Connect with us

kerala

പിഞ്ചുകുഞ്ഞിനെ മുക്കിക്കൊന്ന കേസ്; മുത്തശ്ശി സിപ്‌സി അറസ്റ്റില്‍

പൂന്തുറ പൊലീസാണ് അറസ്റ്റ് ചെയ്തത്. 

Published

on

കലൂരിലെ ഹോട്ടല്‍ മുറിയില്‍ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ മുത്തശ്ശി സിപ്‌സി അറസ്റ്റിലായി. പൂന്തുറ പൊലീസാണ് അറസ്റ്റ് ചെയ്തത്. നേരത്തെ കുഞ്ഞിന്റെ അച്ഛന്‍ സജീവനെതിരെയും സിപ്‌സിക്ക് എതിരെയും കേസെടുത്തിരുന്നു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് കേസ്. ബാലനീതി നിയമപ്രകാരമാണ് കേസെടുത്തത്.

ബുധനാഴ്ച്ചയാണ് കൊച്ചിയില്‍ വച്ച് ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്നത്. കുട്ടിയുടെ മുത്തശ്ശിയുടെ സുഹൃത്തുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ ഹോട്ടല്‍ മുറിയെടുത്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം വെള്ളത്തില്‍ വീണ് മരിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. കുഞ്ഞിന്റെ അമ്മ വിദേശത്തും അച്ഛന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുമായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കാസര്‍കോട് വയോധിക വീട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

Published

on

കാസര്‍കോട്: കരിന്തളത്ത് വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം സ്വദേശി ലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ തനിച്ചായിരുന്നു ലക്ഷ്മിയുടെ താമസം. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലായിരുന്നു. ഇതിന് പുറമേ വീടിന് പിന്‍ഭാഗത്തെ വാതില്‍ തുറന്നിട്ട നിലയിലുമായിരുന്നു. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

Continue Reading

kerala

ചന്ദ്രിക കാമ്പയിൻ ജനുവരി 15നകം ക്വാട്ട പൂർത്തിയാക്കണം: സാദിഖലി തങ്ങൾ

Published

on

മലപ്പുറം: തൊണ്ണൂറാണ്ടിൻ്റെ പാരമ്പര്യ കരുത്തുമായി ന്യൂനപക്ഷ,പിന്നോക്ക ജനതയുടെ അവകാശ സംരക്ഷണത്തിന് ചാലക ശക്തിയായി വർത്തിക്കുന്ന ചന്ദ്രിക ദിന പത്രത്തിന്റെ വാർഷിക കാമ്പയിനിൽ നിശ്ചയിക്കപ്പെട്ട ക്വാട്ട ജനുവരി 15നകം പൂർത്തീകരിക്കണമെന്ന് ചന്ദ്രിക മാനേജിങ് ഡയരക്ടറും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡൻ്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മണ്ഡലം,പഞ്ചായത്ത് കമ്മിറ്റികളും ,വ്യകതിഗത ക്വാട്ടയും ഇനിയും പൂർത്തിയാക്കാത്തവർ ഇക്കാര്യം അടിയന്തിര പ്രാധാന്യത്തോടെ നിർവഹിക്കണം. മെമ്പർഷിപ്പിന് ആനുപാതികമായി പത്തു ശതമാനം ക്വാട്ട ബന്ധപ്പെട്ട ഘടകങ്ങൾ പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നു തങ്ങൾ കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എക്കാലത്തെയും മികച്ച വിജയം പാർട്ടിക്കും ഐക്യമുന്നണിക്കും നേടിത്തരുന്നതിൽ ചന്ദ്രിക വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും നൂറോട് അടുക്കുമ്പോഴും ചന്ദ്രികയുടെ പ്രസക്തിയും ആവശ്യകതയും വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും കാലത്തിനനുസരിച്ച് എഴുത്തിലും കരുത്തിലും ഈ പത്രം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും തങ്ങൾ പറഞ്ഞു.

കാമ്പയിൻ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സ്വയം വരിച്ചേർന്നും മറ്റുള്ളവരെ വരിസംഖ്യ ചേർക്കുന്നതിലും പങ്കാളികളാകണം. പോഷക സംഘടന നേതാക്കളും പ്രവർത്തകരുമടക്കമുള്ള മുഴുവൻ പാർട്ടി പ്രവർത്തകരും കാമ്പയിൻ വിജയത്തിനായി മുന്നിട്ടിറങ്ങണമെന്നും കെഎംസിസി പ്രവർത്തകർ അവരവരുടെ ഭാവങ്ങളിൽ ചന്ദ്രികയുടെ സാന്നിധ്യം ഉറപ്പ് വരുത്തണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു.

Continue Reading

kerala

തിരുവനന്തപുരത്ത് യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

നാലാഞ്ചിറ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ദസ്തക്കീറനൊണ് മര്‍ദ്ദനമേറ്റത്

Published

on

തിരുവനന്തപുരം മണ്ണംതലയില്‍ യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. നാലാഞ്ചിറ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ദസ്തക്കീറനൊണ് മര്‍ദ്ദനമേറ്റത്. മണ്ണംതല പൊലീസ് ക്രൂര മര്‍ദനത്തിന് ഇരയാക്കിയെന്നാണ് ആരോപണം.

എന്നാല്‍ ഇയാളെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പൊലീസിന്റെ വാദം. മര്‍ദ്ദനമേറ്റ ദസ്തക്കീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയുടെ പരാതിയിലാണ് ദസ്തക്കീറിനെ പോലീസ് പിടികൂടിയത്.

Continue Reading

Trending