india
കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഇന്ന്; പതിനഞ്ചോളം എംപിമാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും. വൈകീട്ട് 5.30നും 6.30നും ഇടയിലായിരിക്കും സത്യപ്രതിജ്ഞ
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും. വൈകീട്ട് 5.30നും 6.30നും ഇടയിലായിരിക്കും സത്യപ്രതിജ്ഞ. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണ് ഇന്ന് നടക്കുക. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു തീരുമാനം. ഒരുക്കങ്ങള്‍ നേരത്തന്നെ പൂര്‍ത്തിയായതായി രാഷ്ട്രപതി ഭവന് അറിയിച്ചിരുന്നു. 20 പുതുമുഖങ്ങള്‍ ഇടംപിടിച്ചേക്കുമെന്നാണ് വിവരം.
മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി ഡല്‍ഹിയിലില്ലാത്ത പതിനഞ്ചോളം എംപിമാരോട് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശിച്ചിരുന്നു. സര്‍ബാനന്ദ സോനോബള്‍, ജ്യോതിരാധിത്യ സിന്ധ്യ, സുശില്‍ കുമാര്‍ മോദി, നാരായണ്‍ റാണെ, പശുപതി പരസ്, അനുപ്രിയ പട്ടേല്‍, ശാന്തനു ഠാക്കൂര്‍, വരുണ്‍ ഗാന്ധി തുടങ്ങിയവര്‍ ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തും.
india
അഞ്ചു ലക്ഷം മുസ്ലിം വോട്ടുകൾ വെട്ടിമാറ്റുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
മുഖ്യമന്ത്രിയുടെ വിവാദ പരാമർശങ്ങളോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല
ന്യൂഡൽഹി: എസ്.ഐ.ആറിന് പകരം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ എസ്.ആർ (പ്രത്യേക പരിഷ്കരണം) നടത്തുന്ന അസമിൽ നാലു മുതൽ അഞ്ചു ലക്ഷം വരെ ‘മിയാ’കളെ (ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകളെ) വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.
അസം വിട്ടുപോകാൻ സമ്മർദം ചെലുത്താൻ മിയാ മുസ്ലിംകളെ ബുദ്ധിമുട്ടിക്കണമെന്നും അതിനായി അവരുടെ റിക്ഷയിൽ യാത്ര ചെയ്യുന്നവർ അഞ്ചു രൂപ കൊടുക്കേണ്ടിടത്ത് നാലു രൂപയേ കൊടുക്കാവൂ എന്നും ബി.ജെ.പിയുടെ മുതിർന്ന നേതാവ് കൂടിയായ അസം മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. തങ്ങളുടെ വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയയെകുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിവാദ പരാമർശങ്ങളോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
തിൻസുകിയ ജില്ലയിൽ ദിഗ്ബോയിയിൽ നടന്ന ചടങ്ങിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ ഈ പരാമർശങ്ങൾ. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകളെ കഴിവതും ബുദ്ധിമുട്ടിക്കുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്നും താനും ബി.ജെ.പിയും അവർക്കെതിരാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. ബുദ്ധിമുട്ടിച്ച് ഞെരുക്കിയാൽ മാത്രമേ അവർ വിട്ടുപോകുകയുള്ളൂ. അവരെ അസമിൽ വോട്ട് ചെയ്യാൻ അനുവദിക്കരുത്. അവർ ബംഗ്ലാദേശിലാണ് വോട്ട് ചെയ്യേണ്ടത്.
അസമിൽ ഇപ്പോൾ വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്കരണം (എസ്.ആർ) ആണ് നടക്കുന്നത്. ബംഗാളി സംസാരിക്കുന്ന ആയിരക്കണക്കിന് മുസ്ലിംകൾക്ക് നോട്ടീസ് അയച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ അസമിൽ അവർ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് ശ്രമമെന്നായിരുന്നു മറുപടി.
അസമിൽ എസ്.ഐ.ആറിന് പകരം എസ്.ആർ മാത്രമാക്കിയത് പ്രാഥമിക പ്രക്രിയയാണെന്നും അതിനു ശേഷം എസ്.ഐ.ആർ നടക്കുമ്പോൾ അഞ്ചു ലക്ഷം മിയാ മുസ്ലിംകളെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. അവരെ കഴിയുന്നത്ര ബുദ്ധിമുട്ടിക്കലാണ് തന്റെ ജോലിയെന്നും കോൺഗ്രസ് എന്തൊക്കെ വിമർശനം നടത്തിയാലും തനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പരാമർശങ്ങളോട് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ കടുത്ത പ്രതികരണമാണ് നടത്തിയത്. മുഖ്യമന്ത്രി അസമിൽ ഭരണഘടനയെ അപ്രസക്തമാക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അമൻ വദൂദ് കുറ്റപ്പെടുത്തിയപ്പോൾ, ഏതെങ്കിലും വിഭാഗത്തെ നിരന്തരം സമ്മർദത്തിലാക്കാനല്ല അസം ജനത ഹിമന്ത ശർമയെ തെരഞ്ഞെടുത്തതെന്ന് റെയ്ജോൾ ദൾ അധ്യക്ഷനും എം.എൽ.എയുമായ അഖിൽ ഗൊഗോയ് പറഞ്ഞു.
india
അജിത് പവാറിന്റ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത് കൈയിൽ കെട്ടിയ വാച്ച്
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപകട മരണത്തിന്റെ നടുക്കത്തിലാണ് രാജ്യം. ഇന്ന് രാവിലെ ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാറിന് ജീവന് നഷ്ടമായത്. അജിത് പവാറിനൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരും പൈലറ്റും ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു.
അപകടത്തെ തുടർന്നുണ്ടായ തീപിടുത്തവും ഒന്നിലധികം സ്ഫോടനങ്ങളും വിമാനത്തിന് സാരമായ കേടുപാടുകൾ വരുത്തിയിട്ടുണ്ടെന്ന് ദൃശ്യങ്ങൽ തെളിയിക്കുന്നു. അജിത് പവാര്‍ എപ്പോഴും കൈയില്‍ കെട്ടിയിരുന്ന വാച്ചാണ് അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കത്തിയമര്‍ന്ന വിമാനത്തിന്റെ പരിസരത്ത് നിന്നും ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അദ്ദേഹം ധരിക്കാറുണ്ടായിരുന്ന വാച്ചാണ് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്വകാര്യ വിമാനത്തിലായിരുന്നു അജിത് പവാര്‍ അവസാന യാത്ര നടത്തിയത്. വിമാനം മുംബൈയില്‍ നിന്ന് പുറപ്പെട്ട് 35 മിനിട്ടുകള്‍ക്ക് ശേഷം ഏകദേശം 8.45ഓടെ അപകടമുണ്ടായി. പവാറിന്റെ പി.എസ്.ഒ, അറ്റന്‍ഡന്റ്, പൈലറ്റ് ഇന്‍ കമാന്‍ഡ്, ഫസ്റ്റ് ഓഫീസര്‍ എന്നിവരായിരുന്നു അദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്നത്.
ചൊവ്വാഴ്ച്ച മുംബൈയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് മണ്ഡലമായ ബാരാമതിയിൽ പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലികളില്‍ പങ്കെടുക്കുന്നതിന് പോകുമ്പോഴായിരുന്നു അപകടം.
india
അമിതവേഗതയിൽ കാർ ഓടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറ്റി; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ അറസ്റ്റിൽ
മദ്യലഹരിയിലായിരുന്നു താരം വാഹനമോടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
വഡോദര: ഗുജറാത്തിലെ വഡോദരയിൽ അമിതവേഗതയിൽ കാർ ഓടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറ്റിയ സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ (53) അറസ്റ്റിലായി. മദ്യലഹരിയിലായിരുന്നു താരം വാഹനമോടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച പുലർച്ചെ 2.30ഓടെ സ്വന്തം ആഡംബര എസ്യുവി കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. അക്കോട്ട മേഖലയിലെ പുനിത് നഗർ സൊസൈറ്റിക്ക് സമീപം വഴിയരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകളിലേക്കാണ് നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറിയത്. അപകടത്തിൽ വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.
സംഭവ സ്ഥലത്തെത്തിയ പൊലീസ് ജേക്കബ് മാർട്ടിനെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു. അന്വേഷണത്തിന്റെ ഭാഗമായി അപകടത്തിൽപ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
“പ്രതി മദ്യപിച്ച് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. അശ്രദ്ധയായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ബിഎൻഎസ്, മോട്ടോർ വാഹന നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല,” പൊലീസ് അറിയിച്ചു.
രഞ്ജി ട്രോഫിയിൽ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ജേക്കബ് മാർട്ടിൻ ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 1999ൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു ഇന്ത്യൻ ടീമിൽ അരങ്ങേറ്റം. 2001ൽ കെനിയയ്ക്കെതിരെയായിരുന്നു അവസാന അന്താരാഷ്ട്ര മത്സരം.
-
entertainment1 day agoബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
-
kerala1 day agoഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
-
Culture1 day agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
kerala1 day agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
Film1 day agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
india1 day agoഗോവയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തും; ഓസ്ട്രേലിയന്‍ മാതൃക പിന്തുടരാന് നീക്കം
-
kerala1 day agoകൊറിയന്‍ സുഹൃത്തിന്റെ മരണം: എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
-
film1 day agoആഗോള ഗ്രോസ്സ് 25 കോടിയും കടന്ന് 2026ലെ ആദ്യ സൂപ്പര്‍ഹിറ്റായി ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’
