Connect with us

Career

“നാളെ ആരു ഓര്‍ക്കാന്‍, ആര്‍ക്കുണ്ട് സമയം…?”; ക്യാപ്റ്റന്‍ കൂള്‍ കളംവിട്ടത് വിഷാദ നായകനായോ!!

എംഎസ്ഡി എന്ന ബ്രാന്റ് നെയിമിലും ഏഴാം നമ്പറിലും തലയായും ആരാധകരുടെ മനസ്സ് കീഴക്കിയ റാഞ്ചിക്കാരന്‍ ഒടുവില്‍ മൈതാനം വിടുന്നത് മനസ്സു തകര്‍ന്നാണോ എന്ന ചോദ്യമാണ് ആദ്ദേഹത്തിന്റെ വിരമിക്കല്‍ സന്ദേശം ഉയര്‍ത്തുന്നത്.

Published

on

Chicku Irshad

ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയെ കിരീട വിജയങ്ങളിലേക്ക് നയിച്ച മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. കോലിയുടെ കീഴില്‍ 2019 ക്രിക്കറ്റ് ലോകകപ്പില്‍ അവസാനമായി രാജ്യത്തിന് വേണ്ടി കളിച്ച താരം സജീവ ക്രിക്കറ്റില്‍ നിന്ന് ഇക്കാലമത്രയും മാറിനില്‍ക്കുകയായിരുന്നു. ഒടുക്കം രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തില്‍ തന്നെയാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ കളംവിട്ടത്. എന്നാല്‍ എംഎസ്ഡി എന്ന ബ്രാന്റ് നെയിമിലും ഏഴാം നമ്പറിലും തലയായും ആരാധകരുടെ മനസ്സ് കീഴക്കിയ റാഞ്ചിക്കാരന്‍ ഒടുവില്‍ മൈതാനം വിടുന്നത് മനസ്സു തകര്‍ന്നാണോ എന്ന ചോദ്യമാണ് ആദ്ദേഹത്തിന്റെ വിരമിക്കല്‍ സന്ദേശം ഉയര്‍ത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ വിടവാങ്ങല്‍ പ്രഖ്യാപിച്ചുകൊണ്ട് താരം പോസ്റ്റ് ചെയ്ത നൊസ്റ്റാള്‍ജിക് വീഡിയോയുടെ പശ്ചാത്തല ഗാനം അത്രക്ക് വിഷാദ കാവ്യമായിപ്പോയി എന്നതാണ് ആരാധരുടെ മനസ്സ് പറയുന്നത്. പ്രശസ്ത കവി സാഹിര്‍ ലുധിയാന്‍വി രചിച്ച ‘മേ പല്‍ ദോ പല്‍ കാ ശായര്‍ ഹൂം” എന്ന ദാര്‍ശനിക മാനങ്ങളുള്ള കവിതക്ക് ചിത്രീകരണമൊരുക്കിയതാണ് ധോനിയുടെ വിടവാങ്ങല്‍ വീഡിയോ. വിഷാദം നിറഞ്ഞ ഒരു വിടവാങ്ങലായ ഈ കവിത പിന്നീട് കവിയുടെ അനുമതിയോടെ അമിതാഭ് ബച്ചന്റെ “കഭീ കഭീ” എന്ന സിനിമക്കായയും ഉപയോഗിച്ചിരുന്നു. യഷ് ചോപ്ര ഒരുക്കിയ ചിത്രത്തില്‍ ബച്ചന്‍ അവതരിപ്പിക്കുന്ന അമിത് എന്ന കഥാപാത്രം കവിസമ്മേളനത്തില്‍ ആലപിക്കുന്ന രീതിയില്‍ ഖയ്യാം ചിട്ടപ്പെടുത്തിയ ഗാനം മുകേഷാണ് പാടിയത്.

വരുന്ന ലോകകപ്പിലും രാജ്യത്തിന്റെ വിക്കറ്റ് കീപ്പറും ഫിനിഷറുമായി കളം നിറയാന്‍ താരത്തിന്റെ തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് കോവിഡ്‌ മഹാമാരിക്കിടെ ധോനിയുടെ അപ്രതീക്ഷിത വിടവാങ്ങള്‍. ഇക്കാലയളവില്‍ മഹേന്ദ്ര സിംഗ് ധോനി എന്ന 39 കാരന്‍ അനുഭവിച്ചതെല്ലാം ഉള്‍പ്പെടുന്നത് തന്നെയാണ് ഈ പാട്ടിലുള്ളതും.

“മേ പല്‍ ദോ പല്‍ കാ ശായര്‍ ഹൂം പല്‍ ദോ പല്‍ മേരി കഹാനി ഹേ പല്‍ ദോ പല്‍ മേരി ഹസ്തി ഹേ പല്‍ ദോ പല്‍ മേരി ജവാനി ഹേ..” എന്ന് തുടങ്ങുന്ന സാഹിറിന്റെ വരികളുടെ ആശയം ഇങ്ങനെയാണ്..

ഈ ഒന്നോ രണ്ടോ നിമിഷങ്ങളില്‍ മാത്രമാണ് ഞാന്‍ കവിയാവുന്നത്.
എന്റെ കഥ, എന്റെ യൗവനം, എന്റെ സാന്നിധ്യവുമെല്ലാം ഈ ഒന്നോ രണ്ടോ നിമിഷത്തേക്ക് മാത്രമുള്ളത്.
എനിക്ക് മുന്‍പ് ഈ വഴികളില്‍ എണ്ണമറ്റ കവികള്‍ വന്നു മറഞ്ഞുപോയിരിക്കുന്നു
ചിലര്‍ നീറുന്ന ഹൃദയവുമായി,
ചിലര്‍ ആത്മംതൃപ്തിയോടെ.
അവരും നൈമിഷികമായി മാത്രം നിലനിന്നവരാണ്
ഞാനും നിങ്ങള്‍ക്കൊപ്പം അത്തരമൊരു നിമിഷത്തിലായിരുന്നു ഇത്തിരി നേരം

ഇന്ന് ഞാന്‍ നിങ്ങളുടെ ഭാഗമാണെങ്കിലും
നാളെ ഞാന്‍ നിങ്ങളില്‍ നിന്നായി കാലഹരണപ്പെടും 

നാളെ പുതിയ കവികള്‍ വരും.
അവരുടെ കവിതകള്‍ പഴയവ നിഷ്പ്രഭമാക്കും.
അവര്‍ എന്നെക്കാള്‍ നല്ല എഴുത്തുകാരാവും
നിങ്ങളെക്കാള്‍ നല്ല ആസ്വാദകരും അവര്‍ക്കുണ്ടാകും..
എങ്കിലും എന്നെ ആരെങ്കിലും ഓര്‍ത്തിരുന്നെങ്കിലെന്ന് ഞാന്‍ കരുതുന്നു!
എന്നാല്‍ എന്തിനോര്‍ക്കണം അല്ലേ?
തിരക്കുപിടിച്ച ഈ ലോകത്ത് എന്നെ ഓര്‍ത്ത് പാഴാക്കാന്‍ ആര്‍ക്കുണ്ട് സമയം…?”

ധോനി തന്റെ ഇടം പിരിയുമ്പോള്‍ ഈ വരികളെ വിടവാങ്ങലായി എടുത്തത് യാദൃച്ഛികമാവില്ല. ജയങ്ങള്‍ക്കിടയിലും താരം വിമര്‍ശിക്കപ്പെട്ട കാലം വ്യക്തമാക്കുന്നത് അതാണ്. ഔട്ടാവുണ്ടാമ്പോള്‍ തിരിഞ്ഞുനോക്കാതെ മൈതാനം വിടുന്ന ക്യാപ്റ്റന്‍ കൂളിന്റെ പക്വതയാര്‍ന്ന ജീവിതവീക്ഷണവും ഫിനിഷറിന്റെ ഹെലികോപ്റ്റര്‍ ഷോട്ടും എല്ലാമുണ്ട് ആ വരികളില്‍. മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ ആത്മഗതം.

Sakshi Dhoni finally breaks silence on MS Dhoni's retirement 'rumours'

അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റിന് ഒരിക്കലും മറക്കാത്ത വിജയങ്ങള്‍ സമ്മാനിച്ച എം.എസ് ധോണിയുടെ വിരമിക്കല്‍ തീരുമാനത്തില്‍ പ്രതികരിച്ച ഭാര്യ സാക്ഷി സിങും വികാരാഭരിതയായി. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ധോനി വിരുദ്ധ പ്രചരണങ്ങള്‍ക്കിടയില്‍ പോലും ധോണിയുടെ തീരുമാനങ്ങള്‍ക്കെല്ലാം ഉറച്ച പിന്തുണ നല്‍കിയിരുന്ന, വിമര്‍ശനങ്ങളോട് ശക്തമായി തിരിച്ചടിച്ചിരുന്ന വ്യക്തിയാണ് സാക്ഷി. നേടിയെടുത്തതിലെല്ലാം നിങ്ങള്‍ക്ക് അഭിമാനിക്കാവുന്നതാണ്. കളിക്കളത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതിന് അഭിനന്ദനങ്ങള്‍. നിങ്ങളുടെ നേട്ടങ്ങളിലും വ്യക്തിത്വത്തിലും ഞാന്‍ അഭിമാനിക്കുന്നു. ആരോഗ്യവും സന്തോഷവും നിറയുന്ന ഒരു ഭാവി ആശംസിക്കുകയാണെന്നും സാക്ഷി കുറിച്ചു.

അമേരിക്കന്‍ എഴുത്തുകാരി മായ ആഞ്ചിലോവിന്റെ വാക്കുകളും സാക്ഷി ധോണിക്കായി വൈകാരികമായി കുറിച്ചിട്ടുണ്ട്. നിങ്ങള്‍ പറഞ്ഞത് ജനങ്ങള്‍ മറന്നേക്കാം, നിങ്ങള്‍ ചെയ്ത കാര്യങ്ങളും അവര്‍ മറന്നേക്കാം. എന്നാല്‍, അവരുടെയുള്ളില്‍ നിങ്ങളുണ്ടാക്കിയ വൈകാരിക അനുഭവം അവര്‍ ഒരിക്കലും മറക്കില്ലെന്നായിരുന്നു മായയുടെ വാക്കുകള്‍.

Career

ബാബര്‍ അസം കഴിഞ്ഞ വര്‍ഷത്തെ മികച്ച ഐസിസി പുരുഷ ക്രിക്കറ്റര്‍

തിന് മുന്‍പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി 2017ലും, 2018ലും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

Published

on

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഐസിസി പുരുഷ ക്രിക്കറ്റര്‍ എന്ന ബഹുമതിയ്ക്ക് അര്‍ഹനായി പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. 2022ലെ സര്‍ ഗാര്‍ഫീഡ് സോബേഴ്‌സ് ട്രോഫിയാണ് താരം സ്വന്തമാക്കിയത്. 54.12 ശരാശരിയില്‍ 2598 റണ്‍സ് ബാബര്‍ കഴിഞ്ഞ വര്‍ഷം നേടിയിരുന്നു.

44 മത്സരങ്ങളില്‍ നിന്നായി 8 സെഞ്ച്വറികളും 17 അര്‍ധ സെഞ്ച്വറികളുമാണ് അസം നേടിയെടുത്തത്. ഇതുവഴി ഒരു കലണ്ടര്‍ വര്‍ഷത്തിലെ 2000 റണ്‍സെന്ന റെക്കോര്‍ഡ് നേടുന്ന ഏക താരമായി അസം മാറിയിരിക്കുകയാണ്. ഇതിന് മുന്‍പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി 2017ലും, 2018ലും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

Continue Reading

Career

ട്രംപിന്റെ സോഷ്യല്‍മീഡിയ വിലക്ക് നീക്കി മെറ്റ; ഫെയ്‌സ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും തിരിച്ചെത്തും

അക്കൗണ്ടിന് മുകളില്‍ കടുത്ത നിരീക്ഷണവും നിയന്ത്രണങ്ങളുമുണ്ടാകുമെന്ന് മെറ്റയുടെ ഗ്ലോബല്‍ അഫയേഴ്‌സിന്റെ പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞു

Published

on

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്‍സ്റ്റഗ്രാം ഫെയ്‌സ്ബുക്ക് നീക്കിയതായി പുതിയ റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുന്‍പ് ട്രംപിന് ഏര്‍പ്പെടുത്തിയ വിലക്കാണ് ഫെയ്‌സ്ബുക്ക് മേധാവികളായ മെറ്റ നീക്കിയത്. മെറ്റ തന്നെയാണ് ഈ വിവരം പുറത്തുവിട്ടതും.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ട്രംപിന്റെ അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാകും. എന്നാല്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിന് മുകളില്‍ കടുത്ത നിരീക്ഷണവും നിയന്ത്രണങ്ങളുമുണ്ടാകുമെന്ന് മെറ്റയുടെ ഗ്ലോബല്‍ അഫയേഴ്‌സിന്റെ പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞു. യുഎസ് കാപിറ്റോള്‍ കലാപത്തിനു പിന്നാലെ അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിനാണ് ട്രംപിനെ ഫെയ്‌സ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്.

Continue Reading

Career

ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് കേന്ദ്ര നടപടി

ശനിയാഴ്ച രാത്രി വൈകീട്ടാണ് തീരുമാനം പുറത്തുവിട്ടത്

Published

on

ദേശീയ ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്ന് കേന്ദ്രമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ശനിയാഴ്ച രാത്രി വൈകീട്ടാണ് തീരുമാനം പുറത്തുവിട്ടത്. റാങ്കിംഗ് മത്സരവും, എന്‍ട്രി ഫീസ് തിരിച്ചടവും ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഗുസ്തി ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സമിതി ഏറ്റെടുക്കും വരെ ഫെഡറേഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കും.

സംഘടനയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഫെഡറേഷന്റെ അസി. സെക്രട്ടറി വിനോദ് തോമറിനെ മന്ത്രാലയം നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗുസ്തി താരങ്ങള്‍ ആരോപിച്ച ഫെഡറേഷനിലെ ക്രമക്കേടുകളും ലൈംഗികാതിക്രമ ആരോപണങ്ങളും അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ സമരം വെള്ളിയാഴ്ച രാത്രി ഒത്തുതീര്‍പ്പായിരുന്നു.

Continue Reading

Trending