Connect with us

News

സഞ്ജു സാംസണ്‍ ഇന്ത്യ എ ടീം ക്യാപ്റ്റന്‍

നേരത്തെ ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച സമയത്ത് ഫോമിലുള്ള സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Published

on

ഇന്ത്യന്‍ എ ടീം ക്യാപ്റ്റനായി സഞ്ജു സാംസണെ ബിസിസിഐ തിരഞ്ഞെടുത്തു. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയാണ് സഞ്ജു നയിക്കുന്നത്.

സെപ്റ്റംബര്‍ 22,25,27 തീയതികളിലാണ് പോരാട്ടം. മൂന്ന് ഏകദിന മത്സരങ്ങളും ചെന്നൈ എം എ ചിദംബരനാഥ് സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.നേരത്തെ ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച സമയത്ത് ഫോമിലുള്ള സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ഇന്ത്യന്‍ ടീം; പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, ഋതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി,
രജത് പാട്ടിദാര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), കെ.എസ്. ഭാരത്, കുല്‍ദീപ് യാദവ്,
ഷഹബാസ് അഹ്മദ്, രാഹുല്‍ ചഹര്‍, തിലക് വര്‍മ, കുല്‍ദീപ് സെന്‍, ശാര്‍ദുല്‍ താക്കൂര്‍,
ഉമ്രാന്‍ മാലിക്, നവദീപ് സൈനി, രാജ് അന്‍ഗാഡ് ബാവ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Published

on

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ രാവിലെ നടക്കും. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിജു.

Continue Reading

News

നെതന്യാഹു ഉടൻ രാജിവെക്കണമെന്ന് 58 ശതമാനം ഇസ്രാഈലികളും ആഗ്രഹിക്കു​ന്നെന്ന് അഭിപ്രായ സർവേ

പ്രതിരോധമന്ത്രി യോവ് ഗാലന്റ് രാജിവെക്കണമെന്ന് 48 ശതമാനവും ഐ.ഡി.എഫ് മേധാവി സ്റ്റാഫ് ഹെര്‍സി ഹലേവി സ്ഥാനമൊഴിയണമെന്ന് 50 ശതമാനം പേരും ഇസ്രാഈല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് തലവന്‍ റോനന്‍ ബാര്‍ രാജിവെക്കണമെന്ന് 56 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

Published

on

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് 58 ശതമാനം ഇസ്രാഈലികളും ആഗ്രഹിക്കുന്നെന്ന് അഭിപ്രായ സര്‍വേ. എന്‍12 നടത്തിയ സര്‍വേയില്‍ 28 ശതമാനം പേര്‍ മാത്രമാണ് നെതന്യാഹുവിനെ പിന്തുണക്കുന്നത്.

പ്രതിരോധമന്ത്രി യോവ് ഗാലന്റ് രാജിവെക്കണമെന്ന് 48 ശതമാനവും ഐ.ഡി.എഫ് മേധാവി സ്റ്റാഫ് ഹെര്‍സി ഹലേവി സ്ഥാനമൊഴിയണമെന്ന് 50 ശതമാനം പേരും ഇസ്രാഈല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് തലവന്‍ റോനന്‍ ബാര്‍ രാജിവെക്കണമെന്ന് 56 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് 54 ശതമാനം ആളുകള്‍ അഭിപ്രായപ്പെടുമ്പോള്‍ മന്ത്രിമാരായ ബെന്നി ഗാന്റ്സും ഗാഡി ഈസന്‍കോട്ടും ഉടന്‍ സ്ഥാനമൊഴിയണമെന്ന് 37 ശതമാനം പേരും ആവശ്യപ്പെടുന്നു.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബെന്നി ഗാന്റ്സിന്റെ നാഷനല്‍ യൂനിറ്റി പാര്‍ട്ടി 31 സീറ്റ് നേടുമ്പോള്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് 18 സീറ്റ് മാത്രമേ ലഭിക്കൂവെന്നും സര്‍വേ പറയുന്നു. യേഷ് ആത്തിഡിന് 15 സീറ്റും ഷാസ്, യിസ്രാഈല്‍ ബെയ്‌ത്തെനു, ഒത്സ്മ യെഹൂദിത് എന്നീ പാര്‍ട്ടികള്‍ 10 സീറ്റ് വീതം നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. നിലവില്‍ ഭരണം നടത്തുന്ന നെതന്യാഹു സഖ്യത്തിന് 50 സീറ്റും ഗാന്റ്, യയിര്‍ ലാപിഡ് സഖ്യത്തിന് 65 സീറ്റും ലഭിക്കുമെന്നും സര്‍വേ അഭിപ്രായപ്പെടുന്നു.

അതേസമയം, കെ.എ.എന്‍ നടത്തിയ സര്‍വേയില്‍ നാഷനല്‍ യൂനിറ്റി പാര്‍ട്ടി 29ഉം ലികുഡ് പാര്‍ട്ടി 21ഉം യെഷ് ആതിഡ് 15ഉം യിസ്രഈല്‍ ബെയ്‌ത്തെനു 11ഉം വീതം സീറ്റുകളാണ് നേടുകയെന്ന് പ്രചവിക്കുന്നു.

 

Continue Reading

kerala

സംസ്ഥാനത്ത് ബീഫിന് വില കൂടും

കന്നുകാലികള്‍ക്ക് വില കുത്തനെ കൂടിയ സാഹചര്യത്തിലാണ് മാംസ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

Published

on

സംസ്ഥാനത്ത് മാംസ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് വ്യാപാരികള്‍. കന്നുകാലികള്‍ക്ക് വില കുത്തനെ കൂടിയ സാഹചര്യത്തിലാണ് മാംസ വില വര്‍ധിപ്പിക്കാന്‍ ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ യോഗം തീരുമാനിച്ചത്. മെയ് 15 മുതല്‍ വില വര്‍ധനവ് നടപ്പാക്കാനാണ് തീരുമാനം.

കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടന്ന അസോസിയേഷന്റെ അടിയന്തര ജില്ലാ ജനറല്‍ബോഡി യോഗം സംസ്ഥാന രക്ഷാധികാരി കുഞ്ഞായിന്‍ കോയ ഉദ്ഘാടനം ചെയ്തു. കന്നുകാലികള്‍ക്കുണ്ടാകുന്ന അനിയന്ത്രിത വില വര്‍ധനവും അറവ് ഉപ ഉത്പന്നങ്ങളായ എല്ല്, തുകല്‍, നെയ്യ്് എന്നിവയ്ക്കുണ്ടായ വിലയിടിവുമാണ് മാംസ വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കെ പി മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു.

 

Continue Reading

Trending