Connect with us

News

അവാവ്ദയുടെ നില അതീവ ഗുരുതരം; വെള്ളവും ഭക്ഷണവുമില്ലാതെ 70 ദിവസം

വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 70 ദിവസമായി ഇസ്രാഈലില്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്ന ഖലീല്‍ അവാവ്ദയുടെ ആരോഗ്യനില അതിവേഗം വഷളാകുന്നു.

Published

on

റാമല്ല: വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 70 ദിവസമായി ഇസ്രാഈലില്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്ന ഖലീല്‍ അവാവ്ദയുടെ ആരോഗ്യനില അതിവേഗം വഷളാകുന്നു. 2021 ഡിസംബറില്‍ അധിനിവേശ വെസ്റ്റ്ബാങ്കിലെ ഹെബ്രോണ്‍ നഗരത്തിന് തെക്ക് ഇത്‌ന ഗ്രാമത്തില്‍നിന്നാണ് ഇസ്രാഈല്‍ സുരക്ഷാ സേന അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുടെ പിതാവായ ഈ നാല്‍പതുകാകാരനെ റംല ജയില്‍ ക്ലിനിക്കിലേക്ക് മാറ്റിയിട്ടുണ്ട്.

അവാവ്ദക്ക് കടുത്ത ക്ഷീണവും ശരീരമാസകലം വേദനയും അനുഭവപ്പെടുന്നുണ്ടെന്ന്് അഭിഭാഷകന്‍ അറിയിച്ചു. നിവര്‍ന്നു നില്‍ക്കാന്‍ പ്രയാസമുള്ളതുകൊണ്ട് വീല്‍ചെയറിന്റെ സഹായത്തോടെയാണ് തടവറയില്‍ കഴിയുന്നത്. അനാരോഗ്യം കാഴ്ചയേയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മാര്‍ച്ച് മൂന്നിന് നിരാഹാര സമരം ആരംഭിച്ച ശേഷം അവാവ്ദയുടെ തൂക്കം 17 കിലോ കുറഞ്ഞതായി ഭാര്യ ദലാല പറഞ്ഞു.

വെള്ളം മാത്രം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ഫലസ്തീന്‍ നേതൃത്വത്തോടും മനുഷ്യാവകാശ സംഘടനകളോടും അവര്‍ ആവശ്യപ്പെട്ടു. റാഇദ് റയ്യാന്‍ എന്ന 27കാരനും ഇസ്രാഈല്‍ തടവറയില്‍ നിരാഹാരം കിടക്കുന്നുണ്ട്. ഭക്ഷണവും വെള്ളവുമില്ലാതെ റയ്യാന്റെ സമരം 35 ദിവസം പിന്നിട്ടുകഴിഞ്ഞു. 2021ല്‍ ആറ് ഫലസ്തീന്‍ തടവുകാരെ നിരാഹാര സമരത്തെ തുടര്‍ന്ന് ഇസ്രാഈല്‍ വിട്ടയച്ചിരുന്നു. അഡ്‌നിസ്‌ട്രേറ്റീവ് തടങ്കല്‍ എന്ന പേരില്‍ വിചാരണ കൂടാതെ നൂറുകണക്കിന് ഫലസ്തീനികളെയാണ് ഇസ്രാഈല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

36 ദിവസത്തിനിടെ കാണാതായതയത് 82 കുട്ടികളെ; മുംബൈയില്‍ മനുഷ്യക്കടത്തെന്ന് സംശയം

ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ പൊലീസ് റിപ്പോര്‍ട്ട് പ്രകാരം, 93 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 145 കുട്ടികളെ മുംബൈയില്‍നിന്ന് കാണാതായിട്ടുണ്ട്.

Published

on

മുംബൈയില്‍ കഴിഞ്ഞ 36 ദിവസത്തിനിടെ 82 കുട്ടികളെ കാണാതായതയി പൊലീസ്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ പൊലീസ് റിപ്പോര്‍ട്ട് പ്രകാരം, 93 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 145 കുട്ടികളെ മുംബൈയില്‍നിന്ന് കാണാതായിട്ടുണ്ട്.

നവംബര്‍ 1 മുതല്‍ ഡിസംബര്‍ 6 വരെയുള്ള ദിവസത്തിനിടെ 82 കേസുകളാണ് കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കൂടുതലും പ്രായപൂര്‍ത്തിയാകാത്തവരാണ്. 18 വയസ്സിന് താഴെയുള്ള 41 പെണ്‍കുട്ടികളെയും 13 ആണ്‍കുട്ടികളെയുമാണ് ഈ കാലയളവില്‍ കാണാതായത്. അഞ്ച് വയസ്സിനും 11 വയസ്സിനും താഴെയുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

പവൈ, മാല്‍വാനി, കുര്‍ള വില്ലേജ്, വക്കോല, സാക്കിനാക്ക തുടങ്ങിയ നഗരത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലാണ് കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നഗരാതിര്‍ത്തിക്കുള്ളില്‍ തന്നെയുള്ള കുട്ടികളുടെ തിരോധാനം മുംബൈ സിറ്റി പൊലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഈ തിരോധാനങ്ങള്‍ക്ക് പിന്നില്‍ മനുഷ്യക്കടത്താണെന്നാണ് പൊലീസിന്റെ നിഗമനം.

കുട്ടികളെ കാണാതായതിന്റെ പ്രതിമാസ കണക്കുകള്‍:

ജൂണ്‍: 26 കുട്ടികള്‍ (എല്ലാവരും പെണ്‍കുട്ടികള്‍)

ജൂലൈ: 25 കുട്ടികള്‍ (15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും)

ഓഗസ്റ്റ്: 19 കുട്ടികള്‍ (5 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളും)

സെപ്റ്റംബര്‍: 21 കുട്ടികള്‍ (6 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളും)

ഒക്ടോബര്‍: 19 കുട്ടികള്‍ (12 ആണ്‍കുട്ടികളും 7 പെണ്‍കുട്ടികളും)

നവംബര്‍: 24 കുട്ടികള്‍ (9 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളും)

ഡിസംബര്‍ (ഇതുവരെ): 11 കുട്ടികള്‍ (5 ആണ്‍കുട്ടികളും 6 പെണ്‍കുട്ടികളും)

Continue Reading

kerala

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുണ്ടായ ആക്രമണം; 60 സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ പാറാട് ശരത്തിന്റെ നേതൃത്വത്തിലാണ് വടിവാളുമായി ആക്രമണം നടത്തിയത്.

Published

on

കണ്ണൂരില്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ആക്രമണവും വടിവാള്‍ പ്രകടനവും നടത്തിയ സംഭവത്തില്‍ 60 സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ എല്‍ഡിഎഫ് തോല്‍വിക്ക് പിന്നാലെ ഇന്നലെ വൈകിട്ട് പാറാട് നടന്ന ആക്രമണത്തിലാണ് നടപടി.

2015 മുതല്‍ രണ്ട് തവണയായി എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്ത് യുഡിഎഫിന് അനുകൂലമായി വിധിയെഴുതി. ഇതാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിപിച്ചത്. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ പാറാട് ശരത്തിന്റെ നേതൃത്വത്തിലാണ് വടിവാളുമായി ആക്രമണം നടത്തിയത്. പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ വടിവാള്‍ വീശി ആളുകള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സമീപത്തുള്ള വീടുകളിലെ ചെടിച്ചട്ടികള്‍ നശിപ്പിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കല്ലേറും ബോംബേറും പ്രദേശത്ത് നടന്നിരുന്നു.

Continue Reading

Football

10 മിനിറ്റിനുള്ളില്‍ മെസ്സിയുടെ കൊല്‍ക്കത്ത പരിപാടിയില്‍ അരാജകത്വം; രോഷാകുലരായ ആരാധകര്‍ കുപ്പികള്‍ എറിഞ്ഞു

Published

on

കൊല്‍ക്കത്തയില്‍ ലയണല്‍ മെസ്സിയെ കാണാന്‍ 5000 രൂപയും അതില്‍ കൂടുതലും നല്‍കിയ ആരാധകര്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന നിമിഷം വിവേകാനന്ദ യുവഭാരതി സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ അരാജകത്വത്തിലേക്ക് ഇറങ്ങി. തങ്ങളുടെ ഫുട്‌ബോള്‍ ആരാധനാപാത്രത്തെ കാണാന്‍ മാസങ്ങളോളം കാത്തിരുന്ന ഫാന്‍സ് മൈതാനത്തെ അര്‍ജന്റീന ഐക്കണിന്റെ രൂപം ഗണ്യമായി വെട്ടിക്കുറച്ചപ്പോള്‍ നിരാശരായി. തിരക്കിനും ആശയക്കുഴപ്പത്തിനും ഇടയില്‍ സ്ഥിതിഗതികള്‍ പരന്നു.

സ്റ്റേഡിയത്തില്‍ മെസ്സിയുടെ ആസൂത്രിത ലാപ്പ് ഒരിക്കലും ശരിയായി യാഥാര്‍ത്ഥ്യമായില്ല. അദ്ദേഹം മൈതാനത്തിറങ്ങിയപ്പോള്‍, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സെലിബ്രിറ്റികളും അവരുടെ കുടുംബാംഗങ്ങളും പാപ്പരാസികളുടെ സാന്നിധ്യവും അദ്ദേഹത്തെ ഉടന്‍ വളഞ്ഞു. മെസ്സിക്ക് ചുറ്റുമുള്ള തിരക്ക് വളരെ തീവ്രമായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ സുരക്ഷാ ടീം ലാപ്പ് പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. വിശാലമായ ജനക്കൂട്ടവുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയം ഗണ്യമായി പരിമിതപ്പെടുത്തി. സൂപ്പര്‍താരം അധികനേരം നില്‍ക്കില്ലെന്ന വാര്‍ത്ത പരന്നതോടെ സ്റ്റാന്‍ഡില്‍ അശാന്തി പടര്‍ന്നു.

10 മിനിറ്റിനുള്ളില്‍ മെസ്സി മൈതാനം വിട്ടതോടെ പിരിമുറുക്കം ഉയര്‍ന്നു. ഇത് കാണികളുടെ ഒരു വിഭാഗത്തില്‍ രോഷത്തിന് കാരണമായി. അതിരാവിലെ തന്നെ സ്റ്റേഡിയത്തില്‍ എത്തിയിരുന്ന ആരാധകര്‍, ആസൂത്രണത്തെയും പ്രവേശന ക്രമീകരണങ്ങളെയും ചോദ്യം ചെയ്തു. പ്രത്യേകിച്ചും അവിസ്മരണീയമായ അനുഭവം പ്രതീക്ഷിച്ച് പ്രീമിയം വിലകള്‍ നല്‍കിയ ശേഷം. കുപ്പികള്‍ വലിച്ചെറിയുകയും ഹോര്‍ഡിംഗുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വേദിക്കുള്ളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടേണ്ടി വരികയും ചെയ്തു.

മെസ്സിയുടെ ഹ്രസ്വമായ രൂപം അശാന്തിയുടെ ഫ്‌ലാഷ് പോയിന്റായി മാറി. മറ്റ് വിവിഐപികള്‍ക്കൊപ്പം കനത്ത സുരക്ഷയില്‍ അകമ്പടിയായി, ലോകകപ്പ് ജേതാവ് സ്റ്റേഡിയത്തില്‍ നിന്ന് പുറത്തിറങ്ങി. ആയിരക്കണക്കിന് അനുയായികളെ അമ്പരപ്പിക്കുകയും നിരാശരാക്കുകയും ചെയ്തു.

Continue Reading

Trending