Connect with us

kerala

കൊച്ചിയില്‍ അനുമതിയില്ലാത്ത വഴിയോര കച്ചവടങ്ങള്‍ക്ക് ഡിസം.1 മുതല്‍ വിലക്ക്

ഉത്തരവ് കൃത്യമായി നടപ്പാക്കാന്‍ ജില്ലാ കലക്ടറെയും സിറ്റി പൊലീസ് കമ്മിഷണറെയും കോടതി സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തു

Published

on

കൊച്ചി: കൊച്ചിയില്‍ തിരിച്ചറിയല്‍ രേഖകളും ലൈസന്‍സും ഇല്ലാത്ത വഴിയോര കച്ചവടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. ഡിസംബര്‍ ഒന്നുമുതല്‍ ഇത്തരത്തില്‍ അനുമതിയില്ലാത്തവര്‍ക്ക് കൊച്ചി കോര്‍പറേഷനില്‍ കച്ചവടം നടത്താനാവില്ല.

ഉത്തരവ് കൃത്യമായി നടപ്പാക്കാന്‍ ജില്ലാ കലക്ടറെയും സിറ്റി പൊലീസ് കമ്മിഷണറെയും കോടതി സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ആശമാരുടെ വേതനം വര്‍ധിപ്പിക്കും; വി ഡി സതീശന്‍

Published

on

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ആശമാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആശമാരുടെ രാപകല്‍ സമരയാത്രയുടെ സമാപനവും മഹാറാലിയും സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശ സമരത്തെ അവഗണിച്ച പിണറായി സര്‍ക്കാറിനെ കേരള ജനത താഴെയിറക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ആശമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രതിപക്ഷം നിരവധിതവണ നിയമസഭയില്‍ അവതരിപ്പിച്ചെന്നും സമരത്തില്‍ പങ്കെടുക്കുന്നവരെ സര്‍ക്കാര്‍ അവഗണിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷം ആശാവര്‍ക്കര്‍മാര്‍ക്കൊപ്പമാണെന്നും ഈ പോരാട്ടത്തില്‍ ആശമാര്‍ ഒറ്റക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു

തമിഴ്‌നാട് സ്വദേശികളുടെ മകനാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

Published

on

കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു. തമിഴ്‌നാട് സ്വദേശികളുടെ മകനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടി പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. മെയ് 31ന് പയ്യാമ്പലത്ത് വെച്ചാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്.

കുട്ടിയുടെ കണ്ണിന് താഴെയാണ് കടിയേറ്റത്. ഇതോടെ വേഗത്തില്‍ തലച്ചോറിനെ ബാധിക്കുകയായിരുന്നു. വാക്‌സിന്‍ ഫലം കണ്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വാക്‌സിന്‍ എടുത്തുകൊണ്ടിരിക്കെയാണ് കുട്ടിയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.

അതേസമയം രണ്ട് ദിവസം മുമ്പ് കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. പിന്നാലെ കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവെച്ച് പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടിയുടെ ആരോഗ്യനില വഷളായതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Continue Reading

kerala

കനത്ത മഴ തുടരും; കുട്ടനാട് താലൂക്കില്‍ നാളെ അവധി

മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം മാറിത്താമസിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് അറിയിച്ചിട്ടുണ്ട്.

രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും. മൂന്ന് ജില്ലകളില്‍ കൂടി യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ച ഇടങ്ങളില്‍ മഴക്കെടുതിയില്‍ ജാഗ്രത വേണമെന്നും നിര്‍ദ്ദേശമുണ്ട്.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

കുട്ടനാട് താലൂക്കില്‍ നാളെയും അവധി പ്രഖ്യാപിച്ചു. കോളേജുകളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. താലൂക്കിലെ എല്ലാ അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും നാളത്തെ അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

Continue Reading

Trending