Connect with us

kerala

സി.ബി.എസ്.ഇ 10ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം.

Published

on

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു.results.cbse.nic.in, parikshasangam.cbse.gov.in, cbseresults.nic.in,എന്നീ വെബ്‌സെറ്റ്കളില്‍ നിന്ന് ഫലം അറിയാം.തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം.

ഇന്ന് രാവിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലവും പ്രഖ്യാപിച്ചിരുന്നു

ഫലപ്രഖ്യാപനം വൈകുന്നതു മൂലം ഉന്നത വിദ്യാഭ്യാസത്തിന് അവസരം നഷ്ടമാകുമോ എന്ന ആശങ്കയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. പ്ലസ് വണ്‍ അപേക്ഷ തീയതി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടു സിബിഎസ്ഇ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളിലല്‍ യെല്ലോ അലര്‍ട്ട്

ജൂണ്‍ 11ന് അഞ്ചു ജില്ലകളിലും ജൂണ്‍ 12ന് 8 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകും. നാളെ നാല് ജില്ലകളിലല്‍ യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ജൂണ്‍ 11ന് അഞ്ചു ജില്ലകളിലും ജൂണ്‍ 12ന് 8 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 24നാണ് ഇക്കുറി കാലവര്‍ഷം എത്തിയത്. മെയ് 24 മുതല്‍ 31 വരെയുള്ള ഏഴ് ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് 440.5 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.

Continue Reading

kerala

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍

രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകളാണ് കേരളത്തിലുള്ളത്.

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. നിലവില്‍ ആറായിരത്തിന് മുകളിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തട്ടുള്ളത്. നിലവില്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകളാണ് കേരളത്തിലുള്ളത്.

അതേസമയം, പുതിയ വേരിയന്റുകളാണ് ഇന്ത്യയില്‍ നിലവില്‍ കോവിഡ് കേസുകളുടെ കുതിപ്പിന് കാരണം. രോഗം വേഗത്തില്‍ വ്യാപിക്കുന്നുണ്ടെങ്കിലും നേരിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ടെസ്റ്റിങ്ങും ജാഗ്രത നടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രിമുതല്‍ ട്രോളിങ് നിരോധനം

ജൂലൈ 31 വരെ 52 ദിവസത്തേക്ക് ആണ് മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനം.

Published

on

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രിമുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്ക് ആണ് മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനം. മത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയ മത്സ്യ ബന്ധനം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ട്രോളിങ് നടപ്പിലാക്കുന്നത്.

ട്രോളിംഗ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ സര്‍ക്കാര്‍ നല്‍കും. തോണിയിലും ഇന്‍ബോര്‍ഡ് വള്ളത്തിലും മീന്‍പിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന സമയത്ത് കടലില്‍ പോകാം.

എന്നാല്‍, സര്‍ക്കാര്‍ അനുവദിക്കുന്ന സൗജന്യ റേഷന്‍ ഒരാഴ്ചത്തേക്ക് പോലും തികയില്ലെന്നും അതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സാമ്പത്തിക പരിരക്ഷ വേണമെന്നും മത്സ്യത്തൊഴിലാളികള്‍ ആശ്യപ്പെട്ടു. കപ്പല്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുകയും അപര്യാപ്തമാണെന്ന് സംസ്ഥാന മത്സ്യ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്. മത്സ്യ മേഖലയെ സര്‍ക്കാര്‍ കൈവിടരുതെന്നാണ് തൊഴിലാളികളും പറയുന്നത്.

Continue Reading

Trending