Connect with us

News

സി.ആറിന് പലതും തെളിയിക്കാനുണ്ട്; പോര്‍ച്ചുഗലും സ്വിറ്റ്‌സര്‍ലന്‍ഡും ഇന്ന് നേര്‍ക്കുനേര്‍

ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് പുലര്‍ച്ചെ ഖത്തര്‍ ലോകകപ്പിലെ അവസാന പ്രീ ക്വാര്‍ട്ടര്‍.

Published

on

ദോഹ: ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് പുലര്‍ച്ചെ ഖത്തര്‍ ലോകകപ്പിലെ അവസാന പ്രീ ക്വാര്‍ട്ടര്‍. യൂറോപ്യന്‍ ശക്തരായ പോര്‍ച്ചുഗലും സ്വിറ്റ്‌സര്‍ലന്‍ഡും മുഖാമുഖം. കടലാസിലെ കരുത്തില്‍ പറങ്കികളാണ് മുന്നില്‍. പക്ഷേ അവരെ ദക്ഷിണ കൊറിയക്കാര്‍ തോല്‍പ്പിച്ചതല്ലേ എന്ന് സ്വിസ് ചോദ്യം. പറങ്കിപ്പടയുടെ കപ്പിത്താനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ഇത് വരെ ഖത്തറിന്റെ മനം കവരാനായിട്ടില്ല. ലിയോ മെസി കളിച്ച മല്‍സരങ്ങളില്ലെല്ലാം കൈയ്യടി നേടി. ഓസ്‌ട്രേലിയക്കെതിരെ അദ്ദേഹം നേടിയ സോളോ ഗോള്‍ ഇപ്പോഴും തകര്‍ത്തോടുന്നു.

സി.ആറിന് ഒരു പെനാല്‍ട്ടി ഗോളാണ് നേടാനായത്. കൊറിയക്കെതിരെ അദ്ദേഹത്തില്‍ നിന്നും ഫാന്‍സ് പലതും പ്രതിക്ഷിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ സഹതാരം ബ്രുണോ ഫെര്‍ണാണ്ടസാണ് നിലവില്‍ ടീമിലെ മുന്നണി പോരാളി. അവസാന ലോകകപ്പില്‍ ഇത് അവസാന മല്‍സരമാവാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടത് സി.ആര്‍ തന്നെ. സ്വിറ്റ്‌സര്‍ലന്‍ഡുകാര്‍ ശരാശരിക്കാരാണ്. എംബോള എന്ന പുതിയ ഗോള്‍വേട്ടക്കാരന്‍, ഷാക്കിരിയിലെ അനുഭവസമ്പന്നന്‍, സോമര്‍ എന്ന കിടിലന്‍ കാവല്‍ക്കാരന്‍ ഇവരുടെ പിന്‍ബലത്തില്‍ പറങ്കി പ്രതിരോധം പിളര്‍ക്കണം. അവിടെ പെപേയും കോസ്റ്റയുമെല്ലാമുണ്ട്. സി.ആര്‍ പറയുന്നത് ലോകകപ്പാണ് പ്രധാനമെന്ന്. അതുമായിട്ടായിരിക്കും താന്‍ ദോഹ വിടുന്നതെന്ന് അദ്ദേഹം പറയുമ്പോള്‍ ഷാക്കിരിയുടെ മറുപടി രസകരമാണ് തോല്‍ക്കാനല്ലല്ലോ ഞങ്ങള്‍ വന്നത്.
മല്‍സരം പുലര്‍ച്ചെ 12.30 ന്. പോര്‍ച്ചുഗലും സ്വിറ്റ്‌സര്‍ലന്‍ഡും ലോകകപ്പില്‍ ഇതുവരെ മുഖാമുഖം വന്നിട്ടില്ല. ഇരു ടീമുകളും 10 തവണ ഏറ്റുമുട്ടിയപ്പോള്‍ സിറ്റ്‌സര്‍ലന്‍ഡ് 6 തവണയും പോര്‍ച്ചുഗല്‍ മൂന്നു തവണയും വിജയിച്ചു. ഒരു മത്സരം സമനിലയിലും അവസാനിച്ചു.

india

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ 50 ശതമാനമെന്ന സംവരണ പരിധി എടുത്തുകളയും;രാഹുല്‍ ഗാന്ധി

അധികരത്തിലെത്തിയാല്‍ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

ഭോപ്പാല്‍:ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പരമാവധി സംവരണം 50 ശതമാനമെന്ന പരിധി എടുത്തുകളയുമെന്ന് രാഹുല്‍ ഗാന്ധി.പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാനുളള പോരാട്ടമാണ്.അധികരത്തിലെത്തിയാല്‍ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ ഗോത്രവര്‍ഗ മേഖലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ മൂത്രമൊഴിച്ച സംഭവം രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. മോദിജി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമ്പോള്‍ എന്തുകൊണ്ടാണ് താങ്കളുടെ ആളുകള്‍ ഗോത്രവര്‍ഗക്കാരുടെ മുഖത്ത് മൂത്രമൊഴിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്ന് രാഹുല്‍ പറഞ്ഞു. ഭരണഘടനയെയും സംവരണത്തിന്റെ നേട്ടങ്ങളെയും ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

400 സീറ്റ് എന്ന സ്വപ്നം മറന്നുകളയുന്നതാണ് ബി.ജെ.പിക്ക് നല്ലതെന്ന് രാഹുല്‍ പറഞ്ഞു. 150 സീറ്റ് പോലും അവര്‍ക്ക് കിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Continue Reading

kerala

പാനൂർ ബോംബ് സ്ഫോടനക്കേസ്; റിമാൻഡ് റിപ്പോർട്ടില്‍ മലക്കം മറിഞ്ഞ് പൊലീസ്‌

ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെ 1.30 ഓടുകൂടിയാണ് കുന്നോത്ത് പറമ്പ് മുളിയം തോട്ടില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ ടെറസില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം ഉണ്ടായത്.

Published

on

പാനൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ വ്യത്യസ്ത റിമാന്‍ഡ് റിപ്പോര്‍ട്ടുമായി പൊലീസ്‌. ആദ്യം പിടിയിലായ 3 പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടുകളില്‍ പൊതുതിരഞ്ഞെടുപ്പും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മ്മിച്ചതെന്നും വ്യക്തമാക്കിയ പൊലീസ്‌
പിന്നീടുള്ള 3 റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെ 1.30 ഓടുകൂടിയാണ് കുന്നോത്ത് പറമ്പ് മുളിയം തോട്ടില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ ടെറസില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം ഉണ്ടായത്.

കൂത്തുപറമ്പ് എസ്പി കെ.വി. വേണുഗോപാല്‍, പാനൂര്‍ പൊലീസ്‌ ഇന്‍സ്‌പെക്ടര്‍ പ്രേം സദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. സ്‌ഫോടനത്തില്‍ മരിച്ച ഷെറില്‍ ഉള്‍പ്പെടെ 15 പ്രതികളാണ് കേസില്‍ ഉള്ളത്. പാനൂര്‍ ഇന്‍സ്‌പെക്ടര്‍ പ്രേംസദന്‍ തലശേരി അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്.

ഏപ്രില്‍ 6 ന് സമര്‍പ്പിച്ച ആദ്യ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ പ്രയോഗിക്കുന്നതിനും ആസന്നമായ പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭംഗം വരുത്തണമെന്ന ഉദ്ദേശ്യത്തോടെയുമാണ് പ്രതികള്‍ ബോംബ് നിര്‍മ്മിച്ചതെന്ന് പറയുന്നു. എപ്രില്‍ 7 നും, 8 നും നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ എ പ്രില്‍ 10 ന് നല്‍കിയ നാലാമത്തെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ കുയിമ്പില്‍ ക്ഷേത്രപരിസരത്തുണ്ടായ സംഘര്‍ഷമാണ് ബോംബ് നിര്‍മ്മാണത്തിന് കാരണമെന്നാണ് പറയുന്നത്. നേരത്തെ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന രാഷ്ട്രീയ എതിര്‍പ്പും തിരഞ്ഞെടുപ്പ് സാഹചര്യവും ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. എപ്രില്‍ 14 നും 19 നും നല്‍കിയ റിപ്പോര്‍ട്ടുകളിലും സമാന പരാമര്‍ശമാണുള്ളത്.

പ്രാദേശികമായി രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെപ്പറ്റി ആദ്യത്തെ 3 റിമാന്‍ഡ് റിപ്പോര്‍ട്ടിലും പരാമര്‍ശിക്കാത്ത പോലീസ് മറ്റു 3 റിപ്പോര്‍ട്ടുകളിലും ഇതാണ് ബോംബ് നിര്‍മ്മാണത്തിന് കാരണമെന്ന് പറയുന്നു. ഇതിനിടെ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരുക്ക് പറ്റി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന വലിയപറമ്പത്ത് വി.പി. വിനീഷിനെ തുടര്‍ചികിത്സക്കായി സിപിഎം നിയന്ത്രണത്തിലുള്ള തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

സ്‌ഫോടനത്തില്‍ ഇടതു കൈപ്പത്തി അറ്റുപോയി ഗുരുതരമായി പരുക്കേറ്റ് ഒരുമാസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിനീഷിനെ കഴിഞ്ഞ ദിവസമാണ് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്. വിനീഷിന്റെ ചികിത്സാചെലവ് പാര്‍ട്ടി ആണ് ഏറ്റെടുത്ത് ചെയ്യുന്നത് എന്ന വിമര്‍ശനം ആണ് ഉയരുന്നത്. ബോംബ് നിര്‍മ്മാണത്തില്‍ സിപിഎമ്മിനുള്ള പങ്ക് വെളിച്ചത്ത് വന്നതായി ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

ആശുപത്രിയില്‍ പോലീസിന്റെ നിരീക്ഷണത്തിലുള്ള പ്രതിയെ ആശുപത്രി വിടുന്നതോടെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിനീഷ് ഒഴികെയുള്ള എല്ലാ പ്രതികളും അറസ്റ്റില്‍ ആയിട്ടുണ്ട്. ബോംബ് നിര്‍മ്മാണത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് വിനീഷ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കേസില്‍ സ്‌ഫോടനത്തിനിടെ മരിച്ച ഷെറിന്‍ അSക്കം 15 പ്രതികളാണുള്ളത്.

Continue Reading

crime

മദ്യപാനി തിരുവല്ലയിൽ യുവതിയെ ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു

ദ്യാപാനിയായ തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്.

Published

on

തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു. മദ്യാപാനിയായ തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. നേരത്തെ ഇയാൾ മദ്യപിച്ച് ബൈക്കിൽ പൊലീസ് സ്റ്റേഷനിലെത്തിയ ബഹളം വെച്ചിരുന്നു. തുടർന്ന് ബൈക്ക് വാങ്ങിവെച്ച് പൊലീസുകാർ മടക്കി അയച്ചിരുന്നു.

തുടർന്ന് തിരുവല്ല ന​ഗരത്തിലെ പ്രധാന റോഡിലേക്കെത്തിയ ജോജോ ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു താഴെയിടുകയായിരുന്നു. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നയാളെന്ന് പൊലീസ് വ്യക്തമാക്കി. ജോജോയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു.

Continue Reading

Trending