Video Stories
മീനവിയല്‍ എന്തായോ എന്തോ
ശാരി പിവി
പാര്‍ട്ടി ചാനലില്‍ ഒന്നു വീതം മൂന്നു നേരം മീനവിയല്‍ തോരനുണ്ടാക്കി നാട്ടാരെ വെളുക്കനെ ചിരിക്കാന്‍ പഠിപ്പിക്കുന്ന പാര്‍ട്ടിക്കാരിയായ പ്രിന്‍സിപ്പലിനു വേണ്ടി വിദ്യാര്‍ത്ഥി സമൂഹത്തെ ഒറ്റിക്കൊടുത്തു യൂദാസിനെ നാണിപ്പിച്ച് ശിഖണ്ഡി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ഭാരവാഹികള്‍ ചാനലുകള്‍ തോറും പാര്‍ട്ടിയാപ്പീസീന്ന് അച്ചാരം വാങ്ങിയ വകയില്‍ ന്യായീകരണ തൊഴിലുമായി നടക്കുന്നതാണ് നാട്ടിലിപ്പോ കാണുന്ന പ്രധാന കാഴ്ച. പേര് ലോ കോളജാണെങ്കിലും തിരുവനന്തപുരത്തെ ലോ കോളജില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്നതൊക്കെ നിയമ വിരുദ്ധ കാര്യങ്ങളാണ്.
പ്രിന്‍സിപ്പലിന്റെ ബിരുദം മുതല്‍ നിയമനം വരെ പാപ്പരാസികള്‍ മുതല്‍ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ വരെ സംശയത്തിന്റെ മുനയിലാക്കിയിട്ടുമുണ്ട്. (ഓരോ ദിവസവും ഓരോരോ കഥകള്‍ മെനയുകയാണെന്നാണ് ചുവന്ന് നരച്ച പാര്‍ട്ടിയുടെ (കു)ബുദ്ധി ജീവികള്‍ പറയുന്നത്). പ്രിന്‍സിപ്പലിനും കോളജിലെ കുത്തഴിഞ്ഞ നയങ്ങള്‍ക്കുമെതിരെ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി സമര രംഗത്തു വരികയും ചെയ്തു. എന്നാല്‍ സമരത്തിന്റെ ആദ്യ നാളുകളില്‍ എന്തിനും ഏതിനും സമരം ചെയ്തു പണ്ട് സ്ട്രൈക്ക് ഫെഡറേഷന് ഓഫ് ഇന്ത്യ എന്ന് അപര നാമം സമ്പാദിച്ച എസ്.എഫ്.ഐ മാത്രം പങ്കു ചേര്‍ന്നില്ല.
എല്ലാവരും ഒത്തൊരുമിച്ച് സമരം നയിച്ച് ഏതാണ്ട് കോളജ് സ്തംഭിച്ചതോടെ ഭരണ കക്ഷിയുടെ വിദ്യയില്ലാ സംഘടനക്കിടയില്‍ ചെറിയൊരു മുറുമുറുപ്പ്. ശ്ശെടാ നമ്മളില്ലാതെയും സമരം വിജയിച്ചല്ലോ എന്ന കുണ്ഠിതം വേറെയും. പിന്നൊന്നും ആലോചിച്ചില്ല. പന്തം കൊളുത്തിപ്പടയുമായി സമര മുഖത്തേക്ക്. പതിവു പോലെ പ്രിന്‍സിപ്പലിനെ രാജിവെപ്പിച്ചിട്ടല്ലാതെ സമരം നിര്‍ത്തില്ലെന്നും അക്കളി തീക്കളി പിന്നെ ഏതാണ്ടൊക്കെ കളിയെന്നു മുദ്രവാക്യവും. ഒടുവില്‍ യൂണിവേഴ്സിറ്റിയുടെ വക പരിശോധന. കണ്ടെത്തലാവട്ടെ സര്‍വത്ര കുഴപ്പവും. ഭരണ കക്ഷിയുടെ വേണ്ടപ്പെട്ട നേതാക്കളും കൊച്ചുമക്കളും പിന്നെ മന്ത്രിമാരുടെ സ്റ്റാഫും സ്റ്റാന്റിങ് കൗണ്‍സലും അങ്ങനങ്ങനെ എല്ലായിടത്തും പിടിപാടുള്ള ലോകോളജ് മാനേജ്മെന്റിനെ പിണക്കാനും വയ്യ.
ചുടു ചോര മാന്താന്‍ പിള്ളാരെ റോഡിലിറക്കുകയും ചെയ്തു. എന്നാ പിന്നെ എന്താ ഒരു വഴി. യുറേക്കാ…. പാര്‍ട്ടി ആപ്പീസില് ചര്‍ച്ച വിളിക്കാം. ഒരു വെടിക്ക് രണ്ട് പക്ഷി. ഭരണ കക്ഷിയല്ലേ, അതിപ്പോ ഓരോ കീഴ് വഴക്കങ്ങളാവുമ്പോ അങ്ങനെയല്ലേ പറ്റൂ. പാര്‍ട്ടി ആപ്പീസീന്ന് അങ്ങനെ നിര്‍ദേശവും പോയി. പാര്‍ട്ടിയുടെ പിള്ളാരെ മാത്രം ചര്‍ച്ചക്കു വിളിക്കുക. എന്നിട്ട് നുമ്മ പറഞ്ഞു തരുന്നതൊക്കെ അംഗീകരിച്ചുവെന്നു പറയുക. അതോടെ എല്ലാം ക്രോംപ്രമൈസ് ആവും. മുകളില്‍ നിന്നും ഉത്തരവെത്തി. പിള്ളാര് സഖാക്കള്‍ ഒരു വാറോലയുമായി കോളജിനുള്ളില്‍ പോകുന്നു. അല്പ സമയം കഴിഞ്ഞ് തിരിച്ചു വരുന്നു.
മുന്‍കൂട്ടി വിവരം അറിയിച്ചതിനനുസരിച്ച് സമര സഖാക്കള്‍ക്കായി പ്രമുഖ പാപ്പരാസികള്‍ നേരത്തെ തയാറാക്കിയ ചോദ്യങ്ങളുമായി നിരന്നു നില്ക്കുന്നു. പിന്നെ വെളുക്കനെ ചിരിയുമായി എല്ലാം കോംപ്രമൈസാക്കിയെന്ന പ്രഖ്യാപനവും. ഏതാണ്ടിതു കൊണ്ടൊക്കെ തീരുമാനമാകുമെന്ന പഴയ പാര്‍ട്ടി സ്റ്റഡി ക്ലാസിലെ ബുദ്ധിയും ഉപയോഗിച്ച് ചാനലിനു മുന്നില്‍ കുത്തിയിരുന്നവരെ നിരാശരാക്കി ബാക്കി വിദ്യാര്‍ത്ഥി സംഘടനകള്‍ സമരവുമായി മുന്നോട്ടു തന്നെ. സ്വന്തം പാളയത്തില്‍ നിന്നും സി.പി.ഐയുടെ പിള്ളാര് സംഘടന തന്നെ വല്യേട്ടന്മാരുടെ വര്‍ഗ വഞ്ചനയെ കുറിച്ച് തുറന്ന് പറഞ്ഞതോടെ ഇപ്പം ന്യായീകരണ ഡിക്ഷ്ണറി തിരഞ്ഞു നടക്കുകയാണ്. എസ്.എഫ്.ഐക്കാര്‍.
കാര്യങ്ങള്‍ ഏതാണ്ടൊക്കെ കൈവിട്ടു പോകുമെന്ന തിരിച്ചറിവു കൊണ്ടോ അതോ യു.ഡി.എഫ് കാലത്ത് വിതരണം ചെയ്ത സ്കൂള്‍ പാഠപുസ്തകത്തിന്റെ പിതൃത്വം ഏറ്റെടുത്ത പോലെ ഇതും നമ്മുടേത് എന്നു പറയാനോ ആവോ മന്ത്രിസഭയിലെ ഏറ്റവും മോശം മന്ത്രിയാരെന്ന മത്സരത്തില്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനത്തിന് യൊതാരു വെല്ലുവിളിയും ഇല്ലാതെ നിലനിര്‍ത്താന്‍ പറ്റുന്ന വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചാ പ്രഹസനവുമായെത്തി. മാനേജ്മെന്റിന്റെ നോട്ടീസ് വായിച്ചു കേള്‍പ്പിക്കുന്നു. പഴയ അത്തള പിത്തള തവളാച്ചി പാടി പിള്ളാരെ ഒതുക്കാനൊക്കില്ലെന്നറിഞ്ഞതോടെ പേരിലെ വ്യാജ പ്രൊഫസറുമായി മന്ത്രി വന്നതു പോലെ മടങ്ങി.
ഇനി ഇറങ്ങിപ്പോക്കിന് വല്ല കോഴ്സും ആരംഭിക്കുമോ ആവോ?
വ്യാജ ബിരുദം, വ്യാജ അറ്റന്റന്‍സ്, വ്യാജ ഇന്റേണല്‍ മാര്‍ക്ക് തുടങ്ങിയവ ചര്‍ച്ച ചെയ്യാനെത്തിയ മന്ത്രി തന്നെ ഇത്തരത്തിലൊരു വ്യാജവുമായാണ് നടക്കുന്നത്. എയ്ഡഡ് കോളജ് അധ്യാപകര്‍ പ്രൊഫസര്‍ ആകില്ലെങ്കിലും വ്യാജ പ്രൊഫസര്‍ പദവി അലങ്കാരവുമായാണ് ടിയാന് കൊണ്ടു നടക്കുന്നത്. കേരളത്തിലെ നിരവധി സര്‍വ്വകലാശാലകളുടെ പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി തന്നെ ഇങ്ങനെ യുജിസി നിയമങ്ങള്‍ ലംഘിച്ച് ഇല്ലാത്ത പദവികള്‍ ഉണ്ടെന്നവകാശപ്പെടുമ്പോള്‍ ഇതൊക്കെ എന്ത്.
സ്വന്തം കാര്യത്തില്‍ നടപടിയെടുക്കാത്ത അദ്ദേഹം ലോ അക്കാദമി വിഷയത്തില്‍ എന്തെങ്കിലും നടപടിയെടുക്കാത്തതില്‍ പിന്നെ എന്തൂട്ട് അത്ഭുതം. പദവി ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്ന് നാള്‍ക്കു നാള് തെളിയിച്ചു കൊണ്ടിരിക്കുകയുമാണ്. സാധാരണ പിള്ളാര് ഇറങ്ങിപ്പോകും. ഇവിടെ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ വാക്കുകളില്‍ പറഞ്ഞാല്‍ പത്ത് മിനിറ്റ് ക്ഷമ കാണിച്ചിരുന്നേല്‍ തീര്‍ക്കാവുന്ന സമരമാണ് സഖാവ് പൊളിച്ചടക്കിയത്. ദലിത് പീഡനമടക്കം പരാതി നല്‍കിയിട്ടും ഒരു കേസു പോലുമെടുക്കാത്ത ഇരട്ടച്ചങ്കന്മാരുടെ ഭരണത്തില്‍ ഇതൊക്കെയല്ലേ നടക്കൂവെന്നാശ്വസിക്കാം.
ബംഗാളില്‍ ബുദ്ധദേവ് ആയിരുന്നെങ്കില്‍ കേരളത്തില്‍ ചുവപ്പ് മായ്ക്കുന്ന കാര്‍മികത്വം പിണറായിക്കായിരിക്കുമെന്ന് നാള്‍ക്കു നാള് ടിയാനും തെളിയിച്ചിരിക്കുകയാണ്. നിയമത്തെ വെല്ലുവിളിക്കുന്ന ലോ അക്കാദമിയുടെ ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യമുന്നയിച്ച നടരാജ പിള്ളയെ ഏതോ ഒരു പിള്ളയാക്കിയ വിദ്വാന്. പക്ഷേ മുഖ്യന് അറിയാത്തതായൊന്നുണ്ട് (അറിയാത്തതു പോലെ അഭിനയിച്ചതും ആവാം) ലോ അക്കാദമിയുടെ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഏതോ ഒരു പിള്ളയുടെ കുടുംബമല്ല ആവശ്യപ്പെട്ടത്.
മുഖ്യന് ഏതോ പിള്ളയായ പി എസ് നടരാജ പിള്ള യഥാര്‍ഥത്തില്‍ ആരാണ്? രണ്ടുവട്ടം മന്ത്രി, എം പി, എംഎല്‍എ, സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യത്തെ സെക്രട്ടറി, സ്വാതന്ത്ര്യ സമര സേനാനി ദിവാന് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് സര് സിപി 1943ല്‍ ഭൂമി കണ്ടുകെട്ടിയിട്ടും പോരാട്ടം നയിച്ചയാള്‍. മാതാപിതാക്കള്‍ക്കൊപ്പം പിള്ള കഴിഞ്ഞിരുന്ന സ്ഥലത്തെ 11.49 ഏക്കര്‍ ഭൂമിയാണ് ലോ അക്കാദമി സംഘം സ്വന്തമാക്കിയത്. മുഖ്യനെക്കാള്‍ പതിന്മടങ്ങ് കേരളത്തിന് സംഭാവന ചെയ്തിട്ടുള്ള നടരാജ് പിള്ളയെ അറിയാത്ത ടിയാന്റെ ചരിത്രബോധം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളു.
എല്ലാം അറിഞ്ഞിട്ടും അപമാനിക്കാന്‍ വേണ്ടി തന്നെയാണ് നിങ്ങള്‍ പറഞ്ഞതെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെയെങ്കില്‍ നടരാജപിള്ളയും അദ്ദേഹത്തിന്റെ പിതാവ് മനോമണി പ്രഫ. സുന്ദരംപിള്ളയും കയറികിടക്കാന്‍ സ്വന്തമായി ഇടമില്ലാതെ കുടിലില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ മകന് സുന്ദരവും ആരാണെന്ന് കൂടി മനസ്സിലാക്കുന്നത് ഒരു പക്ഷേ നന്നായിരിക്കും. എന്തായാലും ലോ അക്കാദമിക്ക് ഭൂമി നല്കിയതിനെപ്പറ്റി അന്വേഷിക്കില്ലെന്ന് ടിയാന് വ്യക്തമാക്കിയിട്ടുണ്ട്.
തന്നാലാവുന്നതെങ്കിലും ചെയ്യണമല്ലോ. പക്ഷേ വിടില്ല ഞാനെന്ന മട്ടില്‍ ഭരണം പരിഷ്കരിക്കാന്‍ ഇറങ്ങിത്തിരിച്ചയാള്‍ പിന്നാലെയുണ്ട്. സര്‍ക്കാര്‍ ഭൂമി ആര് കയ്യടക്കിയാലും തിരിച്ചെടുക്കണമെന്നാണ് പരിഷ്കാരിയുടെ ആവശ്യം. ക്ലാസ് നടത്താന്‍ സമ്മതിക്കില്ലെന്ന് രണ്ട് മുരളീധരന്മാരും കോളജിലെ പിള്ളാരും. എല്ലാം ചേര്‍ത്ത് പുതിയൊരു വിഭവം കോളജില്‍ നിന്നു ഉടന്‍ പ്രതീക്ഷിക്കാമെന്നര്‍ത്ഥം.
ലാസ്റ്റ് ലീഫ്: തമിഴ്നാട്ടില്‍ ശശികല മുഖ്യമന്ത്രി പദത്തിലേക്ക്. രാജ്ഞിക്കു പകരം തോഴി ജനാധിപത്യം വിശാലമാകുന്ന ഓരോ വഴികള്‍.
Video Stories
50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
”ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍” നവംബറില്‍ സമ്മാനിക്കും

റസാഖ് ഒരുമനയൂര്‍
അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം ഒരുക്കുയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ഓഗസ്റ്റ് 31വരെ നീട്ടിയതായി മാ നവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.ന്ന മൂന്നാമത് എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി മൊത്തം 50 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ഇ ത് മൂന്നാം തവണയാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.
കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര് ഡിന് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 100 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.
കമ്പനികള്‍ക്ക് ഗ ണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെ
ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വകാര്യ മേഖലയിലെ കമ്പനികളിലെ മികച്ചതും മുന്‍നിരയിലുള്ളതു മായ തൊഴില്‍ വിപണികളെ അംഗീകരിക്കുകയും തൊഴില്‍ മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുക യും ചെയ്യുന്നതാണ്. റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും, സര്‍ഗ്ഗാത്മകത, നവീകര ണം, പ്രതിഭാ ആകര്‍ഷണം, തൊഴില്‍ ബന്ധങ്ങളും വേതനവും, സാമൂഹിക ഉത്തരവാദിത്തവും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.
അവാര്‍ഡിനുള്ള അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്ണ്ണ യം നടത്തിയാണ് ജേതാക്കളെ തെരഞ്ഞടുക്കുക. ഈ വര്‍ഷത്തെ അവാര്‍ഡില്‍ ലേബര്‍ അക്കോമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാ ഗം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണ് ഇതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും കരുണ, വിശ്വസ്ഥത, ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നു.
ആദ്യവിഭാഗത്തില്‍ റിക്രൂട്ട്മെന്റ്, ശാക്തീകരണം, പ്രതിഭാ ആകര്‍ഷണം, ജോലിസ്ഥല പരിസ്ഥിതി, തൊഴിലാളി ക്ഷേമം, നവീകരണം, ഭാവി സന്നദ്ധത എന്നിവയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാന മാക്കി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തി ല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും.
നേട്ടം, വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍, തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും.
തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങ ള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. വിശ്വസ്തത, ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരി ക്കും.
തൊഴിലാളികളുമായും ക്ലയന്റ് കുടുംബങ്ങളുമായും മികച്ച രീതികള്‍ പിന്തുടരുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍, തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍, മികച്ച സേവനങ്ങള്‍ നല്കുന്ന ബിസിനസ്സ് സര്‍വീസ് സെന്റ റുകള് എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറ ന്‍സ് പദ്ധതി, സേവിംഗ്സ് സ്കീം, ആരോ ഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളുമായി സഹകരിച്ച് പരിശീലനം, യോ ഗ്യത, റിക്രൂട്ട്മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോ ധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത 3 വിജയികളെയും ആദരിക്കും.
Video Stories
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള് തകര്‍ത്ത ഓപ്പറേഷന് സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.
ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന് മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്മുന്നില് വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന് അടക്കം 26 സാധു മനുഷ്യരായിരുന്നു.
മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്മുന്നില് വെച്ച് ഭര്ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന് സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു
Video Stories
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala3 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു
-
india2 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
News3 days ago
ഗസ്സയിലെ വെടിനിര്‍ത്തല്‍; യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്