Connect with us

News

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്

3000 മീറ്റര്‍ ഓട്ടമത്സരത്തിന്റെ സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ കല്ലടി സ്‌കൂളിലെ മുഹമ്മദ് മഷൂദാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.

Published

on

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാടിന് ആദ്യ സ്വര്‍ണം. 3000 മീറ്റര്‍ ഓട്ടമത്സരത്തിന്റെ സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ കല്ലടി സ്‌കൂളിലെ മുഹമ്മദ് മഷൂദാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. 3000 മീറ്റര്‍ ഓട്ടമത്സരം സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ കോട്ടയത്തെ ദേവിക ബെന്നും സ്വര്‍ണ്ണം സ്വന്തമാക്കി.രാവിലെ ഏഴ് മണിക്ക് സീനിയര്‍ ആണ്‍കുട്ടികളുടെ മൂവായിരം മീറ്റര്‍ ഓട്ടമത്സത്തോടെയാണ് ട്രാക്കുണര്‍ന്നത്.

ചൊവ്വാഴ്ച്ച വരെ നീളുന്ന കായികമേളയില്‍ ആകെ മത്സരരംഗത്തുള്ളത് 2737 താരങ്ങളാണ്. ചന്ദ്രശേഖര്‍ നായര്‍, യൂണിവേഴ്സിറ്റി സ്റ്റേഡിയങ്ങളില്‍ രാത്രിയിലും പകലുമായി 98 ഇനങ്ങളിലാണ് മത്സരം. സീനിയര്‍ വിഭാഗങ്ങളുടെ 3000മീറ്ററാണ് ആദ്യമത്സര ഇനം. എല്ലാ വിഭാഗങ്ങളുടേയും 400 മീറ്റര്‍ ഫൈനല്‍ മത്സരവും ഇന്ന് നടക്കും.

ഇന്നൊഴികെ ബാക്കി ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ രാത്രി 8.30 വരെ മത്സരങ്ങള്‍ ഉണ്ടാകും. താമസ ഭക്ഷണ സൗകര്യങ്ങളില്‍ പഴുതടച്ച ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വൈകിട്ട് മുഖ്യമന്ത്രിയാണ് മേള ഒദ്യോഗികമായി ഉത്ഘാടനം ചെയ്യുക. ദീപശിഖാ റാലിക്ക് ശേഷം മുന്‍ സ്‌കൂള്‍മീറ്റ് താരം ഒളിമ്പ്യന്‍ മുഹമ്മദ് അനസ് യഹിയ മീറ്റിന് ദീപം തെളിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇനി ബി.ജെ.പിയ്ക്ക് ഞങ്ങളെ ആവശ്യമില്ലെന്ന് തോന്നുന്നു, വേദനയുണ്ട്; തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിട്ടുനിന്ന് യു.പിയിലെ ആര്‍.എസ്.എസുകാര്‍

ഒരുപാട് കാലമായി ബി.ജെ.പിക്കൊപ്പം നിന്നിട്ടും യാതൊരുവിധത്തിലുള്ള മെച്ചവും ഉണ്ടായില്ലെന്നും, അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടി തങ്ങള്‍ക്കു വേണ്ടി ചെയ്തു തന്നില്ലെന്നുമാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്.

Published

on

ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ആര്‍.എസ്.എസ് വിട്ടു നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി തലത്തില്‍ ഉണ്ടായ അസ്വസ്ഥതയാണ് പ്രവര്‍ത്തനത്തെ ബാധിച്ചതെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരുപാട് കാലമായി ബി.ജെ.പിക്കൊപ്പം നിന്നിട്ടും യാതൊരുവിധത്തിലുള്ള മെച്ചവും ഉണ്ടായില്ലെന്നും, അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടി തങ്ങള്‍ക്കു വേണ്ടി ചെയ്തു തന്നില്ലെന്നുമാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്.

‘കഴിഞ്ഞ വര്‍ഷം അലഹബാദ് ഹൈക്കോടതിയുടെ വിധി വന്നപ്പോള്‍ എന്റെ ജോലിയാണ് നഷ്ടപെട്ടത്. ഞാനൊരു അധ്യാപകനായിരുന്നു. യോഗിയുടെ സര്‍ക്കാര്‍ അധ്യാപകര്‍ക്കെതിരെ സ്വീകരിച്ച നിലപാട് എന്നെ തളര്‍ത്തി. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഞാന്‍ കടത്തിലാണ്. എന്റെ ജീവിതത്തിന്റെ താളം തെറ്റി. പിന്നെ എങ്ങനെ ഞാന്‍ അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനിറങ്ങും,’ 44 കാരനായ നിതേഷ് കുമാര്‍ ശുക്ല പറഞ്ഞു. എന്നാല്‍ താന്‍ അവര്‍ക്കെതിരെ മുദ്രവാക്യങ്ങളൊന്നും വിളിക്കില്ലെന്ന് പറഞ്ഞ ശുക്ല താന്‍ അത് ചെയ്യാത്തത്, ഇത്രയും കാലം പ്രവര്‍ത്തിച്ച പാര്‍ട്ടിയല്ലേ എന്ന് കരുതിയിട്ടാണെന്നും പറഞ്ഞു.

കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയിട്ട് പത്ത് വര്‍ഷവും ഉത്തര്‍പ്രദേശില്‍ 7 വര്‍ഷവും പിന്നിട്ടു. എന്നാല്‍ ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ ജീവിത നിലവാരത്തില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇവിടെയുള്ളവര്‍ പറഞ്ഞു. സ്വന്തം ആളുകള്‍ ആയിരുന്നിട്ടു പോലും തങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നുമാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്.

‘ഇനി അവര്‍ക്ക് ഞങ്ങളുടെ സംഘത്തെ ആവശ്യമില്ലെന്ന സന്ദേശമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. അവര്‍ മുമ്പത്തെപ്പോലെ സംഘ നേതാക്കളെ സന്ദര്‍ശിക്കാന്‍ പോലും സമയം കണ്ടെത്തുന്നില്ല,’ ആര്‍.എസ്.എസ് പ്രവര്‍ത്തകയായ ഇന്ദ്ര ബഹാദൂര്‍ സിങ് പറഞ്ഞു. സാധാരണയായി, പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായി കൂടിയാലോചിക്കുമായിരുന്നു, എന്നാല്‍ ഇത്തവണ സംഘടനയെ പൂര്‍ണമായും മാറ്റി നിര്‍ത്തിയെന്നും ബഹാദൂര്‍ സിങ് കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ ഒന്ന് വരെ 7 ഘട്ടങ്ങളിലായാണ് യു.പി യില്‍ വോട്ടെടുപ്പ്. മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമില്ലാതെയാണ് യു.പിയില്‍ ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പിയോടുള്ള അതൃപ്തി തന്നെയാണ് ഈ നിശബ്ദ പ്രചരണങ്ങള്‍ക്ക് കാരണമായി ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Continue Reading

kerala

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ജില്ലകളിലേക്ക് മഴ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍:

– 18-05-2024: പാലക്കാട്, മലപ്പുറം

– 19-05-2024: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി.

– 20-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

– 21-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

 

യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

– 17-05-2024: പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്.

– 18-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്.

– 19-05-2024: തിരുവനന്തപുരം, കോല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം.

– 20-05-2024: തൃശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.

– 21-05-2024: തൃശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.

കാലവര്‍ഷം മെയ് 19ഓടു കൂടി തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. തുടര്‍ന്ന് മെയ് 31ഓടെ കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നുമായിരുന്നു മുന്നറിയിപ്പ്.

തെക്കന്‍ തമിഴ്‌നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ചക്രവാതച്ചുഴിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.

Continue Reading

kerala

സര്‍ക്കാര്‍ പ്രതിസന്ധിയില്‍; 16000 ത്തോളം സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ, 9000 കോടി രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ ധനംവകുപ്പ്

16000 ത്തോളം സർക്കാർ ജീവനക്കാരാണ് ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്നത്. കൂട്ടമായി വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുവാൻ 9000 കോടി രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ ധനവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്.

Published

on

കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലെ ജീവനക്കാരുടെ കൂട്ട വിരമിക്കലിനെ എങ്ങനെ അതിജീവിക്കാം എന്ന ആശങ്കയിലാണ് സർക്കാർ. 16000 ത്തോളം സർക്കാർ ജീവനക്കാരാണ് ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്നത്. കൂട്ടമായി വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുവാൻ 9000 കോടി രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ ധനവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. ഇതിന് പുറമേ സംസ്ഥാനത്തെ ക്ഷേമ പെൻഷനുകളും ആറുമാസമായി മുടങ്ങിയിരിക്കുകയാണ്.

നടപ്പു സാമ്പത്തിക വർഷം മുതൽ അതാത് മാസത്തെ പെൻഷൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല. ഈ മാസം ആദ്യം മുതൽ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലാണ്.  ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തിൽ എടുക്കാവുന്ന വായ്പാ പരിധിയുടെ കണക്ക് നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തെ സമീപിച്ചു. വായ്പ പരിധി നിശ്ചയിച്ച് നൽകാത്തതിലുള്ള ആശങ്ക സംസ്ഥാനം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. വായ്പ പരിധി നിശ്ചയിച്ച് കിട്ടും വരെയുള്ള ചെലവുകൾക്കായി 5000 കോടി മുൻകൂര്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം നൽകിയത് 3000 കോടി മാത്രമാണ്.

നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിനുള്ള കടപരിധി 37512 കോടി രൂപയാണ്. ഡിസംബര്‍ വരെയുള്ള ആദ്യപാദത്തിൽ എടുക്കാവുന്ന പരിധി കേന്ദ്ര ധനമന്ത്രാലയം അതാത് സംസ്ഥാനങ്ങൾക്ക് മെയ് ആദ്യം നിശ്ചയിച്ച് നൽകുന്നതാണ് പതിവ്. ഈ പതിവാണ് ഇപ്പോൾ തെറ്റിയിരിക്കുന്നത്.

അതേസമയം പിടിച്ചുനിൽക്കുവാൻ പെൻഷൻ പ്രായം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സാധ്യതകളും സർക്കാർ തേടുന്നതായ അഭ്യൂഹങ്ങളും ഉയരുകയാണ്. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ചർച്ചകളുണ്ടാകുമോ എന്നാണ് ആകാംക്ഷ.

Continue Reading

Trending