Connect with us

gulf

വിസ സ്റ്റാമ്പ് ചെയ്യാൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ വേണ്ടെന്ന് സഊദി കോൺസുലേറ്റ്

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപെടുത്തിയാൽ സർട്ടിഫിക്കറ്റ് പിന്നീട് കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ ആവശ്യമില്ലെന്നാണ് സഊദി കോൺസുലേറ്റ് അറിയിച്ചിരിക്കുന്നത്

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയിലേക്ക് പ്രൊഫഷണൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് സർട്ടിഫിക്കറ്റുകൾ സഊദി എംബസ്സി അറ്റസ്റ്റ് ചെയ്യണമെന്ന നിബന്ധനയിൽ ഇളവ് നൽകി സഊദി കോൺസുലേറ്റ്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപെടുത്തിയാൽ സർട്ടിഫിക്കറ്റ് പിന്നീട് കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ ആവശ്യമില്ലെന്നാണ് സഊദി കോൺസുലേറ്റ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് ഇന്നലെ സർക്കുലർ ലഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. സഊദിയിലേക്ക് വിവിധ ജോലികൾക്കായി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ വിസ സ്റ്റാമ്പ് ചെയ്യുന്നതിന്റെ മുന്നോടിയായി സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്തു കിട്ടാൻ മാസങ്ങളുടെ കാത്തിരിപ്പിലായിരുന്നു.

സർട്ടിഫിക്കറ്റുകൾ എച്ച് ആർ ഡിയും ഫോറിൻ മിനിസ്ട്രിയുടെ അറ്റസ്റ്റേഷൻനും പൂർത്തിയാക്കിയ ശേഷമാണ് കോൺസുലേറ്റ് അറ്റസ്റേഷന് സമർപ്പിക്കുന്നത് . എന്നാൽ അറ്റസ്റ്റേഷൻ ചെയ്ത് സർട്ടിഫിക്കറ്റുകൾ തിരിച്ചു ലഭിക്കാൻ നാല് മുതൽ അഞ്ചു മാസം വരെ കാലതാമസം എടുക്കുന്നത് മൂലം സെലക്ട് ചെയ്‌ത ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത ജോലി നഷ്ടപെടുന്ന സാഹചര്യം വരെ ഉണ്ടാകുന്നതായി പരാതി ഉയർന്നിരുന്നു. ഇങ്ങിനെ അറ്റസ്റ്റേഷൻ ചെയ്യാൻ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ കോൺസുലേറ്റ് വെരിഫിക്കേഷൻ ചെയ്യുന്നതിനായി അതാത് യൂണിവേഴ്സിറ്റികളിലേക്ക് അയക്കുന്നത് മൂലമാണ് കാലതാമസം നേരിടുന്നത്.

ഇനി മുതൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ ലഭിച്ചാൽ വിസ സ്റ്റാമ്പ് ചെയ്യാൻ സാധിക്കുമെന്നാണ് സഊദി കോൺസുലേറ്റ് ഏജൻസികളെ അറിയിച്ചിരിക്കുന്നത്.
കോൺസുലേറ്റ് അറ്റസ്റ്റേഷൻ ആവശ്യമില്ലെന്ന തീരുമാനം സഊദിയിലേക്ക് ജോലിക്കായി അപേക്ഷിച്ചവർക്കും ഇനി അപേക്ഷിക്കുന്നവർക്കും ഏറെ ആശ്വാസകരമായ വാർത്തയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഒരുമാസത്തിനിടെ 1.39 കോടി പേര്‍ ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം

ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്.

Published

on

മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

gulf

കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം

വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

Published

on

അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.

Continue Reading

gulf

സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

Published

on

സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

Trending