Health
ഇയര്‍ഫോണ്‍ കേള്‍വിത്തകരാറിന് കാരണമാകുമോ?-ഡോ. മുഹമ്മദ് ഷരീഫ് പി. കെ
ഡോ. മുഹമ്മദ് ഷരീഫ് പി. കെ
സീനിയര്‍ സ്പെഷ്യലിസ്റ്റ് ഇ എന്‍ ടി സര്ജന്
ആസ്റ്റര്‍ മിംസ് കോട്ടക്കല്‍
ലോകത്താകമാനം കേള്‍വി സംബന്ധമായ തകരാറുകളുള്ളവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ജനസംഖ്യയില്‍ നാലില്‍ ഒരാള്‍ക്ക് കേള്‍വിത്തകരാറുണ്ടെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്തുകൊണ്ട് ഇത്തരത്തില്‍ കേള്‍വി സംബന്ധമായ തകരാറുകള്‍ അധികരിക്കുന്നു എന്ന് അന്വേഷിക്കുമ്പോള്‍ പൊതുവെ ലഭിക്കുന്ന ഉത്തരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇയര്‍ ബഡ്സിന്റെയും ഇയര്‍ഫോണിന്റെയും ഉപയോഗം. ഇതില്‍ ശാസ്ത്രീയമായ യാഥാര്‍ത്ഥ്യമുണ്ടോ? ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് മൂലം കേള്‍വിത്തകരാറുകള്‍ സംഭവിക്കാറുണ്ടോ? വ്യാപകമായ ഈ സംശയത്തിനുള്ള ഉത്തരം കണ്ടെത്താനാണ് ഈ വര്‍ഷത്തെ ലോക കേള്‍വി ദിനത്തില്‍ നമ്മള് ശ്രമിക്കുന്നത്.
ശബ്ദത്തിന്റെ തീവ്രത
പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് നമ്മള് കേള്‍ക്കുന്ന ശബ്ദം നമുക്ക് ഹാനികരമാകുന്നുണ്ടോ ഇല്ലയോ എന്ന് കണക്കാക്കുന്നത്. ഇതില്‍ ഒന്നാമത്തേത് എത്ര ഉച്ചത്തിലാണ് ശബ്ദം കേള്‍ക്കുന്നത് എന്നതാണ്. രണ്ടാമത്തേത് അകലത്ത് നിന്ന് ശബ്ദം കേള്‍ക്കുന്നു എന്നതും, മൂന്നാമത്തേത് എത്രനേരം ശബ്ദം കേള്‍ക്കുന്നു എന്നതുമാണ്.
ശബ്ദത്തിന്റെ തീവ്രത അളക്കുന്നത് ഡെസിബെല്‍ എന്ന സൂചിക ഉപയോഗിച്ചാണ്. സാധാരണയായി നമ്മള് സംസാരിക്കുന്ന ശബ്ദത്തിന്റെ അളവ് 30 മുതല്‍ 60 ഡെസിബെല്‍ വരെയാണ്. ഉച്ചത്തില്‍ സംസാരിക്കുമ്പോള്‍ ഇത് 70 മുതല്‍ 90 ഡെസിബെല്‍ വരെയായി ഉയരാം. ശബ്ദം 120 ഡെസിബെലിന് മുകളിലേക്ക് ഉയരുന്നത് ചെവിക്ക് വേദന ഉളവാക്കുന്ന അവസ്ഥയിലെത്തിക്കും. നമ്മള് സാധാരണ ഉപയോഗിക്കുന്ന ഇയര്‍ഫോണ്‍ മുതലായവയുടെ പൊതുവായ ശബ്ദത്തിന്റെ അളവ് 80 ഡെസിബല്‍ മുതല്‍ 110 ഡെസിബല്‍ വരെയാണ്. ചെവിക്കുള്ളിലേക്ക് തിരികെ വെക്കുന്ന ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഇത് ഇയര്‍ ഡ്രമ്മുമായി വെച്ച് പുലര്‍ത്തുന്ന അകലം എന്നത് കേവലം അര ഇഞ്ച് മാത്രമാണ്. ചെവിയുടെ പുറത്ത് സ്ഥാപിക്കുന്ന ഹെഡ് സെറ്റ് ഉപയോഗിക്കുമ്പോള്‍ ശബ്ദവും ഇയര്‍ ഡ്രമ്മുമായുള്ള അകലം അല്‍പ്പം കൂടി വര്‍ദ്ധിക്കും. സ്പീക്കര്‍ ഉപയോഗിച്ചാണ് ശ്രവിക്കുന്നതെങ്കില്‍ സ്വാഭാവികമായും അകലം കുറച്ച് കൂടി വര്‍ദ്ധിക്കും.
85 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദം തുടര്‍ച്ചയായി 8 മണിക്കൂറോളംകേള്ക്കുന്നത് സ്വാഭാവികമായി തന്നെ കേള്‍വിശേഷിയെ ദോഷകരമായി ബാധിക്കും. പലപ്പോഴും ഈ അവസ്ഥയെത്തുന്നത് പോലും നമ്മള് തിരിച്ചറിഞ്ഞു എന്ന് വരില്ല. പ്രായം കൂടുന്നതിനനുസരിച്ച് കേള്‍വി നാശത്തിന്റെ തീവ്രത വര്‍ദ്ധിക്കുകയും ചെയ്യും. യാത്ര ചെയ്യുമ്പോള്‍ ഹെഡ് സെറ്റ് ഉപയോഗിക്കുന്നവര്‍ കുറച്ച് കൂടി ശ്രദ്ധ പുലര്‍ത്തണം. യാത്രചെയ്യുന്ന വാഹനത്തിന്റെ ശബ്ദം നമ്മുടെ ചെവിയിലേക്ക് എന്ത് തന്നെയായാലും എത്തിച്ചേരും, ഇതു തന്നെ എഴുപതോ എണ്‍പതോ ഡെസിബെല്‍ ഉണ്ടാകും ഇതോടൊപ്പം ഇയര്‍ഫോണിന്റെ ശബ്ദം കൂടി എത്തുമ്പോള്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കപ്പെടും എന്നുറപ്പാണ്. കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണും ടാബ്ലെറ്റു ലാപ്ടോപ്പുമെല്ലാം എത്തിക്കഴിഞ്ഞ കാലത്താണ് നമ്മള് ജീവിക്കുന്നത്. കാര്‍ട്ടൂണുകളും വീഡിയോകളുമൊക്കെ അവര്‍ തുടര്‍ച്ചയായി കാണുന്നത് സ്വാഭാവികമായി കുഞ്ഞുങ്ങളിലെ കേള്‍വി ശക്തിയെ ദോഷകരമായി ബാധിക്കുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
60-60 റൂള്‍ എന്നതാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം. അതായത് നമ്മള് ഉപയോഗിക്കുന്ന ഡിവൈസിന്റെ 60% ശബദം മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ. മുഴുവന്‍ ശബ്ദത്തിലാണ് ഡിവൈസ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത് നിര്‍ബന്ധമായും 60 ശതമാനമായോ അതില്‍ കുറവായോ മാറ്റുക. ഇതില്‍ രണ്ടാമത്തെ 60 എന്നത് സമയത്തെ സൂചിപ്പിക്കുന്നതാണ്. 60 മിനിട്ടില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ശബ്ദം കേള്‍ക്കാന്‍ പാടില്ല.
ശബ്ദം കേള്‍ക്കുന്ന ഉറവിടം അല്‍പ്പം അകലത്തായി സെറ്റ് ചെയ്യുക. അത് ടി വി ആയാലും ഫോണ്‍ ആയാലും ബാക്കിയുള്ള ഏത് ഡിവൈസായാലും പരമാവധി അകലം പാലിക്കാന്‍ ശ്രമിക്കുക.
ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ ഇടയ്ക്ക് ശബ്ദത്തില്‍ നിന്ന് മാറിനില്ക്കാന് ശ്രമിക്കുക.
ചെവിയില്‍ മൂളക്കം, ചെവി അടച്ചിരിക്കുക, കേള്‍വിക്കുറവ് പോലെ തോന്നുക മുതലായ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നിര്‍ബന്ധമായും ഡോക്ടറെ കാണിക്കുക. നേരത്തെ തകരാറുകള്‍ കണ്ടുപിടിച്ചാല്‍ എളുപ്പത്തില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും എന്ന് ഓര്‍മ്മിക്കുക.
Health
തമിഴ്നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ വൃക്കരോഗം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്
ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്.
ചെന്നൈ: തമിഴ്നാട്ടിലെ കര്‍ഷകരില്‍ വൃക്കരോഗം ആശങ്കാജനകമായി വര്‍ധിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. പ്രശസ്ത മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്. മദ്രാസ് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പഠനം 2023 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയത്. 125 ഗ്രാമങ്ങളിലെ 3350 കര്‍ഷക തൊഴിലാളികളുടെ വൃക്കകളുടെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ 17 ശതമാനം പേര്‍ക്ക് വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ആരോഗ്യപരിപാലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കിയ ശേഷം മൂന്ന് മാസത്തിന് ശേഷമുള്ള പുനര്‍പരിശോധനയില്‍ ഈ നിരക്ക് 5.31 ശതമാനമായി കുറഞ്ഞു. ഗണ്യമായ കാര്യം രോഗം കണ്ടെത്തിയവരില്‍ പകുതിയലധികം പേര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നില്ല എന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നതാണ് വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്കിയ സംസ്ഥാന അവയവമാറ്റ കമ്മിഷന്റെ സെക്രട്ടറി ഡോ.എന്‍. ഗോപാലകൃഷ്ണന് വ്യക്തമാക്കി. അത്യുഷ്ണമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഇഷ്ടിച്ചൂള തൊഴിലാളികള്‍, കീടനാശിനി തളിക്കുന്നവര്‍, ഉപ്പുനിര്‍മ്മാണ മേഖലയിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ അപകടം കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദിവസേന കഠിന ചൂടില്‍ ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്. (ഡീഹൈഡ്രേഷന്) വൃക്കകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകത്തതിനാല് കര്‍ഷകര്‍ക്ക് അപകടം തിരിച്ചറിയാന്‍ വൈകുന്നു. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ മതിയായ വെള്ളം കുടിക്കുകയും, ചെറിയ അസ്വസ്ഥതകള്‍ കാണിച്ചാല്‍ ഉടന്‍ തന്നെ രക്ത പരിശോധന, യൂറിയ, ക്രിയാറ്റിന്‍, മൂത്ര പരിശോധന എന്നിവ നടത്തുകയും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേഷിക്കുന്നു. ചൂടും നിര്‍ജലീകരണവും ചേര്‍ന്നതാണ് കര്‍ഷകര്‍ക്കിടയിലെ വൃക്കരോഗ വര്‍ധനവിന് പ്രധാന കാരണമെന്ന് പഠനം വ്യകതമാക്കുന്നു.
Health
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.
Health
ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം
രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു
കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.
ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന് ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന് ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്സിന് ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്കി വരുന്നത്.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala13 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala12 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala15 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala9 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി

