kerala
വര്‍ഗീയ സംഘടനകള്‍ക്ക് ധൈര്യം നല്‍കുന്നത് പിണറായി സര്‍ക്കാരിന്റെ ക്രൂരമായ രാഷ്ട്രീയ അടവ് നയമാണ്: വിഡി സതീശന്
പിഞ്ച് മനസുകളില്‍ വരെ വര്‍ഗീയതയുടെ വിഷം കുത്തിവച്ച് കേരളീയ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഡശ്രമം ഒരിക്കലും അനുവദിക്കാനാകില്ലെന്ന് സതീശന് വ്യക്തമാക്കി.
വോട്ട് മാത്രം ലക്ഷ്യമിട്ട് വര്‍ഗീയവാദികള്‍ ചെയ്യുന്ന എന്ത് പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ട് നില്ക്കുന്ന സര്‍ക്കാര്‍ ഗുരുതരമായ ഭരണഘടനാലംഘനമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കേരളീയ സമൂഹത്തിന്റെ മതേതരത്വത്തിന് മുറിവേല്‍പ്പിക്കുന്ന രീതിയില്‍ പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും വര്‍ഗീയ സംഘടനകള്‍ക്ക് തുടരത്തുടരെ ധൈര്യം നല്‍കുന്നത് പിണറായി സര്‍ക്കാരിന്റെ ക്രൂരമായ രാഷ്ട്രീയ അടവ് നയമാണെന്നും സതീശന് തുറന്നടിച്ചു.
കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കൊച്ചുകുട്ടി വിളിച്ച മുദ്രാവാക്യങ്ങള്‍ പൊതുമനസിനെ പൊള്ളിക്കുന്നതാണ്. ആ മുദ്രാവാക്യങ്ങള്‍ കുട്ടിയുടെ സൃഷ്ടിയല്ല, മറ്റാരോ പറഞ്ഞ് പഠിപ്പിച്ചതെന്നും വ്യക്തം. പിഞ്ച് മനസുകളില്‍ വരെ വര്‍ഗീയതയുടെ വിഷം കുത്തിവച്ച് കേരളീയ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഡശ്രമം ഒരിക്കലും അനുവദിക്കാനാകില്ലെന്ന് സതീശന് വ്യക്തമാക്കി.
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമപരമായി ശിക്ഷിക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാനും കേരളത്തിലെ പൊലീസിനും ആഭ്യന്തര വകുപ്പിനും ഉത്തരവാദിത്തമുണ്ട്. ഇത്തരം പ്രവണതകള്‍ കേരളത്തില്‍ വച്ച് പൊറുപ്പിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞയാളെ അറസ്റ്റു ചെയ്തെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ നാടകം നാം കണ്ടതാണ്. അതേ വ്യക്തി വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചിട്ടും മുന്‍കൂര്‍ ജാമ്യം നേടിക്കൊടുക്കുന്നതിനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയത്. എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലും പ്രതികളുടെ തീവ്രവാദ പ്രസ്ഥാനവുമായുള്ള ബന്ധമാണ് അറസ്റ്റ് പോലും വൈകിപ്പിച്ചതെന്ന് സതീശന് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി സോഷ്യല്‍ എന്‍ജിനീയറിങ് എന്ന ഓമനപ്പേരില്‍ നടത്തുന്നത് പച്ചയായ വര്‍ഗീയ പ്രീണനമാണ്. തുടര്‍ഭരണത്തിന് വേണ്ടി ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയ സംഘടനകളുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പാണ്, വര്‍ഗീയ വാദികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം കേരളത്തിലുണ്ടാക്കിയതെന്ന് സതീശന് രൂക്ഷമായി വിമര്‍ശിച്ചു. വോട്ടിന് വേണ്ടി, കാലങ്ങളായി നാം സംരക്ഷിച്ച മതേതരത്വമാണ് നിങ്ങള്‍ പിച്ചിച്ചീന്തുന്നത്. ഇത് അനുവദിക്കാനാകില്ലെന്നും വര്‍ഗീയതയോടുള്ള ഈ അടവ് നയം തുടര്‍ന്നാല്‍ കേരളം നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
kerala
വോട്ടിംഗ് മെഷീൻ പണിമുടക്കി; രണ്ടു മണിക്കൂർ കഴിഞ്ഞു വീണ്ടും ആരംഭിച്ചു
കുന്നത്തുനാട് പഞ്ചായത്തിലെ പിണര്‍മുണ്ട 108 നമ്പര്‍ ബൂത്ത് എല്‍പിഎസ് സ്കൂളിലാണ് സംഭവം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. 11.45ന് പുറത്തെത്തിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു. കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി. എറണാകുളം ജില്ലയില്‍ 33.83 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്
അതേസമയം ആലപ്പുഴ ജില്ലയിലെ കുന്നത്തുനാട് പഞ്ചായത്തിലെ പിണര്‍മുണ്ട 108 നമ്പര്‍ ബൂത്ത് എല്‍പിഎസ് സ്കൂളില്‍ രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് 9 പേര് വോട്ട് ചെയ്തപ്പോഴേക്കും മിഷന് കേടുപാട് സംഭവിച്ചു. തുടര്‍ന്ന് അത് ശരിയാകാത്തതിനാല്‍ പുതിയ മെഷീന് എത്തിച്ച് രണ്ടു മണിക്കൂര്‍ 15 മിനിറ്റിന് ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്.
kerala
ശബരിമല-പൊങ്കല്‍ തിരക്ക്; സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നീട്ടി
ബംഗളൂരുവില്‍ നിന്ന് വെള്ളിയാഴ്ചയും തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും…
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെയും പൊങ്കല്‍ യാത്രക്കാരുടെയും തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-കൊല്ലം, എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് റൂട്ടുകളിലെ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ ജനുവരി അവസാനം വരെ നീട്ടിയതായി അറിയിച്ചു. ഇതുവരെ സര്‍വീസുകള്‍ ഡിസംബര്‍ അവസാനം വരെ മാത്രമായിരുന്നു.
ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ (07313) ജനുവരി 25 വരെ, ഇതിന്റെ തിരിച്ചുള്ള കൊല്ലം-എസ്എംവിടി ബംഗളൂരു സര്‍വീസ് (07314) ജനുവരി 26 വരെ തുടരും. ഹുബ്ബള്ളിയില്‍ നിന്ന് ഞായറാഴ്ചകളിലും കൊല്ലത്ത് നിന്ന് തിങ്കളാഴ്ചകളിലുമാണ് സര്‍വീസ്.
അതേസമയം, എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06523) സ്പെഷല്‍ ജനുവരി 26 വരെ, തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു (06524) ജനുവരി 27 വരെ സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ചകളും തിരുവനന്തപുരം നിന്ന് ചൊവ്വാഴ്ചകളുമാണ് ട്രെയിനുകള്‍ ഓടുക.
ഇതുകൂടാതെ, എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06547) ജനുവരി 29 വരെ, തിരിച്ചുള്ള 06548 ജനുവരി 30 വരെ സര്‍വീസ് നടത്തും. ബുധനാഴ്ചയാണ് ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസും വ്യാഴാഴ്ചയാണ് തിരുവനന്തപുരത്ത് നിന്നുള്ളത്. എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06555) ജനുവരി 30 വരെ, തിരിച്ചുള്ള 06556 ഫെബ്രുവരി 1 വരെ തുടരും.
ബംഗളൂരുവില്‍ നിന്ന് വെള്ളിയാഴ്ചയും തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും. തിരക്ക് കുറഞ്ഞും യാത്രാസൗകര്യം വര്‍ധിപ്പിക്കാനും വേണ്ടിയുള്ള ഈ തീരുമാനത്താല്‍ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസമാകുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്: ഇടുക്കി ജില്ലയില്‍ ഇതുവരെ 3,55,652 പേര് വോട്ട് രേഖപ്പെടുത്തി
പോളിംഗ് ശതമാനം 38.98%
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഇടുക്കി ജില്ലയില്‍ നിലവില്‍ 3,55,652 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 9,121,33 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 38.98%.
നഗരസഭ
തൊടുപുഴ – 42.44%
കട്ടപ്പന – 40.06%
ബ്ലോക്ക് പഞ്ചായത്തുകള്‍
* ദേവികുളം -40.47%
* നെടുങ്കണ്ടം -40.54%
* ഇളംദേശം -40.81%
* ഇടുക്കി -36.08%
* കട്ടപ്പന -37.9%
* തൊടുപുഴ -40.99%
* അഴുത -36.05%
* അടിമാലി -38.87%
സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
-
india19 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala21 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
india18 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

