Connect with us

india

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; നെടുമങ്ങാട് ബിജെപി പ്രതിഷേധം

ഡോക്യുമെന്ററി പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

Published

on

തിരുവനന്തപുരം: നെടുമങ്ങാട് ഡിവൈഎഫ്‌ഐ നടത്തിയ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിന് നേരെ ബിജെപി പ്രതിഷേധം.ഡോക്യുമെന്ററി പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. സ്ത്രീകളടക്കം അമ്ബതോളം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചെത്തിയാണ് പ്രദര്‍ശനം തടയാന്‍ ശ്രമിച്ചത്. ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

മോദിക്കെതിരെയുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ തടയുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രദര്‍ശനം നടക്കുന്ന 100 മീറ്റര്‍ അകലെ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പക്ഷേ പ്രതിഷേധക്കാരായ വനിതാ പ്രവര്‍ത്തകര്‍ പോലീസിനെ മറികടന്ന് പ്രദര്‍ശന സ്ഥലത്തേക്ക് എത്തിയതാണ് സംഘര്‍ഷ സാധ്യതയുണ്ടാക്കിയത്. കൂടുതല്‍ പൊലീസെത്തി പ്രവര്‍ത്തകരെ അവിടെനിന്നും മാറ്റി. തുടര്‍ന്ന് പൊലീസ് സംരക്ഷണയിലാണ് പ്രദര്‍ശനം തുടര്‍ന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രധാനമന്ത്രി പറയുന്നത് പച്ചകള്ളം; മല്ലികാർജുൻ ഖാർഗെ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രിയങ്ക ഗാന്ധിയും രം​ഗത്തുവന്നു

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചകള്ളമാണ് പറയുന്നതെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി എല്ലാത്തിനെയും ഹിന്ദു മുസ്ലിം വിഷയത്തോട് ബന്ധിപ്പിക്കുകയാണെന്നും തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപി 140 സീറ്റുകൾ ഒതുങ്ങുമെന്നും ഖാർഗെ പറ‍ഞ്ഞു. ലഖ്നൗവിലെ ഇന്ത്യ മുന്നണിയുടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് ഖാർഗയുടെ വിമർശനം.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രിയങ്ക ഗാന്ധിയും രം​ഗത്തുവന്നു. കമ്മീഷൻ നീതിയുക്തമായി പെരുമാറണമെന്നും എല്ലാ പാർട്ടികളും നൽകുന്ന പരാതികൾ ഒരേ പോലെ പരിഗണിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിക്ക് അനുകൂല അന്തരീക്ഷമാണുള്ളതെന്നും റായ്ബറേലിയിലും അമേഠിയിലും കോൺഗ്രസ് ജയിക്കും അവർ കൂട്ടിചേർത്തു.

Continue Reading

india

സിഎഎ നടപ്പിലാക്കി കേന്ദ്രം; പൗരത്വ സർട്ടിഫിക്കറ്റ് നൽകി തുടങ്ങി

സിഎഎയുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ നീക്കം

Published

on

രാജ്യത്ത് പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കി കേന്ദ്ര സർക്കാർ. അതിന്റെ ഭാ​ഗമായി പൗരത്വ സർട്ടിഫിക്കറ്റ് നൽകി തുടങ്ങി. ഡൽഹിയിലെ 14 പേർക്കാണ് ആദ്യഘട്ടത്തിൽ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവർക്കാണ് പൗരത്വം നൽകിയതെന്ന് കേന്ദ്രം അറിയിച്ചു. മാർച്ച് 11 നാണ് കേന്ദ്രസർക്കാർ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

പൗരത്വ ഭേദ​ഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ നീക്കം.

Continue Reading

Cricket

ഇന്ത്യന്‍ ടീമിന് വിദേശ പരിശീലകന്‍; റിക്കി പോണ്ടിംഗും ഫ്‌ളെമിംഗും പരിഗണനയില്‍

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വിദേശ പരിശീലകര്‍ എത്താന്‍ സാധ്യത. പരിശീലകര്‍ക്ക് വേണ്ടി ഔദ്യോഗികമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചുവെങ്കിലും ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗും ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങുമാണ് മുന്‍ഗണനാ പട്ടികയിലുള്ളത്.

ഇരുവരും നീണ്ട കാലമായി ഇന്ത്യയില്‍ പരിശീലക റോളിലുള്ളരാണ്. ഫ്‌ളെമിംഗ്
ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും റിക്കി പോണ്ടിംഗ് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പവുമാണ് പരിശീലക കുപ്പായത്തിലുള്ളത്. മൂന്ന് ഫോര്‍മാറ്റിനും യോജിച്ച പരിശീലകനെയാണ് ബിസിസിഐ തേടുന്നത്. മെയ് 27 വരെയാണ് ബിസിസിഐ അപേക്ഷ സമര്‍പ്പണത്തിന് സമയം നല്‍കിയിരിക്കുന്നത്. ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞാല്‍ ഇവരില്‍ ഒരാളെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ജൂണ്‍ 29 ടി20 ലോകകപ്പോടെയാണ് നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരുന്നത്. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വെച്ചാണ് പുതിയ നിയമനം. 2021ലാണ് ദ്രാവിഡ് പരീശീലകനായി എത്തുന്നത്. രാഹുലിന് കീഴില്‍ 2022ല്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിലെത്തി. തുടര്‍ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലില്‍ പ്രവേശിച്ചു.

 

Continue Reading

Trending