News
സൂചി ഏകാന്ത തടവില്‍
വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന മ്യാന്മര് നേതാവ് ആങ് സാന്‍ സൂചിയെ തലസ്ഥാനമായ നൈപ്പിഡോയിലെ ഏകാന്ത തടവറയിലേക്ക് മാറ്റി.
നൈപ്പിഡോ: വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന മ്യാന്മര് നേതാവ് ആങ് സാന്‍ സൂചിയെ തലസ്ഥാനമായ നൈപ്പിഡോയിലെ ഏകാന്ത തടവറയിലേക്ക് മാറ്റി. ക്രിമിനല്‍ നിയമപ്രകാരമാണ് അവരെ ജയിലിലേക്ക് മാറ്റിയതെന്ന് സൈനിക ഭരണകൂടം അറിയിച്ചു. 2021 ഫെബ്രുവരി ഒന്നിന് ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് സൈനിക നേതൃത്വം ഭരണം പിടിച്ചെടുത്തതിന് ശേഷമാണ് 77കാരിയായ സൂചി അറസ്റ്റിലായത്.
ആദ്യം വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന അവരെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. പരിചാരകരുടെ സഹായത്തോടെയാണ് സൂചി അവിടെ കഴിഞ്ഞിരുന്നത്. നൊബേല്‍ ജേതാവായ അവരെയും അനുയായികളെയും ഭീഷണിപ്പെടുത്തുകയാണ് സൈനിക നേതൃത്വത്തിന്റെ ലക്ഷ്യമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ആരോപിച്ചു. അഴിമതിയടക്കം നിരവധി കുറ്റങ്ങളാണ് സൂചിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവയില്‍ ചിലത് 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. മുന്‍ പട്ടാള ഭരണകൂടത്തിന്റെ കാലത്ത് 15 വര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ചിരുന്നു.
kerala
മലയാറ്റൂരിലെ വിദ്യാര്‍ഥിയുടെ മരണം; കൊലപാതകം, കുറ്റം സമ്മതിച്ച് ആണ് സുഹൃത്ത്
മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.
എറണാകുളം മലയാറ്റൂരിലെ വിദ്യാര്‍ഥിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ സുഹൃത്ത് അലന് കുറ്റം സമ്മതിച്ചു. മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചതായാണ് മൊഴി. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു. തലയില്‍ കല്ലുപയോഗിച്ച് മര്‍ദിച്ച പാടുകളുമുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ ചിത്രപ്രിയയെ കാണാനില്ലായിരുന്നു. ബംഗളൂരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ചിത്രപ്രിയ.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതിനിടയിലാണ് സുഹൃത്ത് കുറ്റം സമ്മതിച്ചത്.
കാണാതായതിന് പിന്നാലെ ചിത്രപ്രിയയുടെ കുടുംബം കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. ചിത്രപ്രിയയുടെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും.
india
വന്ദേമാതരം ചര്‍ച്ച ശ്രദ്ധതിരിക്കാന്‍: കേന്ദ്രത്തിനെതിരെ ഹാരിസ് ബീരാന്
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്തവര്‍ ദേശസ്നേഹം പഠിപ്പിക്കേണ്ട,ഇന്ത്യ വൈവിധ്യങ്ങളെ ചേര്‍ത്തുവെക്കുന്ന മാതൃകാ രാജ്യം
ന്യൂഡല്‍ഹി: സ്വാതന്ത്ര സമരത്തില്‍ പങ്കാളികളാവാത്ത ബി.ജെ.പി ഞങ്ങള്‍ക്ക് ദേശസ്നേഹം പഠിപ്പിക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാന്. ‘വന്ദേ മാതരം’ത്തിന്റെ 150ാം വാര്‍ഷികത്തെക്കുറിച്ചുള്ള രാജ്യസഭാ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ബിജെപിക്കെതിരെ രൂക്ഷമായ ഭാഷയില്‍ ഹാരിസ് ബീരാന് ആഞ്ഞടിച്ചത്. സാംസ്കാരികവും രാഷ്ട്രീയവും മതപരവുമായ ആശയങ്ങളിലെ വൈവിധ്യങ്ങളെ മാതൃകാപരമായി ചേര്‍ത്തുവെച്ചതിലൂടെയാണ് ഇന്ത്യ ലോകത്ത് വേറിട്ട ആശയമായി നില നില്‍ക്കുന്നത്. ആ ഇന്ത്യയുടെ വൈവിധ്യങ്ങളെ തകര്‍ക്കുന്നതാണ് ബിജെ പിയുടെ നയങ്ങള്‍. ലോകത്ത് സമാനതകളില്ലാത്തവിധം വൈവിധ്യമാര്‍ന്ന രീതിയില്‍ മതങ്ങളെയും, ഭാ ഷകളെയും, സംസ്ക്കാരങ്ങളെയും കൂട്ടിയോജിപ്പിച്ചു നിര്‍ത്തുന്ന തരത്തില്‍ ‘ഉള്‍ക്കൊള്ളല്‍, സമവായം എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിച്ചത്.
നമ്മുടെ സ്ഥാപക പിതാക്കന്മാര് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഈ ബഹുസ്വര സമൂഹത്തെ ഒന്നിച്ചു നിര്‍ത്തുകയും ഭിന്നത ഒഴിവാക്കുകയും ചെയ്യുക എന്നതായിരുന്നു. അതിനാല്‍ സമവായ രൂപീകരണം രാഷ്ട്രനിര്‍മ്മാണത്തിന്റെ പ്രധാന തത്വമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ പ്രസംഗത്തില്‍, ഇന്ത്യയുടെ വൈവിധ്യം ലോകത്ത് മറ്റെങ്ങുമില്ലാത്തതാണെന്ന് അഡ്വ. ഹാരിസ് ബീരാന് അടിവരയിട്ടു. ഇപ്പോള്‍ വന്ദേ മാതരം ചര്‍ച്ച ചെയ്യുന്നത് രാജ്യത്തെ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥവും നിര്‍ണായകവുമായ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ബോധപൂര്‍വമായ ശ്രമമാണ് എന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഇന്ത്യന്‍ രൂപയുടെ വിലയിടിവ്, ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്, വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ നിന്നും ഈ ചര്‍ച്ച ശ്രദ്ധ തിരിക്കുന്നു. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് പോലുള്ളവയ്ക്ക് മുന്നോടിയായി രാഷ്ട്രീയ ആഖ്യാനങ്ങള്‍ സൃ ഷ്ടിക്കുന്നതിനുള്ള തന്ത്രങ്ങളാണ് ഇത്തരം ചര്‍ച്ചകളെന്നും തമിഴ്നാട്ടില്‍ നിന്ന് ചെങ്കോല്‍ ലോക്സഭയില്‍ സ്ഥാപിച്ചത് ഇതുപോലെ ആഖ്യാനം മെനയലിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റുവിനെ കുറ്റപ്പെടുത്തുന്ന രീതിയേയും അദ്ദേഹം അപലപിച്ചു.
india
രാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
ബി.ജെ.പി തുടര്‍ച്ചയായി നെഹ്റുവിനെ അപമാനിക്കുകയും ചരിത്രം വളച്ചൊടിക്കുകയുമാണ്.
ന്യൂഡല്‍ഹി: കോണ്‍ഗ്രസുകാരെ രാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ ആയിട്ടില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബി.ജെ.പി തുടര്‍ച്ചയായി നെഹ്റുവിനെ അപമാനിക്കുകയും ചരിത്രം വളച്ചൊടിക്കുകയുമാണ്.
കോണ്‍ഗ്രസ് നേതാക്കള്‍ വന്ദേമാതരം എപ്പോഴും ആലപിക്കാറുണ്ട്. നിസ്സഹകരണ സമര കാലത്ത് വ ന്ദേമാതരം ആലപിച്ച് കോണ്‍ഗ്രസുകാര്‍ ജയിലില്‍ പോയപ്പോള്‍ അമിത് ഷായുടെ ആളുകള്‍ ബി.ജെ.പിക്കൊപ്പമായിരുന്നെന്നും ഖാര്‍ഗെ പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കു ന്നോ?. നിങ്ങള്‍ രാജ്യസ്നേഹത്തെ പടിച്ച് ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരാണ്. വന്ദേമാ തരത്തിന്റെ ആദ്യത്തെ ഖണ്ഡികകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നത് നെഹ്റുവിന്റെ മാത്രം തീരുമാനമായിരുന്നില്ല. കോണ്‍ഗ്രസ് ഐകകണ്ഠ്യേന എടുത്തതാണ്. ഗാന്ധി, ബോസ്, മദന്മോഹന് മാളവ്യ, ജെ.ബി കൃപലാനി എന്നിവര്‍ ഉള്‍പ്പെടെ ചേര്‍ന്നാണ് തീരുമാനിച്ചത്. ചരിത്രത്തെ വളച്ചൊടിക്കാന്‍ സ്വാതന്ത്ര്യ സമരനായകരെ അപമാനിക്കുകയാണ് ബി.ജെ.പിയെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. ദേശീയ നായകരെ അപാനിക്കാനായി ചര്‍ച്ച കൊണ്ടുവന്നതിന് മോദി രാജ്യത്തോട് മാപ്പ് പറയണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
നേരത്തെ രാജ്യസഭയില്‍ വന്ദേമാതരം ചര്‍ച്ചയില്‍ ദേശീയ ഗീതമായ വന്ദേമാതരത്തെ വിഭജിച്ചത് രാജ്യ വിഭജനത്തിന് കാരണമായെന്നും ഇത് കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയ ഫലമായിരുന്നെന്നും അമിത് ഷാ ആരോപിച്ചിരുന്നു.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala16 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
Sports2 days ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala10 hours agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india15 hours agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി

