Connect with us

Video Stories

തുര്‍ക്കിയുടെ കരുത്തനാകാന്‍ ജനഹിതം തേടി ഉറുദുഗാന്‍

Published

on

പഴയ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അവശിഷ്ടവും ആസ്ഥാനവുമായ തുര്‍ക്കിയുടെ ‘സുല്‍ത്താന്‍’ ആയി വാഴാനുള്ള റജബ് തയ്യിബ് ഉറുദുഗാന്റെ നീക്കം, അവസാനം യൂറോപ്പുമായുള്ള നയതന്ത്ര യുദ്ധത്തിന്റെ വക്കോളമെത്തി ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്. അമേരിക്കയുടെയും റഷ്യയുടെയും മാതൃക പിന്തുടര്‍ന്ന് എക്‌സിക്യൂട്ടീവ് അധികാരമുള്ള ‘പ്രസിഡണ്ട്’ പദവി സൃഷ്ടിക്കാന്‍ ഹിതപരിശോധന നടക്കുകയാണ് തുര്‍ക്കിയില്‍. രാജ്യത്തിനകത്തും പുറത്തുമുള്ള തുര്‍ക്കികള്‍. ‘യെസ്’ അല്ലെങ്കില്‍ ‘നോ’ എന്നാണ് ഹിതപരിശോധനയില്‍ രേഖപ്പെടുത്തേണ്ടത്. പാര്‍ലമെന്റും പ്രസിഡണ്ടും ഇതിനകം ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശം സ്വീകരിച്ചു. ഇനി പ്രധാന കടമ്പയാണ്, ജനഹിത പരിശോധന. രാജ്യത്തിന് പുറത്ത് 55 ലക്ഷം തുര്‍ക്കികള്‍ക്കും വോട്ടവകാശമുണ്ട്. ജര്‍മ്മനി, നെതര്‍ലാന്റ്, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് ഇവരില്‍ മഹാഭൂരിപക്ഷവും. ജര്‍മ്മനിയില്‍ മാത്രം 14 ലക്ഷം തുര്‍ക്കി വോട്ടര്‍മാരുണ്ട്.
ഹിതപരിശോധനക്ക് തുര്‍ക്കി സര്‍ക്കാര്‍ വിപുലമായ പ്രചാരണ പരിപാടി ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി വിദേശങ്ങളിലുള്ള തുര്‍ക്കികള്‍ക്കിടയില്‍ പ്രചാരണം നടത്തുക എന്ന ലക്ഷ്യത്തോടെ മന്ത്രിമാര്‍ തന്നെ ജര്‍മ്മനിയിലും നെതര്‍ലാന്റിലും എത്തി പ്രചാരണം നടത്താന്‍ നടത്തിയ നീക്കത്തെയാണ്, ആ രാജ്യങ്ങള്‍ തടഞ്ഞിരിക്കുന്നത്. കഴിഞ്ഞാഴ്ച ജര്‍മ്മനിയിലാണ് തടഞ്ഞതെങ്കില്‍ കഴിഞ്ഞ ദിവസം നെതര്‍ലാന്റും തുര്‍ക്കി മന്ത്രിമാരുടെ പ്രചാരണ പരിപാടി തടഞ്ഞു. ജര്‍മ്മനിക്കും നെതര്‍ലാന്റിനുമെതിരായ വിമര്‍ശനത്തിന് പ്രസിഡണ്ട് ഉറുദുഗാന്‍ തന്നെ മുന്നോട്ട് വന്നു. ‘നാസികളുടെ അവശിഷ്ടം ചുമക്കുന്നവരും ഫാസിസ്റ്റുകളുമാണ് നെതര്‍ലാന്റ്’ എന്നാണ് ഉറുദുഗാന്റെ ആരോപണം. ജര്‍മ്മനിക്ക് എതിരെയും സമാന വിമര്‍ശനം നേരത്തെ നടത്തി. ‘തുര്‍ക്കിയുടെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ജര്‍മ്മന്‍ മണ്ണില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന്’ ചാന്‍സലര്‍ അംഗലാമെര്‍ക്കല്‍ തിരിച്ചടിച്ചു. നെതര്‍ലാന്റില്‍ തുര്‍ക്കിയുടെ വനിതാ മന്ത്രി ഫാത്തിമ ബതൂല്‍സയാന്‍കയയെ ആണ് ഡച്ച് പൊലീസ് തടഞ്ഞത്. ഫ്രഞ്ച് മണ്ണില്‍ രാഷ്ട്രീയ റാലി സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫ്രാന്‍സും വ്യക്തമാക്കി. അങ്കാറയിലെ നെതര്‍ലാന്റ് എംബസിയും ഇസ്തംബൂളിലെ കോണ്‍സുലേറ്റും തുര്‍ക്കി അടച്ചുപൂട്ടി. നെതര്‍ലാന്റിന് എതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് തുര്‍ക്കിയുടെ മുന്നറിയിപ്പ്. തുര്‍ക്കിയുടെ പ്രചാരണം അടുത്താഴ്ച നടക്കാനിരിക്കുന്ന നെതര്‍ലാന്റ് പൊതു തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക ഡച്ച് സര്‍ക്കാറിനുണ്ട്. തീവ്ര വലതുപക്ഷ മുന്നണിക്ക് ഈ ഏറ്റുമുട്ടല്‍ നേട്ടമാകുമെന്നും അവര്‍ ഭയപ്പെടുന്നു.
തുര്‍ക്കിയില്‍ 15 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ഉറുദുഗാനും അദ്ദേഹത്തിന്റെ എ.കെ പാര്‍ട്ടിയും യൂറോപ്പുമായി ഏറ്റുമുട്ടലിന്റെ പാതയിലേക്ക് നീങ്ങുന്നതിന് മറ്റൊരു കാരണവുമുണ്ട്. 2004 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നേടി എടുക്കാന്‍ തുര്‍ക്കി കാത്തിരുപ്പാണ്. 13 വര്‍ഷത്തെ കാത്തിരുപ്പ് ഇതേവരെ ഫലം കണ്ടില്ല. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പ്രബല ശക്തിയായ ബ്രിട്ടന്‍ വിട്ടുപോയി. അംഗസംഖ്യ 26 ആയി. എ.കെ പാര്‍ട്ടി അധികാരത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ യൂറോപ്യന്‍ യൂണിയന്‍ പ്രവേശനത്തിന് തുര്‍ക്കി ശ്രമം തുടങ്ങി. കിഴക്കന്‍ യൂറോപ്പിലെ പത്ത് മുന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ക്ക് ഒരുമിച്ച് പ്രവേശനം നല്‍കിയപ്പോള്‍ പോലും തുര്‍ക്കിയെ മാറ്റി നിര്‍ത്തി. നിരവധി നിബന്ധന മുന്നോട്ട് വെച്ച് തടസ്സങ്ങള്‍ സൃഷ്ടിച്ചു. നാറ്റോ സഖ്യത്തിലെ പ്രമുഖ രാഷ്ട്രമായിരുന്നുവെങ്കിലും യൂറോപ്യന്‍ യൂണിയനില്‍ തുര്‍ക്കിയെ അംഗമാക്കാന്‍ അവര്‍ തയാറായില്ല. മാറിയ ലോക ക്രമത്തിന് അനുസരിച്ച് നയ-നിലപാടുകളില്‍ മാറ്റം വരുത്തുകയാണ് തുര്‍ക്കി. നാറ്റോ അംഗമാണെങ്കിലും റഷ്യയുമായി അടുത്ത സൗഹൃദത്തിനാണ് ഉറുദുഗാന്റെ നീക്കം. സിറിയയില്‍ റഷ്യന്‍ വിമാനം വെടിവെച്ച് വീഴ്ത്തിയ സംഭവത്തെ തുടര്‍ന്ന് തുര്‍ക്കി-റഷ്യ സംഘര്‍ഷം രൂപപ്പെട്ടുവന്നിരുന്നുവെങ്കിലും ഉറുദുഗാന്‍ തന്ത്രപരമായ നീക്കത്തിലൂടെ അവ അവസാനിപ്പിച്ചു. മോസ്‌കോവിലെത്തി റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍ പുട്ടിനുമായി സൗഹൃദത്തിന് തുടക്കമിട്ടു. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇരുപക്ഷത്തും നിലയുറപ്പിച്ച റഷ്യയും തുര്‍ക്കിയും സിറിയയില്‍ വെടിനിര്‍ത്തലിനും തുടര്‍ന്ന് സമാധാന ചര്‍ച്ചക്കും നേതൃത്വം നല്‍കിവരികയാണ്. അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം പുട്ടിനും ഉറുദുഗാനും കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തി. കഴിഞ്ഞ ജൂലൈ മാസം ഉറുദുഗാന് എതിരായി നടന്ന അട്ടിമറിക്ക് പിന്നിലുണ്ടെന്ന് തുര്‍ക്കി സര്‍ക്കാര്‍ ആരോപിക്കുന്ന മത നേതാവ് ഫത്തഹുല്ല ഗുലാനെയും അനുയായികളെയും വിട്ടുതരണമെന്നാവശ്യം അമേരിക്ക സ്വീകരിക്കാത്തതില്‍ തുര്‍ക്കിക്ക് കടുത്ത അമര്‍ഷമുണ്ട്. ഗുലാന്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്.
എക്‌സിക്യൂട്ടീവ് പ്രസിഡണ്ട് തുര്‍ക്കിയുടെ കരുത്തിന് അനിവാര്യമാണെന്ന് എ.കെ പാര്‍ട്ടി വിശ്വസിക്കുന്നു. പ്രധാനമന്ത്രിയായിരുന്ന അഹമ്മദ് ദാവൂദ് ഒഗ്‌ലു വ്യത്യസ്ത വീക്ഷണം പ്രകടിപ്പിച്ചു. എ.കെ പാര്‍ട്ടിയില്‍ തുടര്‍ന്ന് കൊണ്ട് തന്നെ അഹമ്മദ് ദാവൂദ് പ്രധാനമന്ത്രി സ്ഥാനം വിട്ടൊഴിഞ്ഞു. ഭേദഗതി നടപ്പാവുന്നതോടെ അമേരിക്കയുടെ പ്രസിഡണ്ടിന് തുല്യമായ അധികാരം തുര്‍ക്കി പ്രസിഡണ്ടിന് ഉണ്ടാകും. പ്രധാനമന്ത്രിയുണ്ടാവില്ല. പാര്‍ലമെന്റിന് മേല്‍ അധികാരം പ്രയോഗിക്കാന്‍ കഴിയും. മന്ത്രിമാരാകാന്‍ പാര്‍ലമെന്റ് അംഗമാകണമെന്നില്ല. ജുഡീഷ്യല്‍ നിയമനാധികാരവും പ്രസിഡണ്ടില്‍ നിക്ഷിപ്തമായിരിക്കും.
1982ന് ശേഷം നിരവധി സൈനിക അട്ടിമറികളെ അതിജീവിച്ച തുര്‍ക്കിക്ക് എ.കെ പാര്‍ട്ടി അധികാരത്തിലിരുന്ന 15 വര്‍ഷക്കാലം മികച്ച സാമ്പത്തിക വളര്‍ച്ച ഉണ്ടായി. മതത്തെ കൈവിടാതെ മതനിരപേക്ഷതയെ പുനരാവിഷ്‌കരിക്കാന്‍ ശ്രമിച്ച ഉറുദുഗാനും സഹപ്രവര്‍ത്തകരും വന്‍ വിജയം കൈവരിച്ചു. സുസ്ഥിര തുര്‍ക്കി വികസിത തുര്‍ക്കി എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ബഹുദൂരം എ.കെ പാര്‍ട്ടി ഭരണം മുന്നേറി കഴിഞ്ഞു. അകത്തും പുറത്തും ശത്രുക്കളുണ്ട്. എന്നാല്‍ ജനകീയ പിന്തുണ എല്ലാവിധ പ്രതിലോമ ശക്തികളെയും തകര്‍ക്കാന്‍ കഴിയുമെന്നും ഉറുദുഗാന്‍ തെളിയിച്ചു. അട്ടിമറിയെ അതിജീവിച്ചത് രാഷ്ട്രാന്തരീയ രംഗത്ത് അത്ഭുതപ്പെടുത്തുന്നതായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending