Connect with us

india

രാജ്യത്ത് 24 മണിക്കൂറിനിടെ 2,827 പേര്‍ക്ക് കൊവിഡ്; 24 മരണം

ഇതോടെ ആകെ മരണ സംഖ്യ 5,24,181 ആയി ഉയര്‍ന്നെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Published

on

രാജ്യത്ത് 24 മണിക്കൂറിനിടെ 2,827 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത്  കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4,31,13,413 ആയി. 24 മണിക്കൂറിനിടെ 24 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണ സംഖ്യ 5,24,181 ആയി ഉയര്‍ന്നെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

സജീവ കേസുകള്‍ 0.05 ശതമാനമാണെന്നും ദേശീയ കൊവിഡ് രോഗമുക്തി നിരക്ക് 98.47 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന അണുബാധ നിരക്ക് 0.95 ശതമാനമായി. ആഴ്ചതോറുമുള്ള പോസിറ്റിവിറ്റി നിരക്ക് 0.82 ശതമാനവുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇനി ബി.ജെ.പിയ്ക്ക് ഞങ്ങളെ ആവശ്യമില്ലെന്ന് തോന്നുന്നു, വേദനയുണ്ട്; തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിട്ടുനിന്ന് യു.പിയിലെ ആര്‍.എസ്.എസുകാര്‍

ഒരുപാട് കാലമായി ബി.ജെ.പിക്കൊപ്പം നിന്നിട്ടും യാതൊരുവിധത്തിലുള്ള മെച്ചവും ഉണ്ടായില്ലെന്നും, അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടി തങ്ങള്‍ക്കു വേണ്ടി ചെയ്തു തന്നില്ലെന്നുമാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്.

Published

on

ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ആര്‍.എസ്.എസ് വിട്ടു നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി തലത്തില്‍ ഉണ്ടായ അസ്വസ്ഥതയാണ് പ്രവര്‍ത്തനത്തെ ബാധിച്ചതെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരുപാട് കാലമായി ബി.ജെ.പിക്കൊപ്പം നിന്നിട്ടും യാതൊരുവിധത്തിലുള്ള മെച്ചവും ഉണ്ടായില്ലെന്നും, അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടി തങ്ങള്‍ക്കു വേണ്ടി ചെയ്തു തന്നില്ലെന്നുമാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്.

‘കഴിഞ്ഞ വര്‍ഷം അലഹബാദ് ഹൈക്കോടതിയുടെ വിധി വന്നപ്പോള്‍ എന്റെ ജോലിയാണ് നഷ്ടപെട്ടത്. ഞാനൊരു അധ്യാപകനായിരുന്നു. യോഗിയുടെ സര്‍ക്കാര്‍ അധ്യാപകര്‍ക്കെതിരെ സ്വീകരിച്ച നിലപാട് എന്നെ തളര്‍ത്തി. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഞാന്‍ കടത്തിലാണ്. എന്റെ ജീവിതത്തിന്റെ താളം തെറ്റി. പിന്നെ എങ്ങനെ ഞാന്‍ അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനിറങ്ങും,’ 44 കാരനായ നിതേഷ് കുമാര്‍ ശുക്ല പറഞ്ഞു. എന്നാല്‍ താന്‍ അവര്‍ക്കെതിരെ മുദ്രവാക്യങ്ങളൊന്നും വിളിക്കില്ലെന്ന് പറഞ്ഞ ശുക്ല താന്‍ അത് ചെയ്യാത്തത്, ഇത്രയും കാലം പ്രവര്‍ത്തിച്ച പാര്‍ട്ടിയല്ലേ എന്ന് കരുതിയിട്ടാണെന്നും പറഞ്ഞു.

കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയിട്ട് പത്ത് വര്‍ഷവും ഉത്തര്‍പ്രദേശില്‍ 7 വര്‍ഷവും പിന്നിട്ടു. എന്നാല്‍ ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ ജീവിത നിലവാരത്തില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇവിടെയുള്ളവര്‍ പറഞ്ഞു. സ്വന്തം ആളുകള്‍ ആയിരുന്നിട്ടു പോലും തങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നുമാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്.

‘ഇനി അവര്‍ക്ക് ഞങ്ങളുടെ സംഘത്തെ ആവശ്യമില്ലെന്ന സന്ദേശമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. അവര്‍ മുമ്പത്തെപ്പോലെ സംഘ നേതാക്കളെ സന്ദര്‍ശിക്കാന്‍ പോലും സമയം കണ്ടെത്തുന്നില്ല,’ ആര്‍.എസ്.എസ് പ്രവര്‍ത്തകയായ ഇന്ദ്ര ബഹാദൂര്‍ സിങ് പറഞ്ഞു. സാധാരണയായി, പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായി കൂടിയാലോചിക്കുമായിരുന്നു, എന്നാല്‍ ഇത്തവണ സംഘടനയെ പൂര്‍ണമായും മാറ്റി നിര്‍ത്തിയെന്നും ബഹാദൂര്‍ സിങ് കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ ഒന്ന് വരെ 7 ഘട്ടങ്ങളിലായാണ് യു.പി യില്‍ വോട്ടെടുപ്പ്. മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമില്ലാതെയാണ് യു.പിയില്‍ ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പിയോടുള്ള അതൃപ്തി തന്നെയാണ് ഈ നിശബ്ദ പ്രചരണങ്ങള്‍ക്ക് കാരണമായി ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Continue Reading

crime

സ്‌കൂളിന്റെ ഓടയില്‍ ഏഴു വയസ്സുകാരന്റെ മൃതദേഹം: ബിഹാറില്‍ സ്‌കൂളിന്‌ തീയിട്ടു

കുട്ടി തലേദിവസം ടൈനി ടോട്ട് അക്കാദമി എന്ന സ്‌കൂളിൽ പോയിട്ട് തിരിച്ചെത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവിൽ പുലർച്ചെ മൂന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

Published

on

പട്‌ന:ബിഹാറിലെ ദിഘ നഗരത്തിലെ സ്കൂളിന്റെ ഓടയിൽ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി തലേദിവസം ടൈനി ടോട്ട് അക്കാദമി എന്ന സ്‌കൂളിൽ പോയിട്ട് തിരിച്ചെത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവിൽ പുലർച്ചെ മൂന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രോഷാകുലരായ  നാട്ടുകാർ ഇന്നു രാവിലെയാണു
സ്കൂളിനു തീയിട്ടത്.

സ്‌കൂളിൽ കടന്നുകയറി സാധനസാമഗ്രികൾ തല്ലിത്തകർത്തശേഷം തീയിടുകയായിരുന്നു. സ്‌കൂളിലെ ക്ലാസ് കഴിയുമ്പോൾ കുട്ടി ഉച്ചയ്ക്കുശേഷം അവിടെത്തന്നെ ട്യൂഷനു പോകാറുണ്ടെന്നു പിതാവ് ശൈലേന്ദ്ര റായ് പറഞ്ഞു. എന്നാൽ വൈകിട്ടു വരെ വീട്ടിലെത്തിയില്ല. കുട്ടിയുടെ അമ്മ അന്വേഷിക്കാനായി സ്കൂളിലെത്തിയെങ്കിലും കണ്ടില്ല.

സ്കൂൾ അധികൃതരോടും ക്ലാസിലെ മറ്റു കുട്ടികളോടും വിവരം തേടിയിട്ടും ഫലമുണ്ടായില്ല. സ്കൂളിനു പുറത്തും തിരച്ചിൽ നടത്തി. പിന്നീട് ഓടയിൽ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഗുജറാത്തില്‍ അമിത്ഷാക്ക് തിരിച്ചടി; സഹകരണ സ്ഥാപന തലപ്പത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥി തോറ്റു

ബി.ജെ.പിയുടെ സഹകരണ സെല്‍ കോര്‍ഡിനേറ്റര്‍ ബിപിന്‍ പട്ടേലാണ് പരാജയപ്പെട്ടത്.

Published

on

ഗുജറാത്തിലെ പ്രമുഖ സഹകരണ സ്ഥാപനമായ ഇഫ്‌കോയുടെ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ അമിത് ഷായുടെ സ്ഥാനാര്‍ത്ഥിക്ക് തോല്‍വി. ബി.ജെ.പിയുടെ സഹകരണ സെല്‍ കോര്‍ഡിനേറ്റര്‍ ബിപിന്‍ പട്ടേലാണ് പരാജയപ്പെട്ടത്. ഗുജറാത്തിലെ മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ജയേഷ് റഡാദിയയാണ് വിജയിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് ഗുജറാത്ത് ബി.ജെ.പിയില്‍ ഉടലെടുത്ത വിഭാഗീയതയുടെ ഭാഗമായാണ് അമിത്ഷായും സംസ്ഥാന ബി.ജെ.പി അധ്യക്ഷനും പിന്തുണച്ച സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. റഡാദിയയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ വേണ്ടി അമിത് ഷാ റഡാദിയയുടെ വീട്ടിലെത്തി കണ്ടിരുന്നെങ്കിലും അദ്ദേഹം സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ അമിത്ഷായുടെ സ്ഥാനാര്‍ത്ഥി ബിപിന്‍ പട്ടേലിന് വേണ്ടി നേരിട്ടിറങ്ങിയിരുന്നെങ്കിലും വലിയ ഭൂരിപക്ഷത്തിന് എതിര്‍സ്ഥാനാര്‍ത്ഥി ജയിക്കുകയാണുണ്ടായത്. ഇതോടെ ഗുജറാത്തിലെ ബി.ജെ.പിയില്‍ രൂപപ്പെട്ട വിഭാഗീയത കൂടുതല്‍ രൂക്ഷമായിരിക്കുകയായണ്.

ഇഫ്‌കോ പ്രസിഡന്റും മുന്‍ എം.പിയുമായ ദിലീപ് സംഗാനിയുടെ പിന്തുണ ജയേഷ് റഡാദിയക്കുണ്ടായിരുന്നു. റഡാദിയക്ക് 113 വോട്ടും അമിത്ഷായുടെ സ്ഥാനാര്‍ത്ഥി ബിപിന്‍ പട്ടേലിന് 64 വോട്ടുകളുമാണ് ലഭിച്ചത്. സൗരാഷ്ട്ര മേഖലയിലെ കാര്‍ഷിക സഹകരണ സംഘങ്ങളാണ് റഡാദിയയെ പിന്തുണച്ചത്. ഈ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് അമിത് ഷാ ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കളോടുള്ള പ്രതിഷേധം വോട്ടുകളില്‍ പ്രതിഫലിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending