india
ഇന്ധനവില വര്‍ധനവിന് കാരണം താലിബാന്; വിചിത്ര വാദവുമായി ബി.ജെ.പി എംഎല്‍എ
എന്നാല്‍ ഇന്ത്യയുമായി ഏറ്റവും കുറവ് ഇന്ധന വ്യാപാര ബഡമ്മുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്.
രാജ്യത്തെ പെട്രോള്‍,ഡീസല്‍ വിലവര്‍ധനക്ക് കാരണം അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം പിടിച്ചെടുത്തതാണെന്ന വിചിത്ര വാദവുമായി കര്‍ണാടക എം.എല്‍.എ അരവിന്ദ് ബെല്ലാര്‍ഡ്.
അഫ്ഗാനിസ്ഥാനില്‍ നിലവിലെ പ്രതിസന്ധി കാരണം ക്രൂഡോയില്‍ വിതരണത്തില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണ് രാജ്യത്തെ് ഇന്ധനവില ഉയരുന്നതെന്നാണ് അദ്ദേഹം സ്ഥാപിക്കുന്നത്.
എന്നാല്‍ ഇന്ത്യയുമായി ഏറ്റവും കുറവ് ഇന്ധന വ്യാപാര ബഡമ്മുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്.ഈ വര്‍ഷം ജൂലൈയില്‍ റോയിട്ടേഴ്സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇറാഖ്, സൗദി, യു.എ.ഇ, നൈജീരിയ, യു.എസ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നത്.
india
സാന്താ തൊപ്പിയും നീന്തല്‍ വസ്ത്രവും ധരിച്ചെത്തിയ ജാപ്പനീസ് വിനോദസഞ്ചാരികള്‍ക്ക് നേരെ അധിക്ഷേപം
ഗംഗാ നദി പോലുള്ള പവിത്രമായ സ്ഥലത്ത് വിനോദസഞ്ചാരികള്‍ ധരിച്ച വസ്ത്രങ്ങള്‍ അനാദരവാണെന്ന് ആരോപിച്ചാണ് ചില നാട്ടുകാര്‍ തടസം സൃഷ്ടിച്ചത്.
വാരണാസി: ക്രിസ്മസ് ദിനത്തില്‍ വാരണാസിയിലെ ദശാശ്വമേധ ഘട്ടില്‍ സാന്താ തൊപ്പിയും നീന്തല്‍ വസ്ത്രവും ധരിച്ചെത്തിയ ജാപ്പനീസ് വിനോദസഞ്ചാരികളെ നാട്ടുകാര്‍ അപമാനിച്ചതായി പരാതി. ഗംഗാ നദി പോലുള്ള പവിത്രമായ സ്ഥലത്ത് വിനോദസഞ്ചാരികള്‍ ധരിച്ച വസ്ത്രങ്ങള്‍ അനാദരവാണെന്ന് ആരോപിച്ചാണ് ചില നാട്ടുകാര്‍ തടസം സൃഷ്ടിച്ചത്.
ഇതിനിടയില്‍ വിനോദസഞ്ചാരികള്‍ നദിയില്‍ മൂത്രമൊഴിച്ചു എന്ന തരത്തില്‍ തെറ്റായ പ്രചരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപിച്ചു. എന്നാല്‍ ഇത്തരമൊരു ആരോപണം ശരിവയ്ക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവം അന്വേഷിച്ച പൊലീസ് ഇത് തെറ്റിദ്ധാരണ മൂലമുണ്ടായ പ്രശ്നമാണെന്ന് വ്യക്തമാക്കി.
പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇരുവിഭാഗവും പരസ്പരം മാപ്പ് പറയുകയും പരാതികളില്ലാതെ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിനോദസഞ്ചാരികളോടുള്ള നാട്ടുകാരുടെ പെരുമാറ്റത്തില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരോട് കാണിക്കേണ്ട പെരുമാറ്റത്തെക്കുറിച്ച് ബോധവല്‍ക്കരണം ആവശ്യമാണെന്ന അഭിപ്രായവും ശക്തമാകുകയാണ്.
india
ആരാധക തിരക്കിൽ നടൻ വിജയ് നിലത്തുവീണു; ചെന്നൈ വിമാനത്താവളത്തിൽ ആശങ്ക
കാറിലേക്കു നടക്കുന്നതിനിടെ ആൾക്കൂട്ടം തിങ്ങിക്കൂടിയതോടെ മുന്നോട്ട് നീങ്ങാനാകാതെ വിജയ് നിലത്തുവീണു.
ചെന്നൈ: ‘ജനനായകൻ’ സിനിമയുടെ ഓഡിയോ ലോഞ്ചിന് ശേഷം ചെന്നൈയിൽ തിരിച്ചെത്തിയ നടനും ടിവികെ മേധാവിയുമായ വിജയ്യെ വിമാനത്താവളത്തിൽ ആരാധകർ വളഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട സാഹചര്യമുണ്ടായി. കാറിലേക്കു നടക്കുന്നതിനിടെ ആൾക്കൂട്ടം തിങ്ങിക്കൂടിയതോടെ മുന്നോട്ട് നീങ്ങാനാകാതെ വിജയ് നിലത്തുവീണു.
നടനെ കാണാനായി വലിയ തോതിൽ ആരാധകരാണ് ചെന്നൈ വിമാനത്താവളത്തിൽ ഒത്തുകൂടിയത്. വിജയ് എത്തിയതോടെ ആരാധകർ ഒരുമിച്ച് അടുത്തേക്ക് പാഞ്ഞെത്തി. സുരക്ഷാ സേനയും അംഗരക്ഷകരും ഉണ്ടായിരുന്നെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സാധിച്ചില്ല. ആരാധകർ ആർപ്പുവിളികളുമായി സുരക്ഷാ ബെൽറ്റ് മറികടന്ന് അകത്തേക്ക് കയറാൻ ശ്രമിച്ചതോടെയാണ് സ്ഥിതി കൈവിട്ടത്.
നടനൊപ്പം നിൽക്കാനും ഫോട്ടോ എടുക്കാനും ആരാധകർ ശ്രമിക്കുന്നതിനിടെയാണ് വിജയ് വീണത്. ഉടൻ സുരക്ഷാ സംഘം താരത്തെ പിടിച്ചുയർത്തി സുരക്ഷിതമായി കാറിലേക്ക് മാറ്റി. വീഴ്ചയിൽ വിജയിന് പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സമീപകാലത്ത് ടിവികെ സമ്മേളനത്തിനിടെ വിജയ് പ്രസംഗിക്കുന്ന സമയത്ത് ഒരു ആരാധകൻ സമ്മേളനനഗരിയിലെ ടവറിലേക്ക് കയറിയത് സുരക്ഷാ ആശങ്ക ഉയർത്തിയിരുന്നു. വിജയ് പലതവണ അഭ്യർഥിച്ചതിനെ തുടർന്നാണ് ഇയാൾ താഴെയിറങ്ങിയത്.
ശനിയാഴ്ച മലേഷ്യയിലെ ബുക്കിറ്റ് ജലീൽ സ്റ്റേഡിയത്തിൽ ‘ദളപതി തിരുവിഴ’ എന്ന പേരിൽ ‘ജനനായകൻ’ സിനിമയുടെ ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചിരുന്നു. പൂർണ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള വിജയിയുടെ അവസാന സിനിമയെന്ന നിലയിൽ നടന്ന ചടങ്ങിൽ പ്രമുഖ സെലിബ്രിറ്റികളും ആരാധകരും പൊതുജനങ്ങളും ഉൾപ്പെടെ 80,000ലേറെ പേർ പങ്കെടുത്തു.
india
ക്രൈസ്തവര്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നു; പ്രധാനമന്ത്രിക്ക് കെ.സി. വേണുഗോപാലിന്റെ കത്ത്
ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും, വിദ്വേഷം പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവ വിഭാഗത്തിനെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും, വിദ്വേഷം പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ഡല്‍ഹി, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടന്നതായി കത്തില്‍ പരാമര്‍ശിക്കുന്നു. കേരളത്തിലെ പാലക്കാട് ജില്ലയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണവും ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനാരോപണം ഉന്നയിച്ച് പള്ളികള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായും, ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് വെല്ലുവിളിയാണെന്നും കെ.സി. വേണുഗോപാല്‍ കത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെയും കേന്ദ്ര ഭരണകൂടത്തിന്റെയും മൗനം വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കു ധൈര്യം നല്‍കുന്നതായും അദ്ദേഹം വിമര്‍ശിച്ചു.
പുതുവത്സര ആഘോഷങ്ങള്‍ അടുത്തിരിക്കെ ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും, ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india2 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
kerala3 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala1 day agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india1 day agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala2 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
-
More1 day agoഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന് മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന് ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്
