Connect with us

local

അറബിക് പ്രസിദ്ധീകരണ രംഗത്ത് 15 വർഷം പൂർത്തീകരിച്ച് വിദ്യാർത്ഥി മുന്നേറ്റത്തിൻ്റെ അന്നഹ്ദ; ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

അറബി ഭാഷയുടെ വളർച്ചക്കും പുരോഗതിക്കും മികച്ച സംഭാവനകൾ നൽകിയ അന്നഹ്ദ അറബിക് മാസിക, ക്രിസ്റ്റൽ ജൂബിലി ആഘോഷിക്കാനൊരുങ്ങുകയാണ്

Published

on

മലപ്പുറം: അറബി ഭാഷയുടെ വളർച്ചക്കും പുരോഗതിക്കും മികച്ച സംഭാവനകൾ നൽകിയ അന്നഹ്ദ അറബിക് മാസിക, ക്രിസ്റ്റൽ ജൂബിലി ആഘോഷിക്കാനൊരുങ്ങുകയാണ്.

2006 ഓഗസ്റ്റ് പതിനേഴിന് ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് സ്ഥാപനമായ, പറപ്പൂർ സബീലുൽ ഹിദായ ഇസ് ലാമിക് കോളേജിൽ നിന്നും പ്രസിദ്ധീകരണം
ആരംഭിച്ച, അന്നഹ്ദ ഇന്ത്യയിൽ അറബി ഭാഷാ വളർച്ചക്ക് വളരെ വലിയ സംഭാവനകളാണ് നൽകിയത്.

കോട്ടക്കൽ പറപ്പൂർ ദേശത്ത് ഒരു നാടിൻ്റെ അത്താണിയും ആത്മീയാചാര്യനുമായിരുന്ന സി.എച്ച് ബാപ്പുട്ടി മുസ്ലിയാരുടെ ചിന്തയിൽ നിന്നും പ്രചോദനം ഉൾകൊണ്ട്, പ്രസിദ്ധീകരണം
ആരംഭിച്ച, മാഗസിൻ ഇന്ത്യയിലെ മുൻ നിര അറബി പ്രസിദ്ധീകരണങ്ങളിലൊന്നാണ്.

ഒരു പറ്റം വിദ്യാർത്ഥികളുടെ ഒഴിവ് പിരിഡുകളിലെ ചിന്തകളായിരുന്നു അന്നഹ്ദ അറബി മാസികയെ രൂപാന്തരപ്പെടുത്തിയത്.

രാജ്യാന്തര അറബിക് സെമിനാർ, അന്നഹ്ദ നാഷണൽ എക്സലൻസ് അവാർഡ്, വർക്ക്ഷോപ്പുകൾ വിവിധ ദേശീയ സെമിനാറുകൾ, വിദ്യാർത്ഥികൾക്ക് അറബിക് റൈറ്റിംഗ്, ജേർണലിസം, ഡിസൈനിങ് തുടങ്ങിയ ട്രൈനിംങ് കോഴ്സുകൾ,
പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളിൽ ഏറ്റവും മികച്ചതിന് വർഷംതോറും ബെസ്റ്റ് ആർട്ടിക്കിൾ അവാർഡ്, വെബ്സൈറ്റിനോട് അനുബന്ധമായി “മുദവ്വനത്തുന്നഹ്ദ” എന്ന പേരിൽ ബ്ലോഗ് എന്നിവയും
2021 ആഗസ്റ്റ് മുതൽ 2022 ആഗസ്റ്റ് വരെ നീണ്ടു നിൽക്കുന്ന വാർഷിക ആഘോഷ പരിപാടിയുടെ ഭാഗമായി ആരംഭിക്കും.

ഇന്ത്യക്ക് അകത്തും പുറത്തും ഭാഷാ മികവ് തെളിയിച്ചവർക്ക് മാഗസിൻ നൽകുന്ന പ്രധാന അവാർഡാണ് അന്നഹ്ദ നാഷണൽ എക്സലൻസ് അവാർഡ്.

ഒന്നാമത് അന്നഹ്ദ രാജ്യാന്തര പുരസ്‌കാരത്തിന് പ്രമുഖ ഈജിപ്ഷ്യന്‍ എഴുത്തുകാരനും ഖൈറോ അറബി ഭാഷ അക്കാദമി മേധാവിയുമായ ഡോ.ഹസന്‍ ശാഫിയും, പ്രഥമ അന്നഹ്ദ നാഷണൽ എക്സലൻസ് അവാർഡിന്
കേരള യൂണിവേഴ്‌സിറ്റി പ്രൊഫസറായിരുന്ന നിസാറുദ്ദീൻ അബ്ദുൽ കരീമുമാണ് അർഹരായത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വി.സി. കെ.കെ.എൻ. കുറുപ്പാണ് രണ്ടാം നാഷണൽ എക്സലൻസ് അവാർഡ് ഏറ്റുവാങ്ങിയത്.
തുടർന്ന് പ്രമുഖ അറബി എഴുത്തുകാരനും വിദേശ അറബ് മാഗസിനുകളിലെ കോളമിസ്റ്റുമായ ഡോ. കെ. മുഹമ്മദലി വാഫിയാണ് അവാർഡ് നേടിയത്. 2021- 22 ലെ അവാർഡ് പ്രഖ്യാപനം ഉടൻ നടക്കും.
ദേശീയ അന്തർ ദേശീയ മേഖലകളിലെ പ്രമുഖർ എഴുത്തുകാരായ മാഗസിൻ, ഒരു ലക്കം പോലും മുടങ്ങാതെ തുടർച്ചയായി,
പതിനഞ്ച് വർഷം പ്രസിദ്ധീകരിക്കപ്പെട്ട കേരളത്തിലെ ഏക മാസിക കൂടിയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

crime

കണ്ണിലേക്ക് മുളക്പൊടി വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്.

Published

on

രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം.

റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു.

കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്‌തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Trending