Connect with us

kerala

പെന്‍ഷന്‍ പ്രായം:സര്‍ക്കാര്‍ പിന്മാറ്റം പ്രതിപക്ഷത്തിന്റെ വിജയം;വി.ഡി സതീശന്‍

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം മരവപ്പിച്ച സര്‍ക്കാര്‍ നടപടി പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നോതാവ് വി.ഡി സതീശന്‍.

Published

on

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം മരവപ്പിച്ച സര്‍ക്കാര്‍ നടപടി പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നോതാവ് വി.ഡി സതീശന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തീരുമാനം പൂര്‍ണമായും പിന്‍വലിക്കാന്‍ തയാറാകണം. കേരളത്തിലെ സാമൂഹിക അന്തരീക്ഷമോ തൊഴില്‍ മേഖലയിലെ അനിശ്ചിതാവസ്ഥയോ പരിഗണിക്കാതെയുള്ള തെറ്റായ തീരുമാനമായിരുന്നു അത്. തൊഴില്‍ എവിടെയെന്ന് ചോദിച്ച് കേരളത്തിലെ ചെറുപ്പക്കാര്‍ സമരം ചെയ്യുമ്പോള്‍ ഡി.വൈ.എഫ്.ഐ നേതാവ് റഹീം തൊഴില്‍ എവിടെയെന്ന് ചോദിച്ച് ഡല്‍ഹിയില്‍ സമരത്തിന് പോകുകയാണ്. തൊഴില്‍ എവിടെയെന്ന് ഇവിടുത്തെ മുഖ്യമന്ത്രിയോട് ചോദിച്ച ശേഷം ഡല്‍ഹിയില്‍ പോയി ചോദിക്കുന്നതാകും ഉചിതം അദ്ദേഹം കുറ്റപ്പെടുത്തി.

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും സംയുക്തമായി അദാനിക്ക് വേണ്ടി വിചിത്രമായ കൂട്ടായ്മ ഉണ്ടാക്കിയിരിക്കുകയാണ്. അദാനിയെ സംരക്ഷിക്കുന്നതിനും അദാനി പറയുന്ന കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടിയാണിത്. വിഴിഞ്ഞം സമരത്തെ വര്‍ഗീയവത്ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു സമരത്തെ സര്‍ക്കാര്‍ ഇങ്ങനെയല്ല സമീപിക്കേണ്ടത്. മുഖ്യമന്ത്രി സമരസമിതിയുമായി ചര്‍ച്ച് ചെയ്ത് വിഷയം പരിഹരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ അദാനിയുടെ മെഗാഫോണായി സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. അദാനിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ മുന്നില്‍ നില്‍ക്കുന്നത്. അതിനു വേണ്ടി ബി.ജെ.പിയെ കൂടി കൂട്ടുപിടിച്ചിരിക്കുകയാണ്. ബംഗാളില്‍ ബി.ജെ.പിയുമായി സി.പി.എം ഉണ്ടാക്കിയിരിക്കുന്ന സഖ്യത്തിന്റെ ഭാഗമായാണോ ഇതെന്ന് അറിയില്ല. കേരളത്തിലും ബി.ജെ.പി- സി.പി.എം സഖ്യത്തിന്റെ തുടക്കമായെ ഇന്നലെ നടത്തിയ സമരത്തെ കാണാനാകൂ അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ അനിയന്ത്രിതമായ വിലക്കയറ്റം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ യാതൊരു ഇടപെടലും നടത്തിയില്ല. ഓണത്തിന് ശേഷം അരിയുടെ വില കൂടിയതിന് ആനുപാതികമായി നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വര്‍ധനവുണ്ടായിട്ടും ആന്ധ്രയില്‍ നിന്നും അരി വരുമെന്നാണ് മൂന്നാഴ്ചയായി സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. ആന്ധ്രയില്‍ നിന്നും അഞ്ചുമാസം കഴിഞ്ഞേ അരി വരുകയുള്ളെന്നാണ് ഇന്നലെ പറഞ്ഞത്. അഞ്ച് മാസവും വിലക്കയറ്റം നിലനില്‍ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ജനങ്ങള്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. അഞ്ച് ശതമാനം പേര്‍ക്ക് പോലും സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സപ്ലൈകോയ്ക്ക് കഴിയുന്നില്ല. കൃത്രിമ വിലക്കയറ്റം ഉണ്ടായിട്ട് പോലും വിപണി ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. മുഖ്യമന്ത്രിയും നിഷ്‌ക്രിയനായി ഇരിക്കുകയാണ്. ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍ നിസംഗരായി ഇരിക്കുകയാണ്. അതുകൊണ്ടാണ് ഭരിക്കാന്‍ മറന്നു പോയ സര്‍ക്കാരാണ് കേരളത്തിലേതെന്ന് പ്രതിപക്ഷം പറയുന്നത്. വിലക്കയറ്റമുണ്ടായിട്ടും ഇത്രയും നിഷ്‌ക്രമായി ഇരിക്കുന്നൊരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ ഇതുവരെയുണ്ടായിട്ടില്ല. മുഖ്യമന്ത്രി ഇതേക്കുറിച്ച് ഒന്നും പറയുന്നില്ല. മറുപടി പറഞ്ഞേ മതിയാകൂ അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈഷ്ണയുടെ പേര് വെട്ടാന്‍ പരാതി നല്‍കിയ സി.പി.എം നേതാവിന്റെ വീട്ടില്‍ 22 വോട്ട്

സജീവ പ്രചാരണം നടത്തുന്നതിനിടെയാണ് മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണയുടെ പേര് നീക്കിയ സപ്ലിമെന്ററി വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചത്.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് തെറ്റായ വീട്ടുനമ്പര്‍ ആരോപിച്ച് വോട്ടര്‍ പട്ടികയില്‍നിന്നും നീക്കം ചെയ്യാന്‍ പരാതി നല്‍കിയ സി.പി.എം നേതാവിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്പറില്‍ 22 വോട്ട്. ഇതിന്റെ രേഖകള്‍ പുറത്തു വന്നു. ഇതോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയ നിഴലിലായി.

സജീവ പ്രചാരണം നടത്തുന്നതിനിടെയാണ് മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണയുടെ പേര് നീക്കിയ സപ്ലിമെന്ററി വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചത്. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പ്രചാരണം നിര്‍ത്തിവെക്കേണ്ടി വന്നു. കമ്മീഷന്റെ നടപടിക്കെതിരെ വൈഷ്ണ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സി.പി.എം മുട്ടട ബ്രാഞ്ച് അംഗം ധനേഷ് കുമാറാണ് വൈഷ്ണയ്ക്കെതിരെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കോര്‍പറേഷന്‍ അഡിഷണല്‍ സെക്രട്ടറിക്കു പരാതി നല്‍കിയത്.

എന്നാല്‍ സപ്ലിമെന്ററി പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ടി. സി 18/2464 എന്ന വീട്ടുനമ്പറില്‍ ധനേഷ് ഉള്‍പ്പെടെ 22 വോട്ടര്‍മാരെയാണ് ഉള്‍പ്പെടു ത്തിയിരിക്കുന്നത്. തോപ്പില്‍ വീട്, മാറയ്ക്കല്‍ തോപ്പില്‍ വീട്, ശക്തി ഭവന്‍, അനുപമ മാറയ്ക്കല്‍ തോപ്പ്, ശേഖരമംഗലം, ആര്‍.സി. നിവാസ്, അക്ഷയ, ഭാര്‍ഗവ പ്രസാദം തുടങ്ങിയ വീട്ടുപേരുകളാണ് ഒരേ നമ്പറിലുള്ളത്. ഒരു വീടിന് ഒരു നമ്പര്‍ എന്നതാണ് ചട്ടമെന്നിരിക്കെ, എങ്ങനെ ഒരു നമ്പറില്‍ വിവിധ വീടുകളും 22 വോട്ടര്‍മാരും വന്നു എന്ന ചോദ്യമാണ് ഉയരുന്നത്.

 

Continue Reading

kerala

ശബരിമല വൃശ്ചിക പുലരി: ഭക്തരുടെ വലിയ തിരക്ക്, ഡിസംബര്‍ 2 വരെ വിര്‍ച്വല്‍ ബുക്കിംഗ് പൂര്‍ത്തിയായി

ദിവസേന 70,000 തീര്‍ത്ഥാടകര്‍ക്ക് വിര്‍ച്വല്‍ ബുക്കിംഗ് വഴി ദര്‍ശന സൗകര്യം ലഭ്യമാക്കിയിരിക്കെ, ഡിസംബര്‍ 2 വരെ എല്ലാ സ്ലോട്ടുകളും പൂര്‍ണ്ണമായി ബുക്ക് ചെയ്തു കഴിഞ്ഞു.

Published

on

ശബരിമല: വൃശ്ചിക പുലരിയോടനുബന്ധിച്ച് ശബരിമലയില്‍ ഇന്ന് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ദിവസേന 70,000 തീര്‍ത്ഥാടകര്‍ക്ക് വിര്‍ച്വല്‍ ബുക്കിംഗ് വഴി ദര്‍ശന സൗകര്യം ലഭ്യമാക്കിയിരിക്കെ, ഡിസംബര്‍ 2 വരെ എല്ലാ സ്ലോട്ടുകളും പൂര്‍ണ്ണമായി ബുക്ക് ചെയ്തു കഴിഞ്ഞു.

ചെങ്ങന്നൂര്‍, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം, പമ്പ, നിലക്കല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതുവഴി ദിവസവും 20,000 തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കും. ഇന്ന് രാവിലെ 7 മണി മുതല്‍ സത്രം വഴി പ്രവേശനം ആരംഭിച്ചു. പുലര്‍ച്ചെ 3 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 3 മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശന സമയം.

അതേസമയം, ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ എസ്.ഐ.ടി സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തുകയാണ്.

സ്വര്‍ണ്ണകൊള്ള കേസിലെ രേഖകള്‍ ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിശോധിക്കുന്നത്. കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നത് സംബന്ധിച്ചാണ് ഇ.ഡിയുടെ നിലപാട്. നേരത്തെ റാന്നി മജിസ്‌ട്രേറ്റ് കോടതി രേഖകള്‍ നല്‍കുന്നതിനെതിരെ വിധി പറഞ്ഞിരുന്നു, ഇതിനെതിരെയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

 

Continue Reading

kerala

ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ പാളത്തിലേക്ക് വീണു; ഒരു കാല്‍ നഷ്ടമായി

ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

Published

on

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു യാത്രക്കാരന്‍ പാളത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

ട്രെയിനിനും ട്രാക്കിനുമിടയില്‍ പെട്ട് അദ്ദേഹത്തിന്റെ ഒരു കാലാണ് നഷ്ടമായത്. അപകടം കണ്ട റെയില്‍വേ പൊലീസും സഹയാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റയാളെ ഉടന്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

Continue Reading

Trending