Connect with us

Video Stories

ചിന്ന ചിന്ന ആശൈ

Published

on

ശാരി പിവി

തമിഴകത്ത് ജല്ലിക്കെട്ട് പ്രക്ഷോഭം ഒരുമാതിരി അവസാനിച്ചതോടെ ഇപ്പോള്‍ മല്ല്്‌ക്കെട്ട് കലാപരിപാടിയുടെ കാലമാണ്. പന്ത് തട്ടാനായി കോര്‍ട്ടിലെത്തിയപ്പോഴേക്കും പക്ഷവും മറുപക്ഷവും കളി മാറ്റി വടം വലിയാക്കിയതോടെ റഫറി നില്‍ക്കാനിറങ്ങിയ ഗവര്‍ണര്‍ മുകളിലേക്കു (കേന്ദ്രത്തിലേക്ക്) നോക്കുകയാണ്. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും എന്ന മട്ടില്‍പല സംസ്ഥാനങ്ങളിലും ഇന്തമാതിരി സാഹചര്യങ്ങളില്‍ താമര വിരിയിച്ചു പരിചയിച്ച കേന്ദ്ര ടീം ഇറങ്ങിക്കളിക്കാന്‍ കാത്തിരിക്കുകയുമാണ്. ഒരു വിഭാഗം പന്നീര്‍ ശെല്‍വത്തിനൊപ്പമാണെങ്കില്‍ വായില്‍ തോന്നുന്നത് കോതക്ക് പാട്ടെന്ന മട്ടില്‍ എന്തും പറയും സുബ്രഹ്മണ്യന്‍ സ്വാമി ചിന്നമ്മയോടൊപ്പമാണ്. അങ്ങനെ രണ്ട് തോണിയിലും കാലിട്ടതിനാല്‍ എന്തെങ്കിലുമൊക്കെ ലഭിച്ചാലോ!. ഇത്രയും നാള്‍ ബസില്‍ ലേഡീസ് സീറ്റില്‍ കേറി ഇരുന്ന കോളജ് കുമാരനെ പോലെ ഏത് ലേഡി വന്നാലും എഴുന്നേറ്റു പോകേണ്ട അവസ്ഥയില്‍ രാജിവെക്കാനായി അധികാരമേല്‍ക്കുന്ന വെറും പോഴനായ തോഴന്‍ അഥവാ പാവ മുഖ്യനെന്ന പേരില്‍ പരിഹാസ പാത്രമാവേണ്ടി വന്ന പന്നീര്‍ ശെല്‍വം എന്ന ഒ.പി.എസ് ഒടുവില്‍ രജനീ കാന്ത് സിനിമയുടെ ക്ലൈമാക്‌സിലെന്ന പോലെ തലൈവരായതോടെ ശരിക്കും വെട്ടില്‍ വീണത് ചിന്നമ്മയാണ്. അമ്മയുടെ അഭാവത്തില്‍ ഫോട്ടോയെ അധ്യക്ഷനാക്കി കണ്ണീര്‍ പൊഴിച്ച് മന്ത്രിസഭ ചേര്‍ന്ന് ലോകത്തിന് തന്നെ വിസ്മയമായ ഒ.പി.എസ് അമ്മ പോയതോടെ മുഖ്യമന്ത്രി പദമെന്ന സ്ഥാനത്തിനു വേണ്ടി ചിന്ന ചിന്ന ആശയുമായി നടന്ന ചിന്നമ്മയെ പെരിയമ്മയാവാന്‍ വിടില്ലെന്ന് പ്രഖ്യാപിച്ചതോടെ ‘ഒ ഹെന്റി’ കഥകളിലെ ട്വിസ്റ്റ് പോലെ തമിഴകം അമ്പേ ട്വിസ്റ്റായിരിക്കുകയാണ്. അല്ലേലും ഈ രണ്ടില ചിഹ്നത്തിന് ഇന്തമാതിരി ഒരു കുഴപ്പം ഇരിക്ക്. അതിപ്പോ കേരളത്തിലായാലും തമിഴ്‌നാട്ടിലായാലും രണ്ട് ഇതളായി നില്‍ക്കുന്നതിനാലാവാം ഇടക്കൊന്നു പിളരണമെന്നു തോന്നും. കേരളത്തില്‍ മാണിക്കാണ് ചിഹ്നമെങ്കില്‍ തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെക്കാണെന്നു മാത്രം. കേരളത്തില്‍ വളരും തോറും പിളരുമെന്നാണ് സിദ്ധാന്തമെങ്കില്‍ (വെറും സിദ്ധാന്തം) തമിഴ്‌നാട്ടില്‍ വളരാന്‍ തുടങ്ങുമ്പോള്‍ പിളരുമെന്നു മാത്രം. പണ്ട് എം.ജി.ആര്‍ മരിച്ചതിനു പിന്നാലെ ജാനകി രാമചന്ദ്രന്‍ ഭൂരിപക്ഷം എം.എല്‍.എമാരുടെയും പിന്തുണയുമായി മുഖ്യമന്ത്രി പദത്തിലേറാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ ജയലളിത കാണിച്ച അതേ സര്‍ക്കസ് ഇന്ന് ഒ.പി.എസ് ആവര്‍ത്തിക്കുന്നുവെന്ന്് മാത്രം. ജാനകി രാമചന്ദ്രന്‍ എം.എല്‍.എമാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ച് ഭൂരിപക്ഷമുണ്ടാക്കിയെങ്കിലും രണ്ട് മാസം കഴിഞ്ഞതോടെ സംഗതി കോണ്‍ട്രയായി. എം.എല്‍.എമാര്‍ സിമന്റ് തറയില്‍ റബര്‍ പന്തിട്ട പോലെ വന്നിടത്തേക്ക് തന്നെ തിരിച്ചു പോയി. ജയലളിതയാവട്ടെ കിട്ടിയ എം.എല്‍.എമാരെ ഓള്‍ ഇന്ത്യാ ടൂറിന് വിട്ട് അല്‍പം മനപ്രയാസം അനുഭവിച്ചെങ്കിലും പിന്നീട് പാര്‍ട്ടി കൈവശപ്പെടുത്തുകയും ചെയ്തു. ദാണ്ടേ ഇപ്പോ ചിന്നമ്മ സകല ബ്ലാങ്ക് പേപ്പറിലും ഒപ്പിടുവിക്കുന്നെന്നാണ് ഒ.പി.എസ് പക്ഷത്തെ എണ്ണത്തില്‍ കുറവെങ്കിലും കുറള്‍ സ്വല്‍പം ജാസ്തിയുള്ള എം.എല്‍.എമാരുടെ പരാതി. പോരെങ്കില്‍ ചിന്നമ്മ എം.എല്‍.എമാരെ അവരുടെ ചിലവില്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കയാണു പോലും. റിസോര്‍ട്ടില്‍ സമാധാനം കാംക്ഷിച്ചു പോയതിനാല്‍ പാവത്തുങ്ങള്‍ക്ക് മൊബൈല്‍, ടി.വി, പത്രം തുടങ്ങിയവ അനുവദനീയമല്ല. ചെന്നൈയിലെ വിവാദ വ്യവസായി ശേഖര്‍ റെഡ്ഢിയുടെ പേരിലുള്ള റിസോര്‍ട്ടായതിനാല്‍ വലിയ കുറ്റവും കുറവുമൊന്നും പറയാനുമൊക്കില്ല. വേറൊന്നു കൊണ്ടും അല്ല ഇന്നലെ വരെ ചിന്നമ്മ, ചിന്നമ്മാന്നു കൂപ്പിട്ടവനൊക്കെ ഇപ്പോ മറുകണ്ടം ചാടി എന്നമ്മാ… എന്നമ്മാന്നു ചോദിക്കുന്നതു പോലെ നാളെ ലവന്‍മാരും മാറിയാലോ. അമ്മയുടെ ആത്മാവ് ചിന്നമ്മയാണെന്ന് തലേ ദിവസം വരെ പറഞ്ഞ പൊന്നയ്യന്‍ വരെ നേരം ഇരുട്ടി വെളുത്തപ്പോഴേക്കും കടകം മറുകടകം, പൂഴിക്കടകന്‍ വിദ്യയുമായി ഒ.പി.എസ് ക്യാമ്പിലെത്തി തങ്കയ്യയായത് മറ്റുള്ളവരും പിന്തുടര്‍ന്നാലോ. ഒരു ചിന്ന സന്ദേഹം. അത്രമാത്രം. മുല്ലപ്പെരിയാറില്‍ ചോര്‍ച്ച, ചോര്‍ച്ച എന്നു അലമുറയിട്ട മലയാളികളെ പോലെയല്ല തമിഴര്‍. എം.എല്‍.എമാരുടെ ചോര്‍ച്ച തുടങ്ങിയ ഉടന്‍ ചിന്നമ്മ ചോര്‍ച്ച അടച്ചു അതാണ്. അല്ലാതെ തടവിലിട്ടതൊന്നുമല്ല. പുര്ട്ചി തലൈവിയായിരുന്ന അമ്മയുടെ സ്മൃതി മണ്ഡലത്തില്‍ വെറുതെ ഒന്നു ധ്യാനിക്കാനിരുന്നതേയുള്ളൂ ദാ വരുന്നു. വെളിപാടുകളുടെ ഉത്സവം. ഒ.പി.എസ് ആരാ മോന്‍. അമ്മയുടെ ആത്മാവ് സംസാരിക്കാന്‍ തുടങ്ങിയതോടെ കബാലി സ്‌റ്റൈലില്‍ ഇപ്പോ ഒ.പി.എസ് ഡാ… എന്നാണ് പറയുന്നത്. മിഡിലീസ്റ്റില്‍ മുല്ലപ്പൂ വിപ്ലവം നടക്കാമെങ്കില്‍ ഇങ്ങു തിരുവള്ളുവറുടെ നാട്ടില്‍ എന്തു കൊണ്ട് പനിനീര്‍ വിപ്ലവം ആയിക്കൂട?. അപ്പോള്‍ പിന്നെ തലൈവിയുടെ അസാന്നിധ്യത്തില്‍ കാവല്‍ മുഖ്യമന്ത്രിയായിരുന്ന ഒപിഎസ് സംഗതി കൈവിടുമെന്ന് തോന്നിയതോടെ ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തിന്റെ ആരാധകനായതില്‍ എന്താ ഇത്ര പരിഭവിക്കാന്‍. പാര്‍ട്ടിയെ പണ്ട് പോള്‍ മുത്തൂറ്റ് വധക്കേസില്‍ കുത്താന്‍ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയ എസ് കത്തി മാതിരി വളച്ചിട്ടു പോയ ഒ.പി.എസ് വഞ്ചകനാണെന്ന് ചിന്നമ്മ പ്രഖ്യാപിച്ചതിനു പിന്നാലെ, പഴയ ചായക്കടക്കാരനില്‍ നിന്നും ഒ.പി.എസിലേക്കു വളര്‍ന്ന ടിയാന്‍ അടിയും തടയും പടിച്ച കളരിയായ അമ്മയുടെ പോയസ് ഗാര്‍ഡനിലെ വേദനിലയത്തിലിരുന്നു കൊണ്ട് ഇനി ഇന്തമാതിരി പേച്ച് വേണ്ടെന്നാണ് കട്ടായം പറഞ്ഞിരിക്കുകയാണ്. അമ്മയുടെ ആത്മാവ് ഒ.പി.എസിനോട് സംസാരിക്കുന്നതിനാലാവാം പഴയ പാട്ടുകളൊക്കെ ഇപ്പം വലിയ കാര്യമായി കൊണ്ടു നടക്കുന്ന മേപ്പടിയാന്‍ നാന്‍ ആണയിട്ടാല്‍……എന്നും പാടി ബാധകേറിയ വീടൊഴിപ്പിക്കുന്ന മട്ടില്‍ ചിന്നമ്മ സ്വന്തമാക്കിയ പോയസ് ഗാര്‍ഡനിലെ വേദനിലയം ഒഴിപ്പിക്കാനാണ് ഇപ്പോള്‍ കിണഞ്ഞു ശ്രമിക്കുന്നത്. അതിന് എന്തുണ്ട് വഴിയെന്ന് തേടുമ്പോഴാണ് ആത്മാവിനെ വീണ്ടും ഓര്‍മ വന്നത്. എന്നാല്‍ പിന്നെ സ്മാരകം പണിയുക തന്നെ. സ്വന്തമായി ഉണ്ടാക്കിയ സാമ്രാജ്യമായ മന്നാര്‍ഗുഡി സംഘത്തേയുമായി എം.എല്‍.എമാരെ ചാക്കിടാന്‍ പെടാപാട് പെടുന്ന ചിന്നമ്മക്ക് തന്നാലായ രീതിയില്‍ ഒരു ചിന്ന പണി അത്രമാത്രം. എന്തായാലും രണ്ട് ക്യാമ്പുകള്‍ തുറന്നതിനാല്‍ രാവിലെ ഒ.പി.എസ് ക്യാമ്പില്‍ നിന്നും പ്രാതല്‍ കഴിച്ചതിനു ശേഷം പുറത്താക്കലാണെങ്കില്‍, വൈകീട്ട് ചിന്നമ്മ ക്യാമ്പില്‍ നിന്നുള്ള പുറന്തള്ളല്‍, ഇതാണിപ്പോള്‍ തമിഴകത്തെ പൊറാട്ടു നാടക രീതി. സംഗതി ചക്ക കുഴയും പോലെ കുഴഞ്ഞെങ്കിലും എം.പിമാര്‍ക്ക് നിയമസഭയില്‍ വോട്ടില്ലാത്തതാണ് പന്നീര്‍ ശെല്‍വത്തെ കുണ്ഠിതപ്പെടുത്തുന്നത്. എം.പിമാരെ കൂടി സഭയില്‍ കേറ്റുകയാണെങ്കില്‍ അരക്കൈ നോക്കാമെന്നാണ് ടിയാന്റെ ഒരിത്. ഇതിനായി കിട്ടാവുന്നവരെയൊക്കെ പെറുക്കിക്കൂട്ടുകയാണ് ഒ.പി.എസ്. വെറും തോഴിക്ക് നാട് ഭരിക്കാന്‍ എന്തു യോഗ്യതയെന്നാണ് ഇപ്പോള്‍ ചോദ്യം. ചായക്കടക്കാരന് മുഖ്യനാവാമെങ്കില്‍ വീഡിയോഗ്രാഫറും തോഴിയുമായ ഒരാള്‍ക്ക് എന്തു കൊണ്ട് ആയിക്കൂടെന്ന മറുചോദ്യവുമുണ്ട്. ഇനിയിപ്പോ റാങ്കിങ് അനുസരിച്ചാണെങ്കില്‍ ഏതാണ് ആദ്യം വരികയെന്നതു തര്‍ക്ക വിഷയം തന്നെയാണ്. ഒരു നാണയത്തിനു രണ്ടു വശമുണ്ടല്ലോ അങ്ങനങ്ങു സമാധാനിക്കാം.

ലാസ്റ്റ്‌ലീഫ്:
ലോ അക്കാദമി സമരം തീര്‍ന്നത് സപ്ലിമെന്ററി പരീക്ഷ എഴുതി ജയിച്ച പോലാണെന്ന് എസ്.എഫ്.ഐ. പഠിക്കുന്നവര്‍ ആദ്യ പരീക്ഷയില്‍ തന്നെ ജയിക്കും. ഉഴപ്പുന്നവര്‍ സപ്ലിയിലെ ജയിക്കൂവെന്നും സദാചാരക്കാരുടെ പുതിയ കണ്ടെത്തല്‍. പക്ഷേ മെയിന്‍ പരീക്ഷക്കു ജയിച്ചവര്‍ പിന്നെയും സപ്ലിമെന്ററി എഴുതിയത് എന്താണാവോ?.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending