Culture
‘ക്ഷമ പരീക്ഷകരുത്’; ഗവര്‍ണര്‍ക്കെതിരെ ശശികല

ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച് പോര് മുറുകുന്നതിനിടെ തമിഴ്‌നാട് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിനെതിരെ ആഞ്ഞടിച്ച് ശശികല നടരാജന്‍. ക്ഷമ പരീക്ഷകരുതെന്നും തമിഴ്‌നാടിന്റെ നന്മ കണക്കിലെടുത്ത് തീരുമാനം ഉടന്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് പരോക്ഷ ഭീഷണിയുമായി ശശികല രംഗത്തെത്തിയത്.
”അമ്മ ഒരുപാട് വെല്ലുവിളികള്‍ നേരിട്ട നേതാവാണ്. വെല്ലുവിളികള്‍ നേരിടേണ്ട സമയത്തിലൂടെയാണ് ഇപ്പോള്‍ നമ്മളും. ഭരണഘടനയില്‍ വിശ്വാസമുള്ളതിനാലാണ് ക്ഷമയോടെയിരിക്കുന്നത്. പക്ഷേ ക്ഷമയ്ക്കും ഒരു പരിധിയുണ്ട്. അതുകഴിഞ്ഞാല്‍ ആവശ്യമായതെന്താണോ അതു ചെയ്യും, ശശികല വ്യക്തമാക്കി. എല്ലാ എംഎല്‍എമാരും ഒന്നിച്ചുനില്‍ക്കണം. മറ്റുള്ളവരും അധികം താമസിക്കാതെ നമുക്കൊപ്പം ചേരും. ജയലളിത എന്നോടൊപ്പമുള്ളത്രയും കാലം ചിലരുടെ ഗൂഢാലോചനകളൊന്നും ഫലിക്കില്ല. പാര്‍ട്ടിയേയും സര്‍ക്കാരിനെയും നയിക്കേണ്ടത് എന്റെ ചുമതലയാണ്. ഒന്നരക്കോടി സഹോദരങ്ങളെയും സഹോദരിമാരെയും എനിക്കു നല്‍കിയിട്ടാണ് അമ്മ പോയത്- ശശികല പ്രവര്‍ത്തകരോടായി പറഞ്ഞു.
കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിനു പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ എത്തുന്ന സാഹചര്യത്തിലാണ് ശശികലയുടെ പുതിയ നീക്കം.
നേരത്തെ, ഗവര്‍ണര്‍ക്കയച്ച കത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് അറിയിച്ച കത്തില്‍ തന്റെ സത്യപ്രതിജ്ഞാകാര്യത്തില്‍ വേഗം നടപടി വേണമെന്നും ശശികല ആവശ്യപ്പെട്ടിരുന്നു.
ശശികലയ്ക്ക് ഒപ്പമായിരുന്ന വിദ്യാഭ്യാസമന്ത്രി കെ. പാണ്ഡ്യരാജന്‍ പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് വേഗം നടപടി വേണമെന്ന് ആവശ്യപ്പെട്ട് ശശികല രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം, രണ്ട് എംപിമാര്‍ കൂടി പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചു. കൂടുതല്‍ കൊഴിഞ്ഞുപോകലുകള്‍ തടഞ്ഞ് ഭരണം പിടിക്കാനാണ് ശശികലയുടെ പുതിയ നീക്കങ്ങള്‍.്
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
കപ്പലപകടം; കടലില്‍ എണ്ണ പടരുന്നു; 13 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കള്‍
-
kerala3 days ago
കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണെന്ന് വിലയിരുത്തല്‍
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി