Connect with us

kerala

സിന്ധുവിന്റെ ആത്മഹത്യ: ജൂനിയര്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി

മാനന്തവാടി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് പി.എ. സിന്ധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വകുപ്പ്തല നടപടി.

Published

on

മാനന്തവാടി: മാനന്തവാടി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് പി.എ. സിന്ധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വകുപ്പ്തല നടപടി. ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് അജിതകുമാരിയെ കോഴിക്കോട് ആര്‍.ടി. ഓഫീസിലേക്ക് സ്ഥലം മാറ്റിയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍. അജിത് കുമാര്‍ ഉത്തരവിറക്കിയത്.

ഏപ്രില്‍ ആറിനാണ് സിന്ധുവിനെ സഹോദരന്‍ പി.എ. ജോസിന്റെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസില്‍ മാനസികസമ്മര്‍ദം അനുഭവിക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്ന സിന്ധുവിന്റെ കുറിപ്പുകള്‍ മരണശേഷം ലഭിച്ചിരുന്നു.

സഹപ്രവര്‍ത്തകയായിരുന്ന അജിതകുമാരിക്കെതിരെയുള്ള പരാമര്‍ശവുമുണ്ടായിരുന്നു കുറിപ്പുകളില്‍. ഇതിനെ തുടര്‍ന്ന് ഇവരോട് അവധിയില്‍ പ്രവേശിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചു. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍. രാജീവാണ് സിന്ധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

ഏപ്രില്‍ 11നാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നല്‍കിയത്. ഈ റിപ്പോര്‍ട്ടില്‍ ഓഫീസിലെ ജീവനക്കാരെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റണമെന്ന് ശുപാര്‍ശ ഉണ്ടായിരുന്നു. ഇതിന്റ് കൂടി അടിസ്ഥാനത്തിലാണ് ജൂനിയര്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല തിരക്ക്; പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി മുന്നറിയിപ്പ്

ശബരിമലയിലെ അനിയന്ത്രിത തിരക്കുമായി ബന്ധപ്പെട്ട് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ മുന്നറിയിപ്പ്.

Published

on

കൊച്ചി: ശബരിമലയിലെ അനിയന്ത്രിത തിരക്കുമായി ബന്ധപ്പെട്ട് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ വരുന്നതിനാല്‍ സ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും അങ്ങനെവന്നാല്‍ തടയാന്‍ ആകണമെന്നും കോടതി വ്യക്തമാക്കി. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ക്ഷമിക്കാന്‍ ആകില്ലെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവച്ചു. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് രേഖകള്‍ കൃത്യം അല്ലെങ്കില്‍ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിടരുത്. പാസിലെ സമയം, ദിവസം എന്നിവ കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തി വിടരുതെന്നും കോടതി നിര്‍ദേശം നല്‍കി.

Continue Reading

kerala

കാല്‍നട യാത്രക്കാര്‍ കടക്കട്ടെ; സീബ്രാ ക്രോസിങ്ങുകളില്‍ അതിവേഗം വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതf

ഇത്തരം കുറ്റം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണം.

Published

on

കാല്‍നട യാത്രക്കാരെ സീബ്രാ ക്രോസിങ്ങുകളില്‍ പരിഗണിക്കാതെ സീബ്രാ ക്രോസിങ്ങുകളില്‍ അതിവേഗം വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം കുറ്റം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണം. സീബ്രാ ക്രോസിങ്ങുകളില്‍ കാല്‍നടക്കാര്‍ക്ക് പ്രധാന പരിഗണന നല്‍കുന്ന ഡ്രൈവിങ് സംസ്‌കാരം കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സീബ്രാ ക്രോസിങ്ങുകളില്‍ പ്രധാന അവകാശം കാല്‍നട യാത്രക്കാരനാണെന്ന ബോധം ഡ്രൈവര്‍മാരില്‍ ഉണ്ടാക്കണമെനനും ലൈസന്‍സിനായുള്ള റോഡ് ടെസ്റ്റ് നടത്തുമ്പോള്‍ ഇക്കാര്യംകൂടി പരിശോധിക്കണമെനന്ും പറയുന്നു. ഈവര്‍ഷം ഒക്ടോബര്‍ 31 വരെ മാത്രം സീബ്രാലൈന്‍ മറികടക്കുന്നതിനിടെ 218 പേര്‍ വാഹനമിടിച്ചു മരിച്ചുവെന്ന മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദേശം.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവരെ വാഹനത്തിന്റെ വേഗം കൂട്ടിയും ഹോണ്‍ അടിച്ചും പേടിപ്പിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നാഗരാജു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

ചുഴലിക്കാറ്റ്; സംസ്ഥാനത്ത് മഴ തുടരും

കള്ളക്കടല്‍ പ്രതിഭാസം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ചുഴലിക്കാറ്റ്

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തുള്ള ശ്രീലങ്കന്‍ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം ഡിറ്റ്‌വാ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക്- വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി ഈ മാസം 30 രാവിലെയോടെ വടക്കന്‍ തമിഴ്‌നാട്- പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാന്‍ സാധ്യത. ഇതിന്റെ സ്വാധീന ഫലമായി ഈ മാസം 29 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ്.

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), കോഴിക്കോട് (ചോമ്പാല എഫ്എച് മുതല്‍ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളില്‍ 0.4 മുതല്‍ 0.8 മീറ്റര്‍ വരെയും കന്യാകുമാരി തീരങ്ങളില്‍ 0.7 മുതല്‍ 1.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

പുതുക്കിയ മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 30 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശം, പുതുച്ചേരി തീരങ്ങളില്‍ ഡിസംബര്‍ ഒന്ന് വരെ മത്സ്യബന്ധനം ഒഴിവാക്കേണ്ടതാണ്. തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തും അതിനോട് ചേര്‍ന്നുള്ള കടല്‍ പ്രദേശത്തുമുള്ള മത്സ്യത്തൊഴിലാളികള്‍ എത്രയും വേഗം തീരത്തേക്ക് മടങ്ങണം. കടലില്‍ പോകുന്നവര്‍ ഡിസംബര്‍ 1 വരെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്നുള്ള ഭാഗവും നവംബര്‍ 30 വരെ തെക്കുകിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ്, കേരള തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്.

Continue Reading

Trending