Video Stories
പ്രധാനമന്ത്രിയുടെ ജീവഭയവും രാജ്യത്തിന്റെ രോഗാവസ്ഥയും
ലുഖ്മാന് മമ്പാട്
രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറഞ്ഞ് പ്രസംഗിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പറഞ്ഞ പ്രധാനകാര്യം, അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട് എന്നതാണ്. നോട്ടു നിരോധനത്തെ തുടര്‍ന്ന് ‘പാപ്പരായ’ വന്‍ ശക്തികള്‍ അദ്ദേഹത്തെ നോട്ടമിട്ടിട്ടുണ്ടത്രെ. എന്നാല്‍, അതിന്റെ തലേ ദിവസം ഇ.ടി മുഹമ്മദ് ബഷീര്‍ എന്ന അംഗം പാര്‍ലമെന്റില്‍ കുഴഞ്ഞു വീണ് വിടപറഞ്ഞ ഇ അഹമ്മദ് എന്ന മുതിര്‍ന്ന അംഗത്തിന്റെ മരണത്തെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ഭരണ ബെഞ്ചും സ്പീക്കറും തടസ്സവാദമുന്നയിച്ച് പ്രസംഗം തടയാന്‍ ശ്രമിക്കുകയായിരുന്നു.
തന്റെ ജീവഭയത്തെ ‘വെളിപ്പെടുത്തിയ’ പ്രധാനമന്ത്രി മോദി പക്ഷെ, രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ പാര്‍ലമെന്റിന്റെ അകത്തളത്തില്‍ അന്ത്യശ്വാസം വലിച്ച, കാല് നൂറ്റാണ്ടിലേറെ ഇടതടവില്ലാതെ ആ സഭയിലുണ്ടായിരുന്ന അംഗത്തിന് മരണാനന്തരമുണ്ടായ ദാരുണ സംഭവത്തെ കുറിച്ച് മിണ്ടിയില്ല. മരണത്തെ രാഷ്ട്രീയ ആയുധമാക്കുന്ന മോദിക്ക് മരണത്തിന്റെ വ്യാപാരി എന്ന വിശേഷം മുഖ്യമന്ത്രിയായിരുന്നപ്പോഴേ പതിച്ചു കിട്ടിയതാണ്. ആളുകളെ കൂട്ടക്കൊല ചെയ്യുക. അതിന് ന്യായം കണ്ടെത്താന്‍ ഗീബല്‍സിനെ പോലും തോല്‍പ്പിക്കുന്ന കഥകള്‍ മെനഞ്ഞ് മഹാ പാതകത്തെ നേട്ടമാക്കിയെടുക്കുക.
ജര്‍മ്മനിയിലും ഇറ്റലിയിലും സംഭവിച്ചത് ഇന്ത്യയിലും അരിച്ചെത്തിയെന്നത് പുതുമയല്ല. ജനുവരി 31ന് ഉച്ചയോടെ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിനിടെ ഇ അഹമ്മദ് സാഹിബ് കുഴഞ്ഞുവീണ് റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലെത്തിച്ചതു മുതല്‍ 14 മണിക്കൂറോളം നീണ്ട മരണക്കളിയെ ന്യായീകരിക്കാന്‍ നിരത്തിയ പെരും നുണകള്‍ മതി അവിടെയുണ്ടായിരുന്നതൊന്നും ആകസ്മികമല്ലെന്ന് വ്യക്തമാവാന്‍. ബജറ്റ് നിശ്ചയിച്ച ദിവസം തന്നെ നടക്കാന്‍ മരണം മൂടിവെച്ചുവെന്ന വാദത്തെ ഖണ്ഡിക്കാന്‍ സിറ്റിങ് അംഗം മരിച്ചാലും പാര്‍ലമെന്റ് മാറ്റിവെക്കാറില്ലെന്ന് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് ‘സംഭവങ്ങളാണ്’ പുറത്തുവിട്ടത്.
ഒന്നാം ലോക്സഭയില്‍ ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 1954 ഏപ്രില്‍ ഒന്നിന് ജെ.പി സോറന് എന്ന അംഗം മരിച്ചിട്ടും റെയില്‍വെ ബജറ്റ് ലാല്‍ ബഹദൂര്‍ ശാസ്ത്രി അവതരിപ്പിച്ചുവെന്നായിരുന്നു ഒരു വാദം. പക്ഷെ, ഫെബ്രുവരി 19ന് തന്നെ ബജറ്റ് അവതരണം കഴിഞ്ഞിരുന്നുവെന്ന സത്യം വൈകാതെ സ്ഥിരീകരിക്കപ്പെട്ടു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1974 ഓഗസ്റ്റ് 31ന് കേന്ദ്രമന്ത്രി എം.ബി റാണ അന്തരിച്ചിട്ടും കേന്ദ്ര പൊതു ബജറ്റ് അന്നുതന്നെ നടന്നുവെന്നതാണ് മറ്റൊരു അവകാശവാദം. എന്നാല്‍, റാണ മരിച്ചത് ജൂലൈ 31നായിരുന്നുവെന്ന വസ്തുത പുറത്തായതോടെ അഭിനവ ഗീബല്‍സുമാര്‍ പുതിയ നുണക്കഥ മെനയുകയാണ്.
ഈ സത്യങ്ങള്‍ ചെരുപ്പ് ധരിച്ചപ്പോഴേക്കും നുണ എത്രയോ ദൂരം സഞ്ചരിച്ച് കഴിഞ്ഞിരുന്നുവെന്നതും ഫാഷിസം ലക്ഷ്യമിട്ടത് നേടിയെന്നതും അനുബന്ധം.
ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിക്കണമെന്ന വാശിക്ക് പിറകിലുമുണ്ട് ഫാഷിസ്റ്റ് അജണ്ടയുടെ ഹിന്ദുത്വ മനസ്സ് എന്നത് ധനമന്ത്രി അരുണ്‍ ജയ്റ്റിലിയുടെ പ്രസംഗത്തിന്റെ ആമുഖം മാത്രം ശ്രദ്ധിച്ചാല്‍ മതി. തങ്ങളുടെ കൂടെ ഇരുന്നിരുന്ന (ഏതോ ആശയത്തിലുള്ള) വ്യക്തി മരണപ്പെട്ട് വിളിപ്പാടകലെ കിടക്കുമ്പോള്‍ ഇത്ര ആഹ്ലാദഭരിതമായി ബജറ്റ് പ്രസംഗത്തെ ആഘോഷമാക്കാന്‍ എങ്ങിനെയാണവര്‍ക്ക് സാധിച്ചത്.
‘ഇന്ന് വസന്ത പഞ്ചമിയാണ്. ഈ സവിശേഷ ദിനത്തിലാണ് ഞാന്‍ ബജറ്റ് അവതരിപ്പിക്കുന്നത്..’, ഭരണപക്ഷ അംഗങ്ങള്‍ വിജയ ഭാവത്തോടെ ഡസ്കിലടിക്കുന്നു. പൊതു ബജറ്റില്‍ റെയില്‍വെ ബജറ്റ് ലയിപ്പിച്ച ശേഷം നടക്കുന്ന ബജറ്റ് എന്നതിനപ്പുറം ഇത്തവണ അതിന് വേറെ പ്രത്യേകതയൊന്നുമില്ല. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ബജറ്റ് അവതരിപ്പിക്കാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കെ പിടിവാശിക്ക്, ഹിന്ദു പുരാണങ്ങളില്‍ വാഗ്ദേവതയായി കണക്കാക്കപ്പെടുന്ന സരസ്വതിയുടെ ജന്മദിനമായ ‘വസന്ത പഞ്ചമി’ എന്നതു മാത്രമാണ് കാരണം.
മരണം സ്ഥിരീകരിച്ചാലും ഇപ്പോഴത്തെ ‘വാദങ്ങള്‍’ നിരത്തി അതൊക്കെ ആവാമായിരുന്നു. എന്നിട്ടും അതിന്റെ പേരില്‍ ഇ അഹമ്മദ് എന്ന കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായ, 12 തവണ രാജ്യത്തിനായി ഐക്യരാഷ്ട്ര സഭയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിച്ച, നാലു പതിറ്റാണ്ട് പാര്‍ലമെന്ററി രംഗത്ത് നിറസാന്നിധ്യമായി നിന്നൊരാളുടെ നെഞ്ചിന്‍കൂടിലേക്ക് 12 മണിക്കൂറിലേറെ ‘മെക്കാനിക്കല്‍ കംപ്രഷന്‍ ഡിവൈസ് (ഓട്ടോപ്ളസ്) പ്രവര്‍ത്തിപ്പിച്ചത് അദ്ദേഹത്തെ രക്ഷിക്കാനെന്നാണ് ആസ്പത്രി അധികൃതരുടെ വാദമെങ്കില്‍, ഹൃദയാഘാതമുണ്ടായവരെ കിടത്തുന്ന കാര്‍ഡിയാക് ഐ.സി.യുവില്‍ എന്തുകൊണ്ട് പ്രവേശിപ്പിച്ചില്ലെന്ന ചോദ്യം നിസ്സാരമാണോ.
ഇ.സി.എം.ഒ ചെയ്യുന്നതിനുമുമ്പ് ‘ബ്രൈന്‍സ്റ്റം ഫങ്ഷനിങ്’ നോക്കുക പോലും ചെയ്യാതെ വിദഗ്ധ ഡോക്ടര്‍മാരായ മക്കളെപ്പോലും തടഞ്ഞത് മെഡിക്കല്‍ എത്തിക്സിന്റെ ഏതു കള്ളിയിലാണ് പെടുത്തുക. ഹൃദയത്തെ കംപ്രസ് ചെയ്ത് ബ്ളഡ് സര്‍ക്കുലേഷന്‍ ഉണ്ടാക്കുന്ന ഈ ഉപകരണം കൂടിയാല്‍ 30-40 മിനിറ്റിലധികം ഉപയോഗിക്കാനാവില്ലെന്നിരിക്കെ 78 വയസ്സുള്ള ഒരാളില്‍ പ്രയോഗിക്കുമ്പോള്‍ അതിലെ മനുഷ്യാവകാശ ലംഘനം ചെറുതാണോ.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നിന്നെത്തിച്ച ജനപ്രതിനിധിയുടെ ശ്വാസകോശവും ഹൃദയവും തലച്ചോറും പ്രവര്‍ത്തനം നിലച്ചിട്ടും ഇ.സി.എം.ഒവിന് വിധേയമാക്കിയ കൊടും പാതകത്തിനു നേരെ ഭരണകൂടം എത്രകാലം മുഖംതിരിക്കും. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് ആസ്പത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചക്കുശേഷം ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയതിന് പുറമെ, കാവലിന് ഗുണ്ടകളെയും ഏര്‍പ്പാടാക്കിയെന്ന ആരോപണം പ്രധാനമന്ത്രിയുടെ ‘ജീവഭയത്തോളം’ എത്തും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആസ്പത്രിയില്‍ എം.പിമാരെയും മുന്‍ കേന്ദ്രമന്ത്രിമാരെയും ‘രോഗി’യുടെ ഡോക്ടര്‍മാര്‍ കൂടിയായ മക്കളെയും തടയുമ്പോള്‍ രാജ്യം ഇന്നെത്തിയ രോഗാവസ്ഥ എത്ര ഭീകരമാണെന്ന് വേഗം ബോധ്യപ്പെടും.
ഗുജറാത്തിലും മുംബൈയിലും മീററ്റിലും ഭീവണ്ടിയിലും മുസാഫര്‍ നഗറിലും ബീമാപള്ളിയിലും കൊടിഞ്ഞിയിലും ഫാഷിസം ചെയ്തതുതന്നെയാണ് ആര്.എം.എല്‍ ആസ്പത്രിയിലും സംഭവിച്ചത്. അര നൂറ്റാണ്ടായി ഇ അഹമ്മദ് സാഹിബ് ഉള്‍പ്പെടെയുള്ളവര്‍ അവിടങ്ങളിലെല്ലാം ഇടപെട്ടത് ജനാധിപത്യപരമായ ആയുധം കൊണ്ടാണ്. ഫാഷിസത്തിന്റെ പോര്‍മുഖത്തേക്ക് ഓടിയെത്തി 54 ഇഞ്ച് നെഞ്ചുകാരോട് അരുതെന്ന് ഗര്ജ്ജിക്കാന് കരുത്തേകിയ പ്രത്യയശാസ്ത്രത്തിന്റെ വിജയം കൂടിയാണിത്.
ഹജ്ജ് ക്വാട്ട ലക്ഷത്തില്‍ നിന്ന് ഒന്നേ മുക്കാല്‍ ലക്ഷത്തിലെത്തിച്ച അഹമ്മദ് സാഹിബിന്റെ സഭയിലെ അവസാന ചോദ്യം ശബരിമലയിലെ വിമാനത്താവളത്തെ കുറിച്ചായിരുന്നുവെന്നത് യാദൃച്ഛികമല്ല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പൊതു സമൂഹം അഹമ്മദ് സാഹിബിനുണ്ടായ ദുരനുഭവത്തിന് കണക്കുചോദിക്കാന്‍ രംഗത്തുണ്ടെന്നത് തന്നെ ജനാധിപത്യത്തിന്റെ ഉറച്ച സാധ്യത ശരിവെക്കുന്നതാണ്. സംയുക്ത പാര്‍ലമെന്ററിസമിതിയുടെ അന്വേഷണം, മനുഷ്യാവകാശ കമ്മീഷന് ഇടപെടല്‍, കോടതി നടപടികള്‍ തുടങ്ങി ആര്.എം.എല്‍ ആസ്പത്രി വിഷയത്തില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മെയില്‍ അയച്ചും ബഹുമുഖ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവരുന്നത്.
ഇത്തരം ജനാധിപത്യത്തിന്റെ നേരായ സാധ്യതകള്‍ വെറും വൈകാരിക വിഷയമാക്കി സംഘര്ഷഭരിതമാക്കാന് ജീവിത കാലമത്രയും അഹമ്മദ് സാഹിബിനെ വേട്ടയാടിയ ചിലര്‍ നടത്തുന്ന വിലകുറഞ്ഞ ശ്രമങ്ങളും കാണേണ്ടതുണ്ട്. മാന്യത നിഘണ്ടുവില്‍ നിന്ന് വെട്ടിമാറ്റിയവര്‍, പാര്‍ലമെന്റ് നിര്‍ത്തിവെക്കാത്തതോ ബജറ്റ് അവതരിപ്പിച്ചതോ അല്ല മര്‍മ്മം. മനുഷ്യാവകാശത്തിന്റെ ശവപ്പറമ്പായി രാജ്യം മാറുന്നോ എന്നതാണ് കാതലായ പ്രശ്നം.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india12 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News14 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

