‍വര്‍.കെ.ടി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. തിങ്കളാഴ്ച്ച യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഐക്യ സര്‍വകലാശാല യൂണിയന്റെ സമാപന പ്രഖ്യാപന സമ്മേളനത്തിലായിരുന്നു അവാര്‍ഡ് വിതരണം. സമ്മേളനം സിന്‍ഡിക്കേറ്റംഗം ഡോ. റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി കെ അര്‍ഷാദ് സ്വാഗതം പറഞ്ഞു. യൂണിയന്‍ സെക്രട്ടറി സഫ്‌വാന്‍ പത്തില്‍ അധ്യക്ഷത വഹിച്ചു.

സിന്‍ഡിക്കേറ്റ് അംഗങ്ങളായ മധു രാമനാട്ടുകര, ടി. ജെ മാര്‍ട്ടിന്‍ സര്‍വകലാശാല ജീവനക്കാരുടെ സര്‍വീസ് സംഘടന നേതാക്കളായ ഹബീബ് തങ്ങള്‍, കെ.ഒ സ്വപ്‌ന സംസാരിച്ചു. യൂണിയന്‍ ജോയിന്‍ സെക്രട്ടറി അശ്വിന്‍ നാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലപ്പുറം ജില്ലാ പ്രതിനിധി പി കെ മുബശ്ശിര്‍ നന്ദി പറഞ്ഞു. വിവിധ മാധ്യമങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും ചഇന്റര്‍ സോണ്‍ കലോത്സവത്തിലെ വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.

Continue Reading

kerala

കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

Published

on

കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണ വിധേയരായ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെടുത്ത കേസിലെ ആരോപണ വിധേയരായ മൂന്ന് വനിതാ ജീവനക്കാര്‍ ഒളിവില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വന്നശേഷം തുടര്‍ നീക്കങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം .

Continue Reading

Trending