kerala
ദരിദ്രരെ കുടിയൊഴിപ്പിച്ചും പ്രകൃതിയെ നശിപ്പിച്ചുമാണ് കെ റെയിലെങ്കില് അത് വേണ്ട; സര്‍ക്കാരിന് ഇടര്‍ച്ചകള്‍ സംഭവിക്കുന്നുണ്ട്: എം മുകുന്ദന്
നിലവില്‍ കൂടുതല്‍ എഴുത്തുകാരുള്ളത് ഇടതുപക്ഷത്തിനാണെന്നും ഇവരെല്ലാവരും ചോദ്യം ചെയ്യാതെ ഒപ്പം നില്‍ക്കുകയാണെന്നും മുകുന്ദന് തുറന്നുപറഞ്ഞു. കേരളത്തിന്റെ ഇന്നത്തെ അവസ്ഥ അതാണെന്നും അവരെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തുടര്‍ഭരണത്തില്‍ സര്‍ക്കാരിന് ഇടര്‍ച്ചകള്‍ സംഭവിക്കുന്നുണ്ടെന്ന് എഴുത്തുകാരന് എം. മുകുന്ദന്. ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രകടനം ഇപ്പോഴത്തെ സര്‍ക്കാരില്‍ കാണാന്‍ സാധിക്കുന്നില്ല എന്നും ദരിദ്രരെ കുടിയൊഴിപ്പിച്ചും പ്രകൃതിയെ നശിപ്പിച്ചുമാണ് കെ റെയില്‍ പദ്ധതിയെങ്കില്‍ അത് വേണ്ടെന്നും മുകുന്ദന് ഓര്‍മിപ്പിച്ചു.
മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ നിശ്ചയിക്കുന്നതില്‍ വലിയ പ്രശ്നങ്ങളുണ്ടായെന്നും വി. ശിവന്‍കുട്ടിയെ വിദ്യാഭ്യാസമന്ത്രിയായി സങ്കല്പിക്കാന് സാധിക്കുന്നില്ലെന്നും മുകുന്ദന് പറഞ്ഞു. നിലവില്‍ കൂടുതല്‍ എഴുത്തുകാരുള്ളത് ഇടതുപക്ഷത്തിനാണെന്നും ഇവരെല്ലാവരും ചോദ്യം ചെയ്യാതെ ഒപ്പം നില്‍ക്കുകയാണെന്നും മുകുന്ദന് തുറന്നുപറഞ്ഞു. കേരളത്തിന്റെ ഇന്നത്തെ അവസ്ഥ അതാണെന്നും അവരെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
kerala
വോട്ടിംഗ് മെഷീൻ പണിമുടക്കി; രണ്ടു മണിക്കൂർ കഴിഞ്ഞു വീണ്ടും ആരംഭിച്ചു
കുന്നത്തുനാട് പഞ്ചായത്തിലെ പിണര്‍മുണ്ട 108 നമ്പര്‍ ബൂത്ത് എല്‍പിഎസ് സ്കൂളിലാണ് സംഭവം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. 11.45ന് പുറത്തെത്തിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു. കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി. എറണാകുളം ജില്ലയില്‍ 33.83 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്
അതേസമയം ആലപ്പുഴ ജില്ലയിലെ കുന്നത്തുനാട് പഞ്ചായത്തിലെ പിണര്‍മുണ്ട 108 നമ്പര്‍ ബൂത്ത് എല്‍പിഎസ് സ്കൂളില്‍ രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് 9 പേര് വോട്ട് ചെയ്തപ്പോഴേക്കും മിഷന് കേടുപാട് സംഭവിച്ചു. തുടര്‍ന്ന് അത് ശരിയാകാത്തതിനാല്‍ പുതിയ മെഷീന് എത്തിച്ച് രണ്ടു മണിക്കൂര്‍ 15 മിനിറ്റിന് ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്.
kerala
ശബരിമല-പൊങ്കല്‍ തിരക്ക്; സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നീട്ടി
ബംഗളൂരുവില്‍ നിന്ന് വെള്ളിയാഴ്ചയും തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും…
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെയും പൊങ്കല്‍ യാത്രക്കാരുടെയും തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-കൊല്ലം, എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് റൂട്ടുകളിലെ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ ജനുവരി അവസാനം വരെ നീട്ടിയതായി അറിയിച്ചു. ഇതുവരെ സര്‍വീസുകള്‍ ഡിസംബര്‍ അവസാനം വരെ മാത്രമായിരുന്നു.
ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ (07313) ജനുവരി 25 വരെ, ഇതിന്റെ തിരിച്ചുള്ള കൊല്ലം-എസ്എംവിടി ബംഗളൂരു സര്‍വീസ് (07314) ജനുവരി 26 വരെ തുടരും. ഹുബ്ബള്ളിയില്‍ നിന്ന് ഞായറാഴ്ചകളിലും കൊല്ലത്ത് നിന്ന് തിങ്കളാഴ്ചകളിലുമാണ് സര്‍വീസ്.
അതേസമയം, എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06523) സ്പെഷല്‍ ജനുവരി 26 വരെ, തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു (06524) ജനുവരി 27 വരെ സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ചകളും തിരുവനന്തപുരം നിന്ന് ചൊവ്വാഴ്ചകളുമാണ് ട്രെയിനുകള്‍ ഓടുക.
ഇതുകൂടാതെ, എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06547) ജനുവരി 29 വരെ, തിരിച്ചുള്ള 06548 ജനുവരി 30 വരെ സര്‍വീസ് നടത്തും. ബുധനാഴ്ചയാണ് ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസും വ്യാഴാഴ്ചയാണ് തിരുവനന്തപുരത്ത് നിന്നുള്ളത്. എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06555) ജനുവരി 30 വരെ, തിരിച്ചുള്ള 06556 ഫെബ്രുവരി 1 വരെ തുടരും.
ബംഗളൂരുവില്‍ നിന്ന് വെള്ളിയാഴ്ചയും തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും. തിരക്ക് കുറഞ്ഞും യാത്രാസൗകര്യം വര്‍ധിപ്പിക്കാനും വേണ്ടിയുള്ള ഈ തീരുമാനത്താല്‍ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസമാകുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്: ഇടുക്കി ജില്ലയില്‍ ഇതുവരെ 3,55,652 പേര് വോട്ട് രേഖപ്പെടുത്തി
പോളിംഗ് ശതമാനം 38.98%
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഇടുക്കി ജില്ലയില്‍ നിലവില്‍ 3,55,652 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 9,121,33 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 38.98%.
നഗരസഭ
തൊടുപുഴ – 42.44%
കട്ടപ്പന – 40.06%
ബ്ലോക്ക് പഞ്ചായത്തുകള്‍
* ദേവികുളം -40.47%
* നെടുങ്കണ്ടം -40.54%
* ഇളംദേശം -40.81%
* ഇടുക്കി -36.08%
* കട്ടപ്പന -37.9%
* തൊടുപുഴ -40.99%
* അഴുത -36.05%
* അടിമാലി -38.87%
സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
-
india19 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala21 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
india18 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

