Connect with us

News

ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് സഞ്ജുവും സംഘവും ഫൈനലില്‍

നാളെ വൈകീട്ട് നരേന്ദ്ര മോദി രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന അന്തിമ പോരാട്ടത്തിന് രാജസ്ഥാന്‍ യോഗ്യത സ്വന്തമാക്കിയത് ഫാഫ് ഡുപ്ലസിയുടെ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിനെ ഏഴ് വിക്കറ്റിന് തരിപ്പണമാക്കി.

Published

on

അഹമ്മദാബാദ്: ഓ ജോസ്…. ഓ ജോസ്… ഓ ജോസ് ജോസ് ബട്‌ലര്‍…… കിടിലന്‍ സെഞ്ച്വറിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഇംഗ്ലീഷുകാരന്‍ കലാശത്തിലേക്ക് നയിച്ചു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഫൈനലില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് തന്നെ.

നാളെ വൈകീട്ട് നരേന്ദ്ര മോദി രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന അന്തിമ പോരാട്ടത്തിന് രാജസ്ഥാന്‍ യോഗ്യത സ്വന്തമാക്കിയത് ഫാഫ് ഡുപ്ലസിയുടെ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിനെ ഏഴ് വിക്കറ്റിന് തരിപ്പണമാക്കി. ആദ്യം ബാറ്റ് ചെയ്ത ബെംഗളുരു 157 ല്‍ നിയന്ത്രിക്കപ്പെട്ടപ്പോള്‍ മെഗാ സൂപ്പര്‍ താരം ജോസ് ബട്‌ലറുടെ പതിവ് വെടിക്കെട്ടില്‍ റോയല്‍സ് പതിനൊന്ന് പന്തുകള്‍ ബാക്കിനില്‍ക്കെ അനായാസം കടന്നു കയറി. എലിമിനേറ്ററില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച രജത് പടിദാര്‍ ഇന്നലെയും മിന്നി. 58 റണ്‍സ് എളുപ്പത്തില്‍ വാരിക്കൂട്ടിയ രജതിന് പക്ഷേ കാര്യമായ പിന്തുണ കിട്ടിയില്ല.

രാജസ്ഥാന്‍ ബൗളര്‍മാരെല്ലാം ഗംഭീരമായി പന്തെറിഞ്ഞു. പ്രസീത് കൃഷ്ണയും ഒബോദ് മക്കോയിയും മൂന്ന് വീതം വിക്കറ്റ് നേടി. ക്വാളിഫയറില്‍ ഗുജറാത്് ബാറ്റര്‍ ഡേവിഡ് മില്ലറുടെ സിക്‌സറുകള്‍ക്ക് വിധേയനായ പ്രസീത് 22 ഓവര്‍ മാത്രം വഴങ്ങിയാണ് മൂന്ന് പേരെ പുറത്താക്കിയത്. വിരാത് കോലിയായിരുന്നു പ്രസീതിന്റെ ആദ്യ ഇര. തന്റെ ആദ്യ ഓവറിലെ അവസാന പന്തിലാണ് മുന്‍ ഇന്ത്യന്‍ നായകനെ പ്രസീത് വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്റെ കരങ്ങളിലെത്തിച്ചത്. രണ്ടാം വിക്കറ്റില്‍ പടിദാറും നായകന്‍ ഫാഫ് ഡുപ്ലസിയും പൊരുതി. ഇരുവരും ചേര്‍ന്ന് പവര്‍ പ്ലേ ഘട്ടത്തില്‍ വലിയ ഷോട്ടുകള്‍ പായിച്ച് സ്‌ക്കോര്‍ 79 ലെത്തിച്ചു. അവിടെ ഒബോദ് മക്കോയി റോയല്‍സിന്റെ രക്ഷകനായി. 25 ല്‍ നായകന്‍ മടങ്ങിയ ശേഷമെത്തിയ ഗ്ലെന്‍ മാക്‌സ്‌വെലും അടി തുടങ്ങി. പക്ഷേ 13 പന്തില്‍ 24 ല്‍ എത്തിയ താരത്തിന് ട്രെന്‍ഡ് ബോള്‍ട്ടിന്റെ പേസില്‍ മടക്ക ടിക്കറ്റ്. അപ്പോഴും പടിദാര്‍ അര്‍ധ സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്നു.പക്ഷേ അശ്വിനെതിരെ കൂറ്റര്‍ സിക്‌സര്‍ പായിച്ച അതേ ഓവറില്‍ ഫോമിലുള്ള യുവ താരം മടങ്ങിയതോടെ തകര്‍ച്ചയായി. മഹിപാല്‍ ലോംറോറിന് 10 പന്തില്‍ എട്ട് റണ്‍സാണ് ലഭിച്ചത്. നല്ല ഫിനിഷറായ ദിനേശ് കാര്‍ത്തിക് പുറത്തായത് ആറ് റണ്‍സിന്. പിന്നെ പ്രതീക്ഷകള്‍ ഷഹബാസ് അഹമ്മദില്‍. അദ്ദേഹത്തിന് കൂട്ടായി വന്ന വാനിദു ഹസരംഗയും (0), ഹര്‍ഷല്‍ പട്ടേലും (1) പ്രസീതിന്റെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്തായി.

മറുപടി ബാറ്റിംഗില്‍ ജോസ് ബട്‌ലര്‍ ഷോയായിരുന്നു. മുഹമ്മദ് സിറാജിന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് സിക്‌സര്‍ പറത്തി യശ്‌സവി ജയ്‌സ്‌വാള്‍. ആറാം ഓവറില്‍ അദ്ദേഹം 21 ല്‍ പുറത്തായി. പിന്നെ കണ്ടത് ബട്‌ലര്‍ ഉഗ്രൂരൂപം പ്രാപിക്കുന്നതായിരുന്നു. തട്ടുതകര്‍പ്പന്‍ ബാറ്റിംഗ്. സിക്‌സറുകളും ബൗണ്ടറികളും പ്രവഹിച്ചു. സിറാജ് മാത്രമല്ല ഓസ്‌ട്രേലിയക്കാരന്‍ ജോഷ് ഹേസില്‍വുഡും ഷഹബാസ് അഹമ്മദും ഹര്‍ഷല്‍ പട്ടേലുമെല്ലാം അടിവാങ്ങി. നായകന്‍ സഞ്ജുവായിരുന്നു കൂട്ട്. സഞ്ജുവും രണ്ട് സിക്‌സര്‍ പായിച്ചു. സ്‌ക്കോര്‍ 113 ലെത്തിയപ്പോള്‍ നായകന്‍ (23) പുറത്ത്. അപ്പോഴേക്കും കളി ബട്‌ലര്‍ രാജസ്ഥാന് അനുകൂലമാക്കിയിരുന്നു. അദ്ദേഹത്തെ തടയാന്‍ ആര്ക്കുമായില്ല. അങ്ങനെ വളരെ കൂളായി രാജസ്ഥാന്‍ ഫൈനലിലെത്തി. 60 പന്തില്‍ 106 റണ്‍സുമായി ബട്‌ലര്‍ ക്രീസിലുണ്ടായിരുന്നു. ആറ് സിക്‌സറുകളും 10 ബൗണ്ടറികളും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്ത് എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

എറണാകുളം കാക്കനാട് എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍.

Published

on

കൊച്ചി: എറണാകുളം കാക്കനാട് എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. തൃക്കാക്കര സ്വദേശി ഉനൈസ്, ആലപ്പുഴ സ്വദേശി കല്യാണി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 20 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.

ഇടച്ചിറക്ക് സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Continue Reading

Cricket

കളത്തിലും ഗൂഗിളിലും ട്രെന്‍ഡ്; ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് വൈഭവിനെ

കൗമാരക്കാരനായ ബാറ്റിംഗ് പ്രതിഭ 2025-ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരയുന്ന വ്യക്തിത്വമായി മാറി.

Published

on

വൈഭവ് സൂര്യവംശി കളത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുക മാത്രമല്ല ചെയ്തത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും (ഐപിഎല്‍), ഇന്ത്യ എയിലും ഏജ്-ഗ്രൂപ്പ് ക്രിക്കറ്റിലും തന്റെ ഇടിവെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ കൗമാരക്കാരനായ ബാറ്റിംഗ് പ്രതിഭ 2025-ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരയുന്ന വ്യക്തിത്വമായി മാറി.

വെറും 14 വയസ്സുള്ളപ്പോള്‍, സൂര്യവംശി ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന യുവ ബാറ്റ്‌സ്മാനായി ഉയര്‍ന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനായി 38 പന്തില്‍ 101 റണ്‍സ് അടിച്ചുകൂട്ടി – ടി20 സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമായി മാറിയപ്പോള്‍ ഇടംകൈയ്യന്‍ ദേശീയ വേദിയിലേക്ക് പൊട്ടിത്തെറിച്ചു. 11 സിക്സറുകളും ഏഴ് ബൗണ്ടറികളും അടങ്ങുന്ന അദ്ദേഹത്തിന്റെ സ്ഫോടനാത്മക ഇന്നിംഗ്സ്, വെറും 35 പന്തില്‍ സെഞ്ച്വറിയിലെത്തി – ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയതും ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയതും.

എന്നാല്‍ 2025 ലെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മാത്രം ഒതുങ്ങിയില്ല. റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യ എയെ പ്രതിനിധീകരിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരെ 32 പന്തില്‍ സെഞ്ച്വറി നേടിയ അദ്ദേഹം 15 സിക്സറുകളും 11 ബൗണ്ടറികളും സഹിതം ഇന്നിംഗ്സിനെ തകര്‍ത്തു.

ആഭ്യന്തര മേഖലയില്‍ സൂര്യവംശി ബീഹാറിന് വേണ്ടി തിളങ്ങി. 2025-26 രഞ്ജി ട്രോഫിയിലെ ടീമിന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു, മത്സരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ക്യാപ്റ്റനായി. മഹാരാഷ്ട്രയ്ക്കെതിരെ ബീഹാറിന് വേണ്ടി 61 പന്തില്‍ പുറത്താകാതെ 108 റണ്‍സ് നേടിയ അദ്ദേഹം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.

Continue Reading

india

‘ഡിസംബര്‍ 10നും 15നുമിടയില്‍ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കും’; ക്ഷമാപണം നടത്തി ഇന്‍ഡിഗോ സി.ഇ.ഒ

യാത്രക്കാര്‍ക്ക് നേരിട്ട ഗുരുതരമായ പ്രതിസന്ധിയില്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ പ്രഖ്യാപിച്ചു.

Published

on

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി യാത്രാക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രതിസന്ധി ഡിസംബര്‍ 10നും 15നുമിടക്ക് എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് സി.ഇ.ഒ പീറ്റര്‍ എല്‍ബേര്‍സ്. 1000ത്തോളം സര്‍വീസുകള്‍ നാളെയും റദ്ദാക്കപ്പെടാം. എന്നാല്‍ ഡിസംബര്‍ 15ഓടെ പൂര്‍ണമായും പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്കുണ്ടായ വിഷമത്തില്‍ രാജ്യത്തോട് അദ്ദേഹം പൊതുമാപ്പ് അഭ്യര്‍ഥിച്ചു.

അതിനിടെ യാത്രക്കാര്‍ക്ക് നേരിട്ട ഗുരുതരമായ പ്രതിസന്ധിയില്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ പ്രഖ്യാപിച്ചു.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആറ് പ്രധാന മെട്രോ വിമാനത്താവളങ്ങളിലെ ഇന്‍ഡിഗോയുടെ കൃത്യസമയത്തെ പ്രകടനം വ്യാഴാഴ്ച 8.5 ശതമാനമായി കുറഞ്ഞു. അതേസമയം, ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എല്ലാ ആഭ്യന്തര വിമാനങ്ങളും അര്‍ദ്ധരാത്രി വരെ റദ്ദാക്കിയതായി എയര്‍ലൈന്‍ അറിയിച്ചു. 400 ലധികം വിമാനങ്ങള്‍ റദ്ദാക്കി, വിവിധ വിമാനത്താവളങ്ങളില്‍ ധാരാളം വിമാനങ്ങള്‍ വൈകി.

കഴിഞ്ഞ രണ്ട് ദിവസമായി തങ്ങളുടെ ശൃംഖല കാര്യമായി തകരാറിലായെന്നും ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 8 മുതല്‍ ഫ്ളൈറ്റുകള്‍ വെട്ടിക്കുറയ്ക്കുമെന്നും 2026 ഫെബ്രുവരി 10-നകം സ്ഥിരതയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കുമെന്നും എയര്‍ലൈന്‍ ഡിജിസിഎയെ അറിയിച്ചു. എഫ്ഡിടിഎല്‍ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിലെ തെറ്റായ വിലയിരുത്തലും ആസൂത്രണത്തിലെ പാളിച്ചകളും വ്യാപകമായ തടസ്സങ്ങള്‍ക്ക് കാരണമായെന്ന് എയര്‍ലൈന്‍ സമ്മതിച്ചു.

സിവില്‍ ഏവിയേഷന്‍ മന്ത്രി കെ രാംമോഹന്‍ നായിഡു ഇന്‍ഡിഗോയുടെ മാസ് ഫ്ളൈറ്റ് തടസ്സങ്ങള്‍ അവലോകനം ചെയ്യുകയും വിമാന നിരക്കുകള്‍ നിയന്ത്രണത്തിലാക്കി പ്രവര്‍ത്തനം അടിയന്തരമായി സ്ഥിരപ്പെടുത്താന്‍ എയര്‍ലൈനിനോട് നിര്‍ദേശിക്കുകയും ചെയ്തു. പുതിയ FDTL മാനദണ്ഡങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ എയര്‍ലൈനിന് മതിയായ സമയമുണ്ടെങ്കിലും സുഗമമായ പരിവര്‍ത്തനം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

Continue Reading

Trending