Connect with us

News

പാകിസ്ഥാനെ പിടിച്ചുകുലുക്കി സൈനിക മേധാവിയുടെ സ്വത്ത് വിവരങ്ങള്‍;പുറത്തുവിട്ട വെബ്സൈറ്റിന് വിലക്ക്

ഫാക്ട് ഫോക്കസ് വെബ്സൈറ്റിന് വേണ്ടി പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് നൂറാനി നടത്തിയ അന്വേഷണത്തിലാണ് സൈനിക മേധാവിയുടെ ക്രമാതീതമായ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പറയുന്നത്.

Published

on

പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാജ്വയുടെ കുടുംബത്തിന്റെ സ്വത്ത് കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ ക്രമാതീതമായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്.വിരമിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ്, പാകിസ്ഥാനിലെ പ്രബല വ്യക്തിത്വങ്ങളില്‍ ഒരാളായ ബാജ്വയുടെ സ്വത്ത് വിവര കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഫാക്ട് ഫോക്കസ് വെബ്സൈറ്റിന് വേണ്ടി പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് നൂറാനി നടത്തിയ അന്വേഷണത്തിലാണ് സൈനിക മേധാവിയുടെ ക്രമാതീതമായ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പറയുന്നത്. ബാജ്വയുടെ ഭാര്യ ആയേഷ അംജദ്, മരുമകള്‍ മന്‍ഹൂര്‍ സബീര്‍, അടുത്ത ബന്ധുക്കള്‍ അടക്കമുള്ളവരുടെ സ്വത്ത് വിവരമാണ് പുറത്തുവിട്ടിരിക്കുന്നത്.

ആറ് വര്‍ഷത്തിനിടെ ഈ കുടുംബം അന്താരാഷ്ട്ര ബിസിനസുകള്‍ ആരംഭിക്കുകയും വിദേശ രാജ്യങ്ങളിലും പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിലുമടക്കം നിരവധി ഭൂമി ഇടപാടുകള്‍ നടത്തുകയും കൊമേഴ്സ്യല്‍ പ്ലാസകള്‍, ഫാം ഹൗസുകള്‍ അടക്കമുള്ളവ നിര്‍മ്മിക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്ലാമാബാദിയും കറാച്ചിയിലും കുടുംബത്തിന് വലിയ ഫാം ഹൗസുകള്‍ ഉണ്ട്. ലാഹോറില്‍ വന്‍കിട റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ നടത്തുന്നതായും പാകിസ്ഥാനിലും പുറത്തുമായി 1270 കോടിയ്ക്ക് മുകളില്‍ സ്വത്തുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2013ല്‍ നല്‍കിയ സ്വത്ത് വിവരക്കണക്കില്‍, ലാഹോറില്‍ കൊമേഷ്യല്‍ പ്ലോട്ടുണ്ടെന്ന് ബാജ്വ വ്യക്തമാക്കിയിട്ടുണ്ട്. ഇത് തനിക്ക് മുന്‍പേയുള്ള സ്വത്താണെന്നും നേരത്തെ വിവരം നല്‍കാന്‍ മറന്നതാണെന്നും ബാജ്വ വെളിപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫാക്ട് ഫോക്കസ് വെബ്സൈറ്റ് പാകിസ്ഥാനില്‍ നിരോധിച്ചെന്നും വിപിഎന്‍ ഉപയോഗിച്ച് വെബ്സൈറ്റില്‍ കയറാന്‍ സാധിക്കുമെന്നും മാധ്യമസ്ഥാപനം ട്വീറ്റ് ചെയ്തു. സെന്‍സര്‍ഷിപ്പിന് എതിരെ പോരാടുമെന്നും ഫാക്ട് ഫോക്കസ് കുറിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

യുപിയില്‍ ചെന്നായ ആക്രമണം; ഉറങ്ങി കിടന്ന കുട്ടിയെ കടിച്ചു കൊണ്ടുപോയി

കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല

Published

on

ഉത്തര്‍പ്രദേശ്: യുപിയില്‍ വീണ്ടും ചെന്നായ ആക്രമണം. ബഹ്‌റൈച്ചില്‍ ഇന്ന് പുലര്‍ച്ചെയാണ് 1.30 ഓടെയാണ് സംഭവം.പൂര്‍വ ഗ്രാമത്തില്‍ സന്തോഷിന്റെ മകന്‍ സുഭാഷിനെയാണ് ചെന്നായുകള്‍ കൊണ്ടുപോയത്.

വീട്ടില്‍ ഉറങ്ങി കിടന്ന കുട്ടിയെ ചെന്നായക്കള്‍ കടിച്ചു കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടിക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് ഡിഎഫ്ഒ രാം സിംഗ് യാദവ് പറഞ്ഞു.

ചെന്നായ ആക്രമണത്തില്‍ ബഹ്റൈച്ചില്‍ ഇതുവരെ 32 പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചെന്നായ ആക്രമണത്തില്‍ ബഹ്റൈച്ചില്‍ ഇതുവരെ 32 പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് ആക്രമണം തുടരുന്ന സാഹചര്യത്തില്‍, ചെന്നായ്ക്കളെ കണ്ടെത്താനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കരിമ്പിന്‍ തോട്ടങ്ങള്‍ വെട്ടിത്തെളിക്കാന്‍ വനംവകുപ്പ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

 

Continue Reading

kerala

പൊന്നാനിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാന്‍ ലോറിയിലിടിച്ച് അപകടം; ഒരു മരണം

കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.

Published

on

മലപ്പുറം: പൊന്നാനിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാന്‍ ലോറിയിലിടിച്ച് അയ്യപ്പഭക്തന്‍ മരിച്ചു. കര്‍ണ്ണാടക സ്വദേശി ഉമേഷ്(43) ആണ് മരിച്ചത്.  കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. പതിനൊന്നു പേര്‍ക്ക് പരിക്ക്.

ഇന്നലെയും ശബരിമല യാത്രികര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. നിലയ്ക്കല്‍ – പമ്പ റോഡില്‍ അട്ടത്തോടിന് സമീപമാണ് ബസുകള്‍ അപകടത്തില്‍പെട്ടത്. ശബരിമല തീര്‍ത്ഥാടകരാണ് കൂട്ടിയിടിച്ച രണ്ട് ബസിലും ഉണ്ടായിരുന്നത്. ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.

 

 

 

 

Continue Reading

kerala

കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു; ഗ്രാമിന് 25 രൂപയുടെ വര്‍ധനവ്

വെള്ളിാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു

Published

on

ന്യൂഡല്‍ഹി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. തിങ്കളാഴ്ച ഗ്രാമിന് 25 രൂപ കൂട്ടി 11,930 രൂപയില്‍ നിന്ന് 11,955 രൂപയായി ഉയര്‍ന്നു. പവന്റെ വിലയും 200 രൂപ ഉയര്‍ന്ന് 95,640 രൂപ ആയി.

വെള്ളിാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. അതിലൂടെ പവന്റെ വില 95,440 രൂപയായിരുന്നെങ്കിലും ഇന്ന് വീണ്ടും ഉയര്‍ച്ചയിലേക്ക് തിരിച്ചുവന്നു.

കരട് സ്വര്‍ണവിലയില്‍ മാറ്റം, 18 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 20 രൂപ കുറവ് 9,830 രൂപ, 14 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 20 രൂപ കുറവ് 7,660 രൂപ

സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.3% വര്‍ധന രേഖപ്പെടുത്തി. ഔണ്‍സിന് 4,212.70 ഡോളര്‍ ആയി. അതേസമയം യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.

അന്തര്‍ദേശീയ വിപണിയില്‍ യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞിട്ടുണ്ട്. ഇതുമൂലം യുഎസിന് പുറത്തുള്ള ചില വിപണികളില്‍ സ്വര്‍ണവില താഴാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് കുറക്കുന്ന സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് സാമ്പത്തിക വിശകലനങ്ങള്‍ സൂചിപ്പിക്കുന്നു. അത് സ്വര്‍ണവിലയെ അടുത്ത ദിവസങ്ങളിലും സ്വാധീനിക്കാനിടയുണ്ട്.

 

Continue Reading

Trending