Connect with us

Video Stories

പ്രധാനമന്ത്രിയുടെ ജീവഭയവും രാജ്യത്തിന്റെ രോഗാവസ്ഥയും

Published

on

ലുഖ്മാന്‍ മമ്പാട്

രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറഞ്ഞ് പ്രസംഗിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പറഞ്ഞ പ്രധാനകാര്യം, അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട് എന്നതാണ്. നോട്ടു നിരോധനത്തെ തുടര്‍ന്ന് ‘പാപ്പരായ’ വന്‍ ശക്തികള്‍ അദ്ദേഹത്തെ നോട്ടമിട്ടിട്ടുണ്ടത്രെ. എന്നാല്‍, അതിന്റെ തലേ ദിവസം ഇ.ടി മുഹമ്മദ് ബഷീര്‍ എന്ന അംഗം പാര്‍ലമെന്റില്‍ കുഴഞ്ഞു വീണ് വിടപറഞ്ഞ ഇ അഹമ്മദ് എന്ന മുതിര്‍ന്ന അംഗത്തിന്റെ മരണത്തെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ഭരണ ബെഞ്ചും സ്പീക്കറും തടസ്സവാദമുന്നയിച്ച് പ്രസംഗം തടയാന്‍ ശ്രമിക്കുകയായിരുന്നു.

തന്റെ ജീവഭയത്തെ ‘വെളിപ്പെടുത്തിയ’ പ്രധാനമന്ത്രി മോദി പക്ഷെ, രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ പാര്‍ലമെന്റിന്റെ അകത്തളത്തില്‍ അന്ത്യശ്വാസം വലിച്ച, കാല്‍ നൂറ്റാണ്ടിലേറെ ഇടതടവില്ലാതെ ആ സഭയിലുണ്ടായിരുന്ന അംഗത്തിന് മരണാനന്തരമുണ്ടായ ദാരുണ സംഭവത്തെ കുറിച്ച് മിണ്ടിയില്ല. മരണത്തെ രാഷ്ട്രീയ ആയുധമാക്കുന്ന മോദിക്ക് മരണത്തിന്റെ വ്യാപാരി എന്ന വിശേഷം മുഖ്യമന്ത്രിയായിരുന്നപ്പോഴേ പതിച്ചു കിട്ടിയതാണ്. ആളുകളെ കൂട്ടക്കൊല ചെയ്യുക. അതിന് ന്യായം കണ്ടെത്താന്‍ ഗീബല്‍സിനെ പോലും തോല്‍പ്പിക്കുന്ന കഥകള്‍ മെനഞ്ഞ് മഹാ പാതകത്തെ നേട്ടമാക്കിയെടുക്കുക.

ജര്‍മ്മനിയിലും ഇറ്റലിയിലും സംഭവിച്ചത് ഇന്ത്യയിലും അരിച്ചെത്തിയെന്നത് പുതുമയല്ല. ജനുവരി 31ന് ഉച്ചയോടെ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിനിടെ ഇ അഹമ്മദ് സാഹിബ് കുഴഞ്ഞുവീണ് റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലെത്തിച്ചതു മുതല്‍ 14 മണിക്കൂറോളം നീണ്ട മരണക്കളിയെ ന്യായീകരിക്കാന്‍ നിരത്തിയ പെരും നുണകള്‍ മതി അവിടെയുണ്ടായിരുന്നതൊന്നും ആകസ്മികമല്ലെന്ന് വ്യക്തമാവാന്‍. ബജറ്റ് നിശ്ചയിച്ച ദിവസം തന്നെ നടക്കാന്‍ മരണം മൂടിവെച്ചുവെന്ന വാദത്തെ ഖണ്ഡിക്കാന്‍ സിറ്റിങ് അംഗം മരിച്ചാലും പാര്‍ലമെന്റ് മാറ്റിവെക്കാറില്ലെന്ന് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് ‘സംഭവങ്ങളാണ്’ പുറത്തുവിട്ടത്.

ഒന്നാം ലോക്‌സഭയില്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 1954 ഏപ്രില്‍ ഒന്നിന് ജെ.പി സോറന്‍ എന്ന അംഗം മരിച്ചിട്ടും റെയില്‍വെ ബജറ്റ് ലാല്‍ ബഹദൂര്‍ ശാസ്ത്രി അവതരിപ്പിച്ചുവെന്നായിരുന്നു ഒരു വാദം. പക്ഷെ, ഫെബ്രുവരി 19ന് തന്നെ ബജറ്റ് അവതരണം കഴിഞ്ഞിരുന്നുവെന്ന സത്യം വൈകാതെ സ്ഥിരീകരിക്കപ്പെട്ടു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1974 ഓഗസ്റ്റ് 31ന് കേന്ദ്രമന്ത്രി എം.ബി റാണ അന്തരിച്ചിട്ടും കേന്ദ്ര പൊതു ബജറ്റ് അന്നുതന്നെ നടന്നുവെന്നതാണ് മറ്റൊരു അവകാശവാദം. എന്നാല്‍, റാണ മരിച്ചത് ജൂലൈ 31നായിരുന്നുവെന്ന വസ്തുത പുറത്തായതോടെ അഭിനവ ഗീബല്‍സുമാര്‍ പുതിയ നുണക്കഥ മെനയുകയാണ്.

ഈ സത്യങ്ങള്‍ ചെരുപ്പ് ധരിച്ചപ്പോഴേക്കും നുണ എത്രയോ ദൂരം സഞ്ചരിച്ച് കഴിഞ്ഞിരുന്നുവെന്നതും ഫാഷിസം ലക്ഷ്യമിട്ടത് നേടിയെന്നതും അനുബന്ധം.
ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിക്കണമെന്ന വാശിക്ക് പിറകിലുമുണ്ട് ഫാഷിസ്റ്റ് അജണ്ടയുടെ ഹിന്ദുത്വ മനസ്സ് എന്നത് ധനമന്ത്രി അരുണ്‍ ജയ്റ്റിലിയുടെ പ്രസംഗത്തിന്റെ ആമുഖം മാത്രം ശ്രദ്ധിച്ചാല്‍ മതി. തങ്ങളുടെ കൂടെ ഇരുന്നിരുന്ന (ഏതോ ആശയത്തിലുള്ള) വ്യക്തി മരണപ്പെട്ട് വിളിപ്പാടകലെ കിടക്കുമ്പോള്‍ ഇത്ര ആഹ്ലാദഭരിതമായി ബജറ്റ് പ്രസംഗത്തെ ആഘോഷമാക്കാന്‍ എങ്ങിനെയാണവര്‍ക്ക് സാധിച്ചത്.

‘ഇന്ന് വസന്ത പഞ്ചമിയാണ്. ഈ സവിശേഷ ദിനത്തിലാണ് ഞാന്‍ ബജറ്റ് അവതരിപ്പിക്കുന്നത്..’, ഭരണപക്ഷ അംഗങ്ങള്‍ വിജയ ഭാവത്തോടെ ഡസ്‌കിലടിക്കുന്നു. പൊതു ബജറ്റില്‍ റെയില്‍വെ ബജറ്റ് ലയിപ്പിച്ച ശേഷം നടക്കുന്ന ബജറ്റ് എന്നതിനപ്പുറം ഇത്തവണ അതിന് വേറെ പ്രത്യേകതയൊന്നുമില്ല. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ബജറ്റ് അവതരിപ്പിക്കാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കെ പിടിവാശിക്ക്, ഹിന്ദു പുരാണങ്ങളില്‍ വാഗ്‌ദേവതയായി കണക്കാക്കപ്പെടുന്ന സരസ്വതിയുടെ ജന്മദിനമായ ‘വസന്ത പഞ്ചമി’ എന്നതു മാത്രമാണ് കാരണം.

മരണം സ്ഥിരീകരിച്ചാലും ഇപ്പോഴത്തെ ‘വാദങ്ങള്‍’ നിരത്തി അതൊക്കെ ആവാമായിരുന്നു. എന്നിട്ടും അതിന്റെ പേരില്‍ ഇ അഹമ്മദ് എന്ന കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായ, 12 തവണ രാജ്യത്തിനായി ഐക്യരാഷ്ട്ര സഭയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിച്ച, നാലു പതിറ്റാണ്ട് പാര്‍ലമെന്ററി രംഗത്ത് നിറസാന്നിധ്യമായി നിന്നൊരാളുടെ നെഞ്ചിന്‍കൂടിലേക്ക് 12 മണിക്കൂറിലേറെ ‘മെക്കാനിക്കല്‍ കംപ്രഷന്‍ ഡിവൈസ് (ഓട്ടോപ്‌ളസ്) പ്രവര്‍ത്തിപ്പിച്ചത് അദ്ദേഹത്തെ രക്ഷിക്കാനെന്നാണ് ആസ്പത്രി അധികൃതരുടെ വാദമെങ്കില്‍, ഹൃദയാഘാതമുണ്ടായവരെ കിടത്തുന്ന കാര്‍ഡിയാക് ഐ.സി.യുവില്‍ എന്തുകൊണ്ട് പ്രവേശിപ്പിച്ചില്ലെന്ന ചോദ്യം നിസ്സാരമാണോ.

ഇ.സി.എം.ഒ ചെയ്യുന്നതിനുമുമ്പ് ‘ബ്രൈന്‍സ്റ്റം ഫങ്ഷനിങ്’ നോക്കുക പോലും ചെയ്യാതെ വിദഗ്ധ ഡോക്ടര്‍മാരായ മക്കളെപ്പോലും തടഞ്ഞത് മെഡിക്കല്‍ എത്തിക്‌സിന്റെ ഏതു കള്ളിയിലാണ് പെടുത്തുക. ഹൃദയത്തെ കംപ്രസ് ചെയ്ത് ബ്‌ളഡ് സര്‍ക്കുലേഷന്‍ ഉണ്ടാക്കുന്ന ഈ ഉപകരണം കൂടിയാല്‍ 30-40 മിനിറ്റിലധികം ഉപയോഗിക്കാനാവില്ലെന്നിരിക്കെ 78 വയസ്സുള്ള ഒരാളില്‍ പ്രയോഗിക്കുമ്പോള്‍ അതിലെ മനുഷ്യാവകാശ ലംഘനം ചെറുതാണോ.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നിന്നെത്തിച്ച ജനപ്രതിനിധിയുടെ ശ്വാസകോശവും ഹൃദയവും തലച്ചോറും പ്രവര്‍ത്തനം നിലച്ചിട്ടും ഇ.സി.എം.ഒവിന് വിധേയമാക്കിയ കൊടും പാതകത്തിനു നേരെ ഭരണകൂടം എത്രകാലം മുഖംതിരിക്കും. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് ആസ്പത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചക്കുശേഷം ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയതിന് പുറമെ, കാവലിന് ഗുണ്ടകളെയും ഏര്‍പ്പാടാക്കിയെന്ന ആരോപണം പ്രധാനമന്ത്രിയുടെ ‘ജീവഭയത്തോളം’ എത്തും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആസ്പത്രിയില്‍ എം.പിമാരെയും മുന്‍ കേന്ദ്രമന്ത്രിമാരെയും ‘രോഗി’യുടെ ഡോക്ടര്‍മാര്‍ കൂടിയായ മക്കളെയും തടയുമ്പോള്‍ രാജ്യം ഇന്നെത്തിയ രോഗാവസ്ഥ എത്ര ഭീകരമാണെന്ന് വേഗം ബോധ്യപ്പെടും.

ഗുജറാത്തിലും മുംബൈയിലും മീററ്റിലും ഭീവണ്ടിയിലും മുസാഫര്‍ നഗറിലും ബീമാപള്ളിയിലും കൊടിഞ്ഞിയിലും ഫാഷിസം ചെയ്തതുതന്നെയാണ് ആര്‍.എം.എല്‍ ആസ്പത്രിയിലും സംഭവിച്ചത്. അര നൂറ്റാണ്ടായി ഇ അഹമ്മദ് സാഹിബ് ഉള്‍പ്പെടെയുള്ളവര്‍ അവിടങ്ങളിലെല്ലാം ഇടപെട്ടത് ജനാധിപത്യപരമായ ആയുധം കൊണ്ടാണ്. ഫാഷിസത്തിന്റെ പോര്‍മുഖത്തേക്ക് ഓടിയെത്തി 54 ഇഞ്ച് നെഞ്ചുകാരോട് അരുതെന്ന് ഗര്‍ജ്ജിക്കാന്‍ കരുത്തേകിയ പ്രത്യയശാസ്ത്രത്തിന്റെ വിജയം കൂടിയാണിത്.

ഹജ്ജ് ക്വാട്ട ലക്ഷത്തില്‍ നിന്ന് ഒന്നേ മുക്കാല്‍ ലക്ഷത്തിലെത്തിച്ച അഹമ്മദ് സാഹിബിന്റെ സഭയിലെ അവസാന ചോദ്യം ശബരിമലയിലെ വിമാനത്താവളത്തെ കുറിച്ചായിരുന്നുവെന്നത് യാദൃച്ഛികമല്ല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പൊതു സമൂഹം അഹമ്മദ് സാഹിബിനുണ്ടായ ദുരനുഭവത്തിന് കണക്കുചോദിക്കാന്‍ രംഗത്തുണ്ടെന്നത് തന്നെ ജനാധിപത്യത്തിന്റെ ഉറച്ച സാധ്യത ശരിവെക്കുന്നതാണ്. സംയുക്ത പാര്‍ലമെന്ററിസമിതിയുടെ അന്വേഷണം, മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍, കോടതി നടപടികള്‍ തുടങ്ങി ആര്‍.എം.എല്‍ ആസ്പത്രി വിഷയത്തില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മെയില്‍ അയച്ചും ബഹുമുഖ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവരുന്നത്.

ഇത്തരം ജനാധിപത്യത്തിന്റെ നേരായ സാധ്യതകള്‍ വെറും വൈകാരിക വിഷയമാക്കി സംഘര്‍ഷഭരിതമാക്കാന്‍ ജീവിത കാലമത്രയും അഹമ്മദ് സാഹിബിനെ വേട്ടയാടിയ ചിലര്‍ നടത്തുന്ന വിലകുറഞ്ഞ ശ്രമങ്ങളും കാണേണ്ടതുണ്ട്. മാന്യത നിഘണ്ടുവില്‍ നിന്ന് വെട്ടിമാറ്റിയവര്‍, പാര്‍ലമെന്റ് നിര്‍ത്തിവെക്കാത്തതോ ബജറ്റ് അവതരിപ്പിച്ചതോ അല്ല മര്‍മ്മം. മനുഷ്യാവകാശത്തിന്റെ ശവപ്പറമ്പായി രാജ്യം മാറുന്നോ എന്നതാണ് കാതലായ പ്രശ്‌നം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

News

ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

Published

on

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.

ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Continue Reading

Trending