Connect with us

kerala

എന്‍ഡോസള്‍ഫാന്‍ സമരം; ദയാബായിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

ദയാബായി എതിര്‍ത്തെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Published

on

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനിടെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തക ദയാബായിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ദയാബായി എതിര്‍ത്തെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ഇന്ന് നിരാഹാര സമരത്തിന്റെ മൂന്നാം ദിവസമായിരുന്നു. കാസര്‍കോട് ജില്ലയിലെ അഞ്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ഏതെങ്കിലും ഒന്നില്‍ വിദഗ്ധ ചികിത്സാസൗകര്യമൊരുക്കുക, ഇരകളായ മുഴുവന്‍ ആളുകളെയും കണ്ടെത്തുന്നതിനായി പുതിയ മെഡിക്കല്‍ ക്യാമ്പ് നടത്തുക, കാസര്‍കോട് ജില്ലയിലെ ഗ്രാമപഞ്ചായത്ത് നഗര പ്രദേശങ്ങളില്‍ പുനരധിവാസ കേന്ദ്രം പകല്‍ വീടുകള്‍ ആരംഭിക്കുക, സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പെടുത്തുക, എയിംസിനായി പരിഗണിക്കുന്ന ജില്ലകളില്‍ കാസര്‍കോടിനെകൂടി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

 

kerala

നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്

നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് സംസ്ഥാനത്ത് എത്തുക.

Published

on

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നിപ രോഗബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്. നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് സംസ്ഥാനത്ത് എത്തുക. സംഘം ഒരാഴ്ചയ്ക്കുള്ളില്‍ എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിപ രോഗബാധ നിയന്ത്രണവിധേയമാക്കുന്നതിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചു. നിപയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തല്‍.

അതേസമയം പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. യുവതിയുടെ സമ്പര്‍ക്കപ്പെട്ടികയില്‍ ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല. സമ്പര്‍ക്കപ്പട്ടികയിലിരിക്കെ പനി ബാധിച്ച മൂന്ന് കുട്ടികളുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്.

Continue Reading

kerala

കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ സംഭവം; പ്രതികള്‍ ലൈംഗികാതിക്രമം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങള്‍ പുറത്ത്

ജൂണ്‍ 25നാണ് സൗത്ത് കൊല്‍ക്കത്ത ലോ കോളേജില്‍ വെച്ച് നിയമവിദ്യാര്‍ഥിനിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

Published

on

കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ലൈംഗികാതിക്രമം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.

സുരക്ഷാ ജീവനക്കാരനോട് സെക്യൂരിറ്റി റൂം തയ്യാറാക്കി വെക്കാന്‍ പ്രതികള്‍ നിര്‍ദ്ദേശിക്കുകയും ആവശ്യത്തിന് വെള്ളവും ബെഡ്ഷീറ്റും ആവശ്യപ്പെടുകയും ചെയ്തതായാണ് വിവരം. കൃത്യത്തിന് പിന്നാലെ പ്രതികള്‍ സെക്യൂരിറ്റി റൂമില്‍ മദ്യപിക്കുകയും ശേഷം അടുത്തുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിനി പരാതി നല്‍കില്ലെന്ന് പ്രതികള്‍ കരുതി. അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ സഹായത്തിനായി രാഷ്ട്രീയ നേതാക്കളെയടക്കം ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തി.

അതേസമയം രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കനത്ത പൊലീസ് സുരക്ഷയില്‍ പ്രതികളെ കോളേജില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. പ്രതികള്‍ സ്ഥിരം ശല്യക്കാരാണെന്നാണ് പൊലീസ് കണ്ടെത്തി. കേസിലെ മുഖ്യപ്രതി നേരത്തെയും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് മുന്‍ സഹപാഠി വെളിപ്പെടുത്തിയിരുന്നു.

ജൂണ്‍ 25നാണ് സൗത്ത് കൊല്‍ക്കത്ത ലോ കോളേജില്‍ വെച്ച് നിയമവിദ്യാര്‍ഥിനിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് കൃത്യം നടക്കുന്ന ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടെ മൊണോജിത് മിശ്ര പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു.

Continue Reading

kerala

എയര്‍ബസ് 400ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ബ്രിട്ടിഷ് സംഘം; യുദ്ധവിമാനം പരിശോധിക്കും

സംഘത്തില്‍ വ്യോമസേനയിലെ പതിനേഴ് സാങ്കേതിക വിദഗ്ധര്‍ ഉണ്ട്.

Published

on

തിരുവനന്തപുരം വിമാനത്താവളത്തില്‍ ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകുന്നതിനായി ബ്രിട്ടനില്‍ നിന്ന് ചരക്ക് വിമാനമെത്തി. എയര്‍ബസ് അറ്റ്‌ലസ് എന്ന വിമാനമാണ് എത്തിയത്. സംഘത്തില്‍ വ്യോമസേനയിലെ പതിനേഴ് സാങ്കേതിക വിദഗ്ധര്‍ ഉണ്ട്. സാങ്കേതിക പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ചരക്ക് വിമാനത്തില്‍ യുദ്ധവിമാനം കൊണ്ടുപോകും.

ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടത്തും. ഇതിന് കഴിയാതെ വന്നാല്‍ ചിറകുകളടക്കം അഴിച്ചു മാറ്റി ചരക്ക് വിമാനത്തില്‍ തിരികെ കൊണ്ടുപോകാനാണ് തീരുമാനം.

ഇറാനെതിരെയുള്ള ഇസ്രാഈല്‍ വ്യാമാക്രമണത്തിലെ യുദ്ധ വിമാനമാണ് f35. കേരളതീരത്തു നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനത്തിന് പ്രക്ഷുബ്ധമായ കടലും കാറ്റും കോളും നിറഞ്ഞ കാലാവസ്ഥയുമാണ് തിരിച്ചിറക്കലിന് പ്രതിസന്ധി സൃഷ്ടിച്ചത്.

ഏറെനേരം ആകാശത്ത് വട്ടമിട്ടു പറന്ന വിമാനത്തിന് ഒടുവില്‍ ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ അനുമതിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. വിമാനത്തിന്റെ കേടുപാടുകള്‍ പരിഹരിച്ചു തിരികെ കൊണ്ടു പോകാന്‍ ബ്രിട്ടീഷ് കപ്പലില്‍ നിന്ന് സൈനിക ഹെലികോപ്റ്ററും സാങ്കേതിക സംഘവും എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.

Continue Reading

Trending