kerala
നടന് ദിലീപിന്റെ വീട്ടില്‍ പോലീസ് പരിശോധന
ദിലീപിന്റെ വീടിനു പുറമേ സഹോദരന് അനൂപിന്റെ വീട്ടിലും ദിലീപിന്റെ പ്രൊഡക്ഷന്‍ ഹൗസിലും റെയ്ഡ് നടക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ വീട്ടില്‍ റെയ്ഡ്. ഇന്ന് രാവിലെയോടെയാണ് ആലുവയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം എത്തിയത്.ദിലീപിന്റെ വീടിനു പുറമേ സഹോദരന് അനൂപിന്റെ വീട്ടിലും ദിലീപിന്റെ പ്രൊഡക്ഷന്‍ ഹൗസിലും റെയ്ഡ് നടക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ രംഗത്ത് വന്ന സാഹചര്യത്തില്‍ പോലീസ് അന്വേഷണം പുനരാരംഭിച്ചിരുന്നു.നേരത്തെ ആക്രമണ സംഭവത്തില്‍ ഗൂഢാലോചന നടത്തിയത് ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വച്ച് എന്ന് എഫ്ഐആറില്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് കോടതിയുടെ അനുമതിയുമായി ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍ പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.
kerala
സ്ത്രീധനം നല്‍കുന്നത് കുറ്റകരമല്ലാതാക്കാന്‍ ശുപാര്‍ശ: ഹൈക്കോടതിയില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍
നിലവില്‍ സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും ഒരേപോലെ ശിക്ഷാര്‍ഹമായ കുറ്റമാണെന്നിരിക്കെയാണ് ഈ നീക്കം.
കൊച്ചി: സ്ത്രീധന നിരോധന നിയമത്തില്‍ (1961) നിന്ന് സ്ത്രീധനം നല്‍കുന്നത് കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കാന്‍ കേരള നിയമ പരിഷ്കരണ കമ്മീഷന് ശുപാര്‍ശ ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിലവില്‍ സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും ഒരേപോലെ ശിക്ഷാര്‍ഹമായ കുറ്റമാണെന്നിരിക്കെയാണ് ഈ നീക്കം.
സ്ത്രീധനം നല്‍കുന്നത് കുറ്റമല്ലാതാക്കുന്നതിലൂടെ, പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിയമനടപടികളെ ഭയക്കാതെ പരാതി നല്കാന് സാധിക്കും. അതേസമയം സ്ത്രീധനം വാങ്ങുന്നവര്‍ക്കും അത് ആവശ്യപ്പെടുന്നവര്‍ക്കും കടുത്ത തടവുശിക്ഷയും പിഴയും നല്‍കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
സ്ത്രീധനത്തെ വരനോ വരന്റെ കുടുംബമോ ആവശ്യപ്പെടുന്ന സ്വത്തോ സെക്യൂരിറ്റിയോ ആയി മാത്രം പുനര്‍നിര്‍വചിക്കണമെന്നാണ് ശുപാര്‍ശ. തങ്ങളും കുറ്റക്കാരാകുമെന്ന് കരുതി പല പെണ്‍കുട്ടികളുടെ വീട്ടുകാരും പരാതി നല്കാന് മടിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് ഇത്തരം മാറ്റം വരുത്താനുള്ള നീക്കം.
എറണാകുളം സ്വദേശിനി നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചത്. കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി.
ഫെബ്രുവരി 11-നകം ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്; പവന് 2,360 രൂപ കൂടി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. പവന് 2,360 രൂപ കൂടി 1,21,120 രൂപയിലെത്തി. ഗ്രാമിന് 295 രൂപ ഉയര്‍ന്ന് 15,140 രൂപയായി. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 22,080 രൂപയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയില്‍ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.
റെക്കോര്‍ഡുകള്‍ ഭേദിച്ച് ആണ് ഓരോ ദിവസവും സ്വര്‍ണവില മുന്നേറുന്നത്. ഇടയ്ക്കിടെ നേരിയ ഇടിവുകള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും അടുത്ത ദിവസം വില ഉയരുന്നതാണ് കാണുന്നത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു.
kerala
ഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
‘ഹെല്‍മെറ്റ് ഓണ്‍- സേഫ് റൈഡ്’ (Helmet On – Safe Ride) എന്ന സ്പെഷ്യല്‍ ഡ്രൈവിലൂടെ 2,55,97,600 രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്ത ഇരുചക്ര വാഹനക്കാര്‍ക്കെതിരെ നടത്തിയ പ്രത്യേക പരിശോധനയില്‍ വന്‍ പിഴ ഈടാക്കി കേരള പോലീസ്. ഒരാഴ്ച നീണ്ടുനിന്ന ‘ഹെല്‍മെറ്റ് ഓണ്‍- സേഫ് റൈഡ്’ (Helmet On – Safe Ride) എന്ന സ്പെഷ്യല്‍ ഡ്രൈവിലൂടെ 2,55,97,600 രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്.
സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയില്‍ 1,19,414 ഇരുചക്ര വാഹനങ്ങള്‍ പോലീസ് തടഞ്ഞ് പരിശോധിച്ചു. ഇതില്‍ 50,969 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനുമായാണ് കേരള പോലീസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം ഈ സ്പെഷ്യല്‍ ഡ്രൈവ് തുടങ്ങിവെച്ചത്.
ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരം നടന്ന പരിശോധനയ്ക്ക് ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ്.പിമാരും ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരും നേതൃത്വം നല്കി. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.
-
Culture16 hours agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
kerala15 hours agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
News3 days agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
Film15 hours agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
kerala17 hours agoകൊറിയന്‍ സുഹൃത്തിന്റെ മരണം: എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
-
film16 hours agoആഗോള ഗ്രോസ്സ് 25 കോടിയും കടന്ന് 2026ലെ ആദ്യ സൂപ്പര്‍ഹിറ്റായി ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’
-
kerala16 hours agoകഴക്കൂട്ടത്ത് സ്റ്റേഷന് മുന്നിലിരുന്ന് മദ്യപിച്ച പോലീസുകാര്‍ക്ക് സസ്പെന്ഷന്; ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
-
kerala3 days agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
