Connect with us

kerala

സഹകരണ നിയമ ഭേദഗതികള്‍;ബാങ്കിങ് റഗുലേഷന്‍ ആക്ടിന് കടക വിരുദ്ധം

ബാങ്കിങ് റഗുലേഷന്‍ ആക്ട് 44 എ 56 എന്നിവ പ്രകാരം ബാങ്കുകള്‍ തമ്മിലുള്ള ലയനത്തിന് രണ്ട് ജനറല്‍ ബോഡികളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ പ്രമേയം പാസ്സാക്കണം. സംസ്ഥാന സര്‍ക്കാര്‍ 2019 ല്‍ കൊണ്ടുവന്ന 14 എ 74 എച്ച് ഭേദഗതികള്‍ ഈ വ്യവസ്ഥക്ക് എതിരാണ്

Published

on

കേരള ബാങ്ക് രൂപീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ ബാങ്കിങ് റഗുലേഷന്‍ ആക്ടിന് കടകവിരുദ്ധമാണെന്ന് വിദഗ്ധര്‍. 1969 ലെ സഹകരണ നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 2019 ല്‍ കൊണ്ടുവന്ന 14 എ, 74 എച്ച് ഭേദഗതികള്‍ 1949 ലെ ബാങ്കിങ് റഗുലേഷന്‍ ആക്ടിന് കടക വിരുദ്ധമാണെന്ന് ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ്ജ് പൂന്തോട്ടം. ഈ വിഷയത്തില്‍ സര്‍ക്കാറിനെതിരെ യു.ഡി.എഫ് സഹകാരികള്‍ക്ക് വേണ്ടി ഹാജരാവുന്നത് അഡ്വ. ജോര്‍ജ്ജ് പൂന്തോട്ടമാണ്.

ബാങ്കിങ് റഗുലേഷന്‍ ആക്ട് 44 എ 56 എന്നിവ പ്രകാരം ബാങ്കുകള്‍ തമ്മിലുള്ള ലയനത്തിന് രണ്ട് ജനറല്‍ ബോഡികളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ പ്രമേയം പാസ്സാക്കണം. സംസ്ഥാന സര്‍ക്കാര്‍ 2019 ല്‍ കൊണ്ടുവന്ന 14 എ 74 എച്ച് ഭേദഗതികള്‍ ഈ വ്യവസ്ഥക്ക് എതിരാണ്. 2021 ഏപ്രിലിലെ ആര്‍.ബി.ഐ യുടെ സഹകരണ ബാങ്കുകള്‍ക്കുള്ള നിര്‍ദേശത്തില്‍ ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുകളില്‍ ലയിപ്പിക്കുന്നതിന് പ്രാഥമിക, അന്തിമാനുമതികള്‍ വേണം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ പ്രമേയം പാസ്സാക്കണമെന്നും പ്രാഥമികാനുമതിക്കായി ബാങ്കുകള്‍ തമ്മില്‍ എം.ഒ.യു ഒപ്പുവെച്ച് നബാര്‍ഡ് പരിശോധനയും ശിപാര്‍ശയും സഹിതം ആര്‍.ബി.ഐയെ സമീപക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിന് പുറമെ നിഷ്‌ക്രിയ ആസ്തി അഞ്ച് ശതമാനത്തില്‍ കൂടരുതെന്ന നിര്‍ദേശവുമുണ്ട്. നിലവില്‍ കേരള ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 14.40 ശതമാനമാണെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വ്യസ്ഥകള്‍ പാലിക്കാതെയാണ് 13 ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്കുണ്ടാക്കിയത്. ഇതു കൂടാതെയാണ് സ്വതന്ത്രമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച മലപ്പുറം ജില്ലാ ബാങ്കിനെയും ലയിപ്പിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

ബാങ്കുകളുടെ പൂര്‍ണ നിയന്ത്രണം ആര്‍.ബി.ഐക്കാണെന്നിരിക്കെ ആര്‍.ബി.ഐ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ നടപ്പാക്കുന്ന ലയനത്തിന് അന്തിമാനുമതി ലഭിക്കുക സംശയകരമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. 19 മാനദണ്ഡങ്ങള്‍ നിശ്ചയിച്ചാണ് 13 ജില്ലാ ബാങ്കുകളെ ലയിപ്പിക്കുന്നതിന് നേരത്തെ സംസ്ഥാന സര്‍ക്കാറിന് പ്രാഥമികാനുമതി നല്‍കിയിരുന്നത്. ഇതില്‍ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് 13 ലൈസന്‍സുകളും സറണ്ടര്‍ ചെയ്യുന്ന നടപടികള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. സോഫ്ട്‌വെയര്‍ ഏകീകരണമടക്കം ആര്‍. ബി.ഐ നിര്‍ദേശിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ലയന ശേഷവം 714 കോടി സഞ്ചിത നഷ്ടത്തിലാണ് കേരള ബാങ്ക്. നിഷ്‌ക്രിയ ആസ്തി ആര്‍. ബി.ഐ മാനദണ്ഡത്തിന്റെ ഇരട്ടിയിലധികവുമാണ്. നിലവില്‍ നടത്തിയ ലയനത്തിന് പോലും അന്തിമാനുമതി ലഭിക്കുമോയെന്ന ആശങ്കക്കിടെയാണ് മലപ്പുറം ജില്ലാ ബാങ്കിനെക്കൂടി നഷ്ടത്തിലുള്ള ബാങ്കില്‍ ലയിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് 4200 കോടി നിക്ഷേപം. 3500 കോടി വായ്പയുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.82 കോടി ലാഭത്തിലുള്ള മലപ്പുറം ജില്ലാ ബാങ്കിനെ 714 കോടി സഞ്ചിത നഷ്ടത്തിലുള്ള ബാങ്കില്‍ ലയിപ്പിക്കുന്നത് എം.ഡി.സി ബാങ്കിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കുക മാത്രമാണ് ചെയ്യുക.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending