Connect with us

kerala

“ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ് “;കെ.സുധാകരൻ

ഒരു കാര്യം ഉറച്ചു പറയാം,
“ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്

Published

on

കണ്ണൂർ സർവകലാശാല സിലബസിൽ ആർ.എസ്​.എസ്​ സൈദ്ധാന്തികരുടെ പുസ്​തകങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രിയേയും ഭരണപക്ഷ വിദ്യാർത്ഥി സംഘടനകളേയും രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കണ്ണൂർ സർവ്വകലാശാലയിൽ സംഘപരിവാർ ആശയങ്ങൾ സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് താത്ക്കാലികമായി മരവിപ്പിച്ചിരിക്കുന്നു.

പിണറായി വിജയൻ്റെ അടിമക്കൂട്ടമായി അധഃപതിച്ച ഭരണപക്ഷ വിദ്യാർത്ഥി സംഘടനകൾ സംഘപരിവാറിനനുകൂലമായി നിന്നപ്പോൾ വിദ്യാർത്ഥി പക്ഷത്ത് നിന്നു കൊണ്ട് സർവ്വകലാശാലയിലെ കാവിവത്കരണത്തിനെതിരെ പ്രതിഷേധമുയർത്തിയ സമര ഭടൻമാർക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. സവർക്കറെയും ഗോൾവൾക്കറെയും പഠിക്കണമെന്ന് പറഞ്ഞ SFI യുടെ മുഖത്തേറ്റ അടി കൂടിയാണ് നമ്മുടെ കുട്ടികളുടെ സമര വിജയം.

എന്നാൽ ഏതു നിമിഷവും ഈ താൽക്കാലിക മരവിപ്പിക്കൽ പിൻവലിച്ചേക്കാം. സംഘ പരിവാർ കൈയ്യും കാലും കെട്ടിയിട്ട ഒരു മുഖ്യമന്ത്രിയുടെ പാവക്കൂത്ത് ആണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്.
പിണറായി വിജയൻ്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഒളിഞ്ഞും തെളിഞ്ഞുമുള്ള RSS ബന്ധം കേരള സമൂഹം പലവട്ടം കണ്ടിട്ടുള്ളതാണ്. ഏറ്റവുമൊടുവിൽ RSS വോട്ട് വാങ്ങി തുടർ ഭരണം നേടിയതിനുള്ള പ്രതിഫലമാകാം സംഘപരിവാറിന് ശ്രീ.വിജയൻ നൽകിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര വകുപ്പിനെ കാവി പുതപ്പിച്ചതിനു ശേഷം വിദ്യാഭ്യാസ മേഖലയിലും സംഘപരിവാറിൻ്റെ വിഷം കുത്തിവെയ്ക്കാനുള്ള വിജയൻ്റെ ശ്രമങ്ങൾ അപലപനീയമാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നിഷ്കാസനം ചെയ്യാനിറങ്ങിയിരിക്കുന്ന സംഘപരിവാറിൻ്റെ രാഷ്ട്രീയത്തിന് പിണറായി വിജയൻ കുട പിടിക്കരുത്. നമ്മുടെ കുട്ടികൾക്ക് മതവിദ്വേഷത്തിൻ്റെയും വിഭാഗീയതയുടെയും പ്രത്യയശാസ്ത്രം പഠനവിഷയമായി നൽകരുത്.ഇനിയും RSS ന് കുഴലൂതുന്ന നടപടികളുമായി പിണറായി വിജയൻ മുന്നോട്ട് നീങ്ങിയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നതിൻ്റെ സൂചനയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ നടത്തിയ സമരങ്ങൾ.

ഒരു കാര്യം ഉറച്ചു പറയാം,
“ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ് “അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

kerala

വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണത്തില്‍ കൂടുകല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയ്ക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ച 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്.

Continue Reading

Trending