Connect with us

kerala

കായംകുളത്തെ വോട്ട് ചോര്‍ച്ച; പാര്‍ട്ടിക്കുള്ളില്‍ പോര് കനക്കുന്നു

കഴിഞ്ഞ ദിവസമാണ് യുഎ പ്രതിഭ പരസ്യമായി നേതൃത്വത്തിനിതരെ രംഗത്ത്‌വന്നത്.

Published

on

വോട്ട് ചോര്‍ന്നുവെന്ന് കായംകുളം എംഎല്‍എ യു.എ പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി പാര്‍ട്ടിക്ക് ഉള്ളില്‍ വ്യാപക വിമര്‍ശനം.എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെ പാര്‍ട്ടി നേത്വത്തത്തിനും പരാതി നല്‍കിയതയാണ് വിവരം.എന്നാല്‍ യുഎ പ്രതിഭക്കതിരെ പാര്‍ട്ടിക്കുള്ളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്്.ഇതൊടെ പാര്‍ട്ടിക്കുള്ളില്‍ പോര് കനക്കുന്നതായാണ് വിവരം.

കഴിഞ്ഞ ദിവസമാണ് യുഎ പ്രതിഭ പരസ്യമായി നേതൃത്വത്തിനിതരെ രംഗത്ത്‌വന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അതി രൂക്ഷമായ ഭാഷയിലാണ് എം.എല്‍.എ നേതൃത്വത്തെ കടന്നാക്രമിച്ചത്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വസമ്മതരായി നടക്കുന്നുവെന്ന ഗുരുതര ആരോപണം എം.എല്‍.എ പോസ്റ്റിലൂടെ ഉന്നയിച്ചു. സംഘടന പ്രശ്‌നങ്ങളും വിഭാഗീയതയും രൂക്ഷമായ കായംകുളം ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ചില നേതാക്കള്‍ക്ക് എതിരെ പ്രതിഭ നേതൃത്വത്തിന് നല്‍കിയ പരാതി ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചക്ക് എടുക്കാന്‍ പോലും തയാറാകാതിരുന്നതാണ് എം.എല്‍.എയെ ചൊടുപ്പിച്ചത്. കായംകുളം പാര്‍ക്ക് ജംഗ്ഷനിലെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് എം.എല്‍.എ വികസന കാര്യങ്ങള്‍ പറഞ്ഞവസാനിപ്പിച്ച ശേഷം സി.പി.എമ്മിന്റെ രാഷ്ട്രീയത്തിലേക്ക് കടന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് കായംകുളത്തെ ചിലര്‍ക്കെങ്കിലും ഞാന്‍ അപ്രിയയായ സ്ഥാനാര്‍ത്ഥിയായിരുന്നു എന്ന മുഖവുരയോടെയാണ് വിവാദ പ്രസ്താവനകളിലേക്ക് കടന്നത്. താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അഭിമാനകരമായി നമ്മള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞു.ബോധപൂര്‍വമായി തന്നെ എന്നെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വന്നത് ദുരൂഹമാണെന്ന് എം.എല്‍.എ കുറിച്ചു.

ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാര്‍ട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.അമ്പലപ്പുഴ തിരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ പോലും കായംകുളത്തെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന നീരസം പ്രകടിപ്പിച്ച അവര്‍ ഏറ്റവും കൂടുതല്‍ വോട്ട് ചോര്‍ന്നുപോയത് കായംകുളത്ത് നിന്നാണെന്നും കുറിച്ചു. കേരള നിയമസഭയില്‍ കായംകുളത്തെ ആണ് അഭിമാനപൂര്‍വം പ്രതിനിധീകരിക്കുന്നത്. കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വസമ്മതരായ് നടക്കുന്നു. ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാന്‍. 2001ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പൂര്‍ണ മെമ്പറായിപ്രവര്‍ത്തനം ആരംഭിച്ച എനിക്ക് ഇന്നും എന്നും എന്റെ പാര്‍ട്ടിയോട് ഇഷ്ടം.കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങള്‍ ചവറ്റുകുട്ടയില്‍ ആകുന്ന കാലം വിദൂരമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും സൂചിപ്പിച്ചു കൊണ്ടാണ് എം.എല്‍എ പോസ്റ്റ് അവസാനിപ്പിക്കുന്നത്. സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കളും പ്രതിഭ എം.എല്‍.എയും തമ്മിലുള്ള പോരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഡി.വൈ.എഫ്.ഐയുടെ കായംകുളത്തെ പ്രദേശിക നേതൃത്വവും എം.എല്‍.എയും തമ്മിലുള്ള സാമൂഹ്യമാധ്യമങ്ങളിലെ പോര് പാര്‍ട്ടിക്ക് വലിയ തലവേദനയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടി ആക്രമിക്കപ്പെട്ട കേസ്; കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസുമായി ദിലീപ്

നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വെറുതേവിട്ടതിന് പിന്നാലെ കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസുമായി നടന്‍ ദിലീപ്. മാധ്യമപ്രവര്‍ത്തകര്‍ നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയത്. ദിലീപിന് വേണ്ടി അഭിഭാഷകനാണ് കോടതിയലക്ഷ്യ കേസുമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

കോടതിയലക്ഷ്യ കേസുകള്‍ ഡിസംബര്‍ 18ന് കോടതി പരിഗണിക്കും. പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു.

കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കല്‍ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കല്‍, നഗ്നയാകാന്‍ നിര്‍ബന്ധിക്കല്‍, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂണണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇന്ന് മൂന്നു മണമിക്ക് പ്രതികളുടെ ശിക്ഷാവിധി.

 

 

Continue Reading

kerala

നടി ആക്രമണക്കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന് 3.30ന്

ശിക്ഷയെ സംബന്ധിച്ച വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് പ്രഖ്യാപിക്കും. ശിക്ഷയെ സംബന്ധിച്ച വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ആറു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

”യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്തത് സുനി മാത്രമല്ലേയെന്ന്?” എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ എല്ലാവരും ചേര്‍ന്നാണ് കുറ്റകൃത്യം നടന്നതെന്നും യഥാര്‍ത്ഥ പ്രതി ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

വാദത്തിനിടെ അനാവശ്യ വിവാദങ്ങള്‍ തുടക്കം മുതല്‍ സൃഷ്ടിക്കപ്പെട്ടുവെന്നും ”എന്റെ ഭൂതകാലം അന്വേഷിക്കേണ്ടവര്‍ തിരയട്ടെ” എന്നും ജഡ്ജി ഹണി എം. വര്‍ഗീസ് അഭിപ്രായപ്പെട്ടു.

വാദത്തിനിടെ പ്രതികളായ മാര്‍ട്ടിനും പ്രദീപും കണ്ണീരൊഴുക്കിയതായി കോടതിവിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

ദേശീയപാത വട്ടപ്പാറ വയഡക്റ്റില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

വാഹനം പൂര്‍ണമായും കത്തിനശിച്ചു.

Published

on

മലപ്പുറം: ദേശീയപാത വട്ടപ്പാറ വയഡക്റ്റിന് മുകളില്‍ ഓടി ക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. ചാവക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വാഹനം പൂര്‍ണമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കാറിന് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. വളാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

 

Continue Reading

Trending