Views
കാമ്പസുകളിലെത്തിയ ഫാസിസം
ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് മുസ്സോളിനിയുടെ ഫാസിസവും ഹിറ്റ്‌ലറുടെ നാസിസവും. ഇവ രണ്ടിനെയും കുറിച്ച് പ്രസിദ്ധ തത്വശാസ്ത്രജ്ഞന്‍ ഉമ്പര്‍ട്ടോഎക്കോ തന്റെ ‘എറ്റേണല്‍ ഫാസിസം’ എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ: ആധുനികതയുടെ നിരാസം, അതിദേശീയതാവാദം, അയുക്തികവാദം, എതിരഭിപ്രായത്തെ അടിച്ചമര്‍ത്തല്‍, വ്യക്തി കേന്ദ്രീകൃതം, പാരമ്പര്യത്തെക്കുറിച്ചുള്ള അതിഭാവുകത്വം, ശത്രുക്കളെക്കുറിച്ച് മിഥ്യാധാരണ, വിദ്യാഭ്യാസം നായകത്വത്തിനുവേണ്ടി, അധികാരം ഭോഗതല്‍പരതക്കുവേണ്ടി തുടങ്ങി പതിനാല് ഇന ലക്ഷണങ്ങള്‍. ഡൊണാള്‍ഡ് ട്രംപും നരേന്ദ്രമോദിയും കിം ജോങ്ങും പ്രതിനിധീകരിക്കുന്ന ആശയ സംഹിതകളില്‍ ഇതിലെ ചിലതൊക്കെ കാണാം. ഇതിപ്പോള്‍ കാമ്പസുകളിലേക്കും എത്തിച്ചേര്‍ന്നിരിക്കുന്നു എന്നിടത്താണ് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ഉയര്‍ത്തുന്നത്.
ഇന്ത്യയില്‍ മതേതര ജനാധിപത്യസിദ്ധാന്തങ്ങളുടെ വേരറുക്കുന്ന വിധത്തിലുള്ള ഫാസിസത്തിന് ഗാന്ധിജിയുടെ വധത്തോളം തന്നെ പഴക്കമുണ്ട്. അതിന് 23 ആണ്ട് മുമ്പുതന്നെ ആര്‍.എസ്.എസ് ഭൂജാതമായെങ്കിലും സംഘടനക്ക് വേരു പിടിക്കാനാകാതിരുന്നത് ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം അതിനുതക്ക അന്തരീക്ഷമൊരുക്കിയിരുന്നില്ല എന്നതിനാലായിരുന്നു. 1948ല്‍ പ്രാര്‍ഥനക്കിടെ മഹാത്മാവ് വെടിയേറ്റു വീണപ്പോഴുണ്ടായ പ്രതിധ്വനി ഇന്നും നമ്മുടെ കാതുകളില്‍ മുഴങ്ങുന്നു. 1992ലെ ബാബരി മസ്ജിദ് തകര്‍ച്ചയോടെ അത്യുന്നതയിലെത്തിയ ഫാസിസ്റ്റ് ദുര്‍ഭൂതം ഇപ്പോള്‍ അധികാര കേന്ദ്രങ്ങളിലേക്കും പിന്നീട് പതുക്കെപ്പതുക്കെയായി കാമ്പസുകളിലേക്കും തല നീട്ടുകയാണ്. ഇതിനു പിന്നിലെ ലക്ഷ്യം ഭാവിതലമുറയെ ഫാസിസ്റ്റ് ശൈലിക്കനുകൂലമായി വാര്‍ത്തെടുക്കുക എന്നതാണ്. രോഹിത് വെമുലയിലൂടെയും കനയ്യകുമാറിലൂടെയും ഉനയിലെ ദലിതര്‍ക്കേറ്റ അടിയിലൂടെയും ഇപ്പോള്‍ ഡല്‍ഹി രാംജാസ് കോളജ് സംഭവത്തിലൂടെയും ദൃശ്യമാകുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെ രാജ്യത്തെ വിഭജിക്കലായി വ്യാഖ്യാനിച്ചാണ് സംഘികള്‍ നേരിടുന്നത്. രാജ്യസ്‌നേഹം തങ്ങളുടെ സ്വന്തമെന്ന നിലപാടാണ് ഇവര്‍ക്ക്.
ഇന്ത്യയില്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും എല്ലാം ഹിന്ദുത്വമെന്നു പറയുന്ന സങ്കുചിത ദേശീയതയിലേക്ക് മാറ്റിവെക്കണമെന്നുമാണ് ഫാസിസ്റ്റുകള്‍ ആവശ്യപ്പെടുന്നത്. സ്വതന്ത്ര ചിന്തകരുടെ താവളമായ കാമ്പസുകള്‍ അതിനൊരുക്കമല്ലെന്ന് പ്രഖ്യാപിക്കുന്നതിലൂടെ തുടങ്ങുകയാണ് ആധുനിക ഇന്ത്യയെക്കുറിച്ചുള്ള ആശങ്ക. ഡല്‍ഹി രാംജാസ് കോളജില്‍ പോരാട്ടങ്ങളുടെ സംസ്‌കാരം സംബന്ധിച്ചൊരു ചര്‍ച്ചായോഗം സംഘടിപ്പിച്ചതായിരുന്നു അടുത്തിടെ ഇന്ത്യയിലെ നവഫാസിസത്തെ പിടിച്ചു കുലുക്കിയത്. രാംജാസ് കോളജിലെ സെമിനാറിന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാക്കളെ ക്ഷണിച്ചു എന്നതായിരുന്നു എ.ബി.വി.പി എന്ന സംഘ്പരിവാര്‍ കുട്ടിപ്പട്ടാളത്തെ ചൊടിപ്പിച്ചത്. ഉമര്‍ ഖാലിദ്, ഷഹ്്‌ല റാഷിദ് എന്നിവരെ ക്ഷണിച്ചതാണ് കുട്ടി സംഘികളെ കൊണ്ട് ചുടുചോറ് വാരിക്കാന്‍ തലസ്ഥാനത്തെ മേലാളന്മാരെ പ്രേരിപ്പിച്ചത്. ഇതിനുപിന്നില്‍ സംഘ്പരിവാറിന്റെ ശക്തമായ ആസൂത്രണമുണ്ടായിരുന്നുവെന്ന് തുടര്‍ ദിവസങ്ങളില്‍ തെളിഞ്ഞു. ശരിക്കും ഗുണ്ടായിസമാണ് എ.ബി.വി.പി അവിടെ നടത്തിയത്. ജെ.എന്‍.യുവിലെ വിദ്യാര്‍ഥി നേതാക്കളെ പങ്കെടുപ്പിക്കരുതെന്ന് ആക്രോശിച്ചായിരുന്നു സംഘി സംഘടനയുടെ അക്രമം. പൊലീസ് തന്നെ സംഘാടകര്‍ക്ക് എതിരായ നിലപാടെടുത്തതാണ് വിദ്യാര്‍ഥികളെ കൂടുതല്‍ പ്രകോപിപ്പിച്ചത്. അവര്‍ ഈ നീക്കത്തെ ശക്തമായി ചെറുത്തു. ഏറ്റുമുട്ടലില്‍ ഒരു പ്രൊഫസര്‍ക്കുവരെ പരിക്കേറ്റു. ദേശസ്‌നേഹത്തെക്കുറിച്ച് പെരുമ്പറ മുഴക്കുന്നവര്‍ തന്നെ കാര്‍ഗിലില്‍ രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച സൈനികന്റെ മകള്‍ക്കെതിരെ പോലും അത്യന്തം നീചമായ രീതിയില്‍ ആക്രോശം നടത്തി. തന്നെ ബലാല്‍സംഗം ചെയ്യുമെന്നായിരുന്നു ഗുര്‍മെഹര്‍ കൗറിനെതിരായ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സംഘികളുടെ ഭീഷണി. രാജ്യ തലസ്ഥാനത്ത് ക്രമസമാധാനം ഭരിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ് എന്നതാണ് സംഘികളുടെ ധാര്‍ഷ്ട്യത്തിന് പ്രേരകം. കൗറിന്റെ പരാതി പരിഗണിച്ച് നടപടിയെടുക്കേണ്ട ഡല്‍ഹി വനിതാകമ്മീഷന്‍ നടപടിയുമായി മുന്നോട്ടുപോകുമെന്ന് കരുതിയപ്പോഴാണ് ഗുര്‍മെഹര്‍ താന്‍ എ.ബി. വി.പിക്കെതിരായ കാമ്പയിനില്‍ നിന്ന് പിന്തിരിയുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ആശയപരമായ പിന്തുണ അവര്‍ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
ഗുജറാത്ത് വംശഹത്യയുടെ പതിനഞ്ചാം വാര്‍ഷിക നാളുകളില്‍ തന്നെയാണ് ഡല്‍ഹി രാംജാസ് കോളജ് സംഭവം അരങ്ങേറിയത് എന്നത് യാദൃച്ഛികമായി കാണാനാവില്ല. എ.ബി. വി.പി ഒഴികെയുള്ള എല്ലാ വിദ്യാര്‍ഥി സംഘടനകളും സംഘി വിദ്യാര്‍ഥികള്‍ക്കെതിരെ ഒരുമിച്ചുവെന്നുമാത്രമല്ല, ഏതാനും അധ്യാപകരൊഴികെ എല്ലാ ഉന്നത പ്രൊഫസര്‍മാരും ഭൂരിപക്ഷം വിദ്യാര്‍ഥികളുടെ കൂടെ നിന്നുവെന്നത് ശുഭോദര്‍ക്കമാണ്. എന്നാല്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് നടത്തിയ ട്വീറ്റ് അദ്ദേഹത്തിന്റെ സങ്കുചിത മന:സ്ഥിതി വെളിപ്പെടുത്തുന്നതായി. താന്‍ നേടിയ സെഞ്ച്വറികള്‍ തന്റേതല്ലെന്നും അത് തന്റെ ബാറ്റിന്റേതാണെന്നുമുള്ള സേവാഗിന്റെ ട്വീറ്റാണ് വിവാദമായത്. കൗറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരായ പരിഹാസത്തിന്റെ ചുവടുപിടിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളുടെ ഒഴുക്കാണുണ്ടായത്.
ഡല്‍ഹി, ജെ.എന്‍.യു സര്‍വകലാശാലകളിലെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെയും എ.എ.പി അനുകൂല വിദ്യാര്‍ഥി സംഘടനയുടെയും പ്രതിഷേധ കാമ്പയിന്‍ തുടരുമെന്നുതന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. രാംജാസ് കോളജിലും രാജ്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്കെതിരായ എ.ബി.വി.പിയുടെ പരാതി.
2016 ജനുവരി ഒമ്പതിന് ജെ.എന്‍.യുവില്‍ നടന്ന വിദ്യാര്‍ഥി യോഗമാണ് സംഘികളെ പ്രകോപിപ്പിച്ചത്. പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികളുടെ പൊതുയോഗം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചവരും തൃശൂര്‍ ഗവ. ലോ കോളജില്‍ സമാന ആക്രമണം നടത്തിയവരുമൊക്കെ ഇതേ വിദ്വേഷ രാഷ്ട്രീയത്തിന്റെയല്ലെങ്കിലും സ്വതന്ത്ര ചിന്തക്ക് വിലങ്ങു തടിയിടുന്നവരാണ്. ജെ.എന്‍.യുവില്‍ കനയ്യകുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്ത് ജയിലിലിട്ടത്. ഇതില്‍ പ്രതിഷേധിച്ചവരെ സംഘ്പരിവാര്‍ അനുകൂല അഭിഭാഷകര്‍ പോലും നേരിടാനെത്തി. മംഗലാപുരത്ത് സംഘികള്‍ കേരള മുഖ്യമന്ത്രിയെ തടയുമെന്ന് ഭീഷണിപ്പെടുത്തുകയും കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ അതേറ്റുപിടിച്ചതും ഇതേ ആശയത്തിന്റെ, വിദ്വേഷ രാഷ്ട്രീയത്തിന്റെ ബഹിര്‍സ്ഫുരണമാണ്. ഗുല്‍മെഹറിനെതിരായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടവര്‍ ആ കുട്ടിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയല്ല ചോദ്യം ചെയ്യുന്നത്. അവളുടെ ജീവിതത്തെതന്നെയാണ്. തന്റെ പിതാവ് കാര്‍ഗിലില്‍ കൊല്ലപ്പെട്ടത് പാക്കിസ്താന്‍ ആക്രമിച്ചതിലല്ല, യുദ്ധത്തിലാണെന്ന് പറയുന്നത് തികച്ചും സ്വതന്ത്രമായ ചിന്താധാരയില്‍ നിന്നുകൊണ്ടാണ്. അതു മനസ്സിലാക്കാന്‍ കഴിയാത്തവരോ അതിനെ വികലമാക്കിയവരോ ആണ് യഥാര്‍ഥത്തില്‍ ധിഷണയെ വകവരുത്താന്‍ ശ്രമിക്കുന്നത്. ബീഹാറിലും ഉനയിലും ദാദ്രിയിലും നടന്നതും തമിഴ്‌നാട്ടില്‍ പെരുമാള്‍മുരുകനും കേരളത്തില്‍ എം.ടിക്കും കമലിനും നേരിടേണ്ടിവന്നതും ഇതല്ലാതെ മറ്റൊന്നല്ല.
എല്ലാ സമൂഹത്തിലും മാറ്റത്തിന്റെ കാറ്റു വിതക്കുന്നത് വിദ്യാര്‍ഥികളും സ്വതന്ത്ര ചിന്താഗതിക്കാരുമാണെന്ന് ചരിത്രം പഠിക്കുന്നവര്‍ക്കറിയാം. ഫ്രാന്‍സില്‍ റൂസോയും ഇന്ത്യയില്‍ ടാഗൂറും മറ്റും നടത്തിയ സാംസ്‌കാരിക വിപ്ലവം ചെറുതല്ല. ഇത്തരത്തിലുള്ള ചിന്താധാരകളെ മുളയിലേ നുള്ളിക്കളയുക എന്ന ഫാസിസ്റ്റ് ശൈലിയാണ് ഇവിടെ സംഘ് പരിവാരം പയറ്റുന്നത്. യഥാര്‍ഥത്തില്‍ രാജ്യത്തെ മുസ്്‌ലിംകളാദി പിന്നാക്കക്കാര്‍ക്കും ദലിതുകള്‍ക്കും മാത്രമാണ് ഇവര്‍ എതിരെന്ന ധാരണയായിരുന്നു ഇന്ത്യയിലെ നവ ഫാസിസത്തിന്റെ ആദ്യ കാലത്ത് ചിലര്‍ ധരിച്ചിരുന്നതെങ്കില്‍ ഇന്ന് കാര്യങ്ങള്‍ പകല്‍ വെളിച്ചം പോലെ തെളിഞ്ഞുവരികയാണ്. ഒറ്റയടിക്കാണ് മുസ്‌ലിംകളില്‍ നിന്ന് അധ:സ്ഥിതരിലേക്ക് അവര്‍ തങ്ങളുടെ ശൂലമുന തിരിച്ചുവെച്ചത്. ഇത് സത്യത്തില്‍ വ്യക്തമാക്കുന്നത് രണ്ടു വസ്തുതകളാണ്. ഒന്ന്, ഇന്ത്യയില്‍ വരാനിരിക്കുന്നത് ഫാസിസമാണെന്നും രണ്ട്, സ്വതന്ത്രചിന്തയുടെയും ചെറുത്തുനില്‍പിന്റെയും യുഗമാണെന്നും. ഇതിലൂടെ സംഭവിക്കാന്‍ പോകുന്നത് ഭയാശങ്കനിറഞ്ഞ പോരാട്ട ദിനങ്ങളാണെങ്കിലും പാവപ്പെട്ടവന്റെയും പണക്കാരന്റെയും ശരിതെറ്റുകള്‍ വേര്‍തിരിച്ചറിയാനും ആര് എവിടെ നില്‍ക്കണമെന്നും എവിടെ നില്‍ക്കുന്നുവെന്നും തിരിച്ചറിയപ്പെടാനും ഈ പോരാട്ടം ഉപകരിക്കും. പാക്കിസ്താനാണോ ഇന്ത്യയാണോ എന്നല്ല, യുദ്ധമാണോ സമാധാനമാണോ വിജയിക്കാന്‍ പോകുന്നത് എന്നതായിരിക്കും യുവാക്കള്‍ ഉന്നയിക്കുന്ന ചോദ്യം. ഗാന്ധിജിയാണോ ഗോഡ്‌സേയാണോ വിജയിക്കാന്‍ പോകുന്നത് എന്ന്. ഗുല്‍മെഹര്‍ പറഞ്ഞതിന്റെ അര്‍ഥം തിരിച്ചറിയേണ്ടത് ഇവിടെയാണ്. നിര്‍ഭാഗ്യവശാല്‍ സംഘികള്‍ക്ക് അവരുടെ ഫാസിസ്റ്റ് അജണ്ടയുടെ കണ്ണുമഞ്ഞളിപ്പില്‍ ഈ ധിഷണ ഇല്ലാതെ പോകുന്നു.
kerala
‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്

