Culture
യുക്തിയനുസരിച്ച് മതനിയമങ്ങളെ കണ്ടെത്തുന്നത് ഇസ്‌ലാമികരീതിയല്ലെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തീവ്രവാദത്തെ എതിര്‍ക്കാന്‍ മുസ്‌ലിം വേഷധാരിയെ ചിത്രീകരിച്ചത് അപലപനീയമാണ്. ഇതിലൂടെ മുസ്‌ലിംകളെ അവമതിക്കുകയാണ് ചെയ്യുന്നത്. അറബിവേഷം ധരിപ്പിച്ച് ചിത്രീകരിച്ചത് അറബ് നാടുമായുള്ള ബന്ധത്തെ തകരാറിലാക്കുന്നതാണ്.
കോഴിക്കോട്: കേവലം യുക്തിയനുസരിച്ച് മതനിയമങ്ങളെ കണ്ടെത്തുന്നത് ഇസ്‌ലാമിന്റെ രീതിയല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഹദീസ് നിഷേധം മതനിരാസത്തിലേക്ക് എത്തിക്കും. കേരളത്തിലെ നവീനവാദികളില്‍ പലരും ഹദീസ് നിഷേധ ആശയങ്ങളെ പിന്തുടര്‍ന്നവരുന്നു. മതവിധികള്‍ മനുഷ്യയുക്തി ഉപയോഗിച്ചല്ല കണ്ടത്തേണ്ടത്. ഇസ്‌ലാമിന്റെ തനിമ നിലനിര്‍ത്തുകയാണ് സമസ്ത ഇക്കാലം വരെ ചെയ്തിട്ടുള്ളത്. കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാമിനെ തകര്‍ക്കുന്നതിനായി പ്രമാണങ്ങളില്‍ കൈവെക്കുക എന്നതായിരുന്നു എല്ലാ മതവിരുദ്ധരും ചെയ്തിരുന്നത്. ഖുര്‍ആന്‍ തന്നിഷ്ടം പോലെ വ്യാഖ്യാനിക്കുന്നതിന് തടസ്സമാവുന്നതിനാല്‍ ഹദീസിനെതിരെ തിരിയുകയും ചെയ്തു. അത് എളുപ്പമാക്കാന്‍ സ്വഹാബത്തിനെയും നവീനവാദികള്‍ തള്ളിപ്പറഞ്ഞു. മുസ്‌ലിംകളെ പാര്‍ശ്വവല്‍ക്കരിക്കുന്നവരുമായി സഹകരണം പ്രഖ്യാപിക്കുന്നവര്‍ രാജ്യത്തെയും രാജ്യപാരമ്പര്യത്തെയും ഒറ്റുകൊടുക്കുന്നവരാണ്.
രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും മതേതര സ്വഭാവം നിലനിര്‍ത്തുന്നതിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വഹിച്ച പങ്ക് നിസ്തുലമാണ്. രാജ്യപുരോഗതിക്ക് മൂല്യാധിഷ്ഠിത പിന്തുണയാണ് പ്രധാനമായും വേണ്ടത്. രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സമസ്ത ഏകദേശം നൂറോളം വര്‍ഷങ്ങള്‍ പ്രയത്‌നിക്കുകയും പൂര്‍ണ പിന്തുണ കൊടുക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ മതേതരത്വത്തിനും ഐക്യത്തിനും വളര്‍ച്ചയ്ക്കും സമസ്ത നല്‍കിയ പിന്തുണ അനിര്‍വചനീയമാണ്. ഇക്കാലമത്രയും മതസൗഹാര്‍ദത്തിനും രാജ്യപുരോഗതിക്കുമെതിരായ ഒരു പ്രവര്‍ത്തനവും സമസ്തയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
സമസ്തയെന്ന സംഘശക്തിയെ തകര്‍ക്കാന്‍ ആര്‍ക്കുമാവില്ല. മഹാന്‍മാരായ പൂര്‍വികര്‍ സ്ഥാപിച്ച ഇലാഹിയ്യായ സംഘടനയാണ് സമസ്ത. സ്വഹാബത്തിന്റെയും താബിഉകളുടെയും പാത പിന്തുടര്‍ന്നാണ് കഴിഞ്ഞ നൂറോളം വര്‍ഷങ്ങള്‍ സമസ്ത ഇവിടെ ലക്ഷ്യം സാധ്യമാക്കി വരുന്നത്. കേരളീയ മുസ്‌ലിം സമുദായത്തില്‍ അനൈക്യം സൃഷ്ടിച്ച് കടന്നുവന്ന ബിദഈ, നവീനവാദികളെ പ്രതിരോധിക്കാന്‍ കൂടിയാണ് സമസ്ത രൂപീകൃതമാകുന്നത്. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയങ്ങളെ പ്രചരിപ്പിക്കുകയും അതിനെതിരേ വരുന്ന ബിദഈ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കുകയും ചെയ്തു. അദൃശ്യജ്ഞാനം (ഇല്‍മുല്‍ ഗൈബ്), തവസ്സുല്‍, ഇസ്തിഗാസ, ഖബര്‍ സിയാറത്ത്, ഖുതുബ പരിഭാഷ തുടങ്ങിയവയ്‌ക്കെതിരായ വാദങ്ങള്‍ തള്ളിക്കളയണം. ജിഫ്രി തങ്ങള്‍ പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തീവ്രവാദത്തെ എതിര്‍ക്കാന്‍ മുസ്‌ലിം വേഷധാരിയെ ചിത്രീകരിച്ചത് അപലപനീയമാണ്. ഇതിലൂടെ മുസ്‌ലിംകളെ അവമതിക്കുകയാണ് ചെയ്യുന്നത്. അറബിവേഷം ധരിപ്പിച്ച് ചിത്രീകരിച്ചത് അറബ് നാടുമായുള്ള ബന്ധത്തെ തകരാറിലാക്കുന്നതാണ്. ഇതൊക്കെ ആരുടെ ഭാഗത്തുനിന്നായാലും എതിര്‍ക്കപ്പെടേണ്ടതാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്ന മതേതരത്വവും മൗലികവകാശങ്ങളുമാണ് ഓരോ മതസമൂഹങ്ങള്‍ക്കും വ്യത്യസ്തമായ വ്യക്തിനിയമങ്ങള്‍ രൂപീകരിച്ചിരിക്കുന്നതിന്റെ അടിസ്ഥാനം. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതര സങ്കല്‍പം, എല്ലാ മതങ്ങള്‍ക്കും തുല്യമായ സ്ഥാനം ഉറപ്പുവരുത്തുക എന്നതാണ്. ഈ വ്യത്യസ്ത നിയമങ്ങള്‍ റദ്ദ് ചെയ്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് രാജ്യ പുഗോരതിയെ ബാധിക്കുമെന്നും അതില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
അടിക്കുറിപ്പ്
കോഴിക്കോട് സംഘടിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആദര്‍ശസമ്മേളനത്തില്‍ ജനറല്‍സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷ പ്രസംഗം നിര്‍വ്വഹിക്കുന്നു.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports24 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india1 day agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

