Health

മധ്യപ്രദേശില്‍ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

By webdesk14

January 06, 2023

മധ്യപ്രദേശില്‍ ചെറുവിമാനം അപകടത്തില്‍പ്പെട്ട് പൈല്റ്റ് മരിച്ചു. സഹപൈലറ്റിന് പരിക്കേറ്റു. ഫാല്‍കണ്‍ ഏവിയേഷന്‍ അക്കാദമിയുടെ പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മദ്യപ്രദേശിലെ റിവയിലെ ക്ഷേത്രത്തിന് മുകളിലേക്ക് വിമാനം വന്നിടിച്ചാണ് അപകടം സംഭവിച്ചത്. സംഭവസമയത്ത് വിമാനത്തില്‍ പൈലറ്റും സഹപൈലറ്റും മാത്രമാണ് ഉണ്ടായിരുന്നത്. പരിശീലന പറക്കലിനിടയിലാണ് അപകടം നടന്നത്. വിമാനം പറത്തിയ ട്രയിനി പൈലറ്റാണ് അപകടത്തില്‍ മരിച്ചത്. സഹപൈലറ്റ് സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടമുണ്ടായ ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൈലറ്റ് മരിക്കുകയായിരുന്നു.