kerala
നിയമസഭയില്‍ ബജറ്റ് ചര്‍ച്ച ഇന്നു മുതല്‍; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
നിയമസഭയില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്.
ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരായ വിമര്‍ശനം തുടരുന്നതിനിടെ നിയമസഭയില്‍ ബജറ്റ് ചര്‍ച്ച ഇന്ന് തുടങ്ങും. സഭക്ക് അകത്തും പുറത്തും ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരെ പ്രതിഷധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ചോദ്യോത്തരവേള മുതല്‍ പ്രതിഷേധം ആരംഭിച്ചേക്കും.
ഇതിനിടെ പെട്രോളിനും ഡീസലിനും രണ്ട് രൂപ വിലവര്‍ധിപ്പിച്ച ബജറ്റിനെതിരെ പ്രതിപക്ഷ പ്രക്ഷോഭത്തിനൊപ്പം ഇടതുമുന്നണിയിലും അഭിപ്രായ ഭിന്നത രൂപപ്പെട്ടതോടെ നിലപാട് തിരുത്താനൊരുങ്ങി സര്‍ക്കാര്‍. ഇന്ധന സെസ് ഏര്‍പെടുത്താനുള്ള ബജറ്റ് നിര്‍ദേശം തന്നെ പിന്‍വലിക്കണമെന്നാണ് യു.ഡി.എഫിന്റെയും എല്‍.ഡി.എഫിലെ ഘടകകക്ഷികളുടെയും ആവശ്യം. എന്നാല്‍ രണ്ടുരൂപ എന്നത് ഒരു രൂപയായി കുറക്കണമെന്നാണ് സി.പി.എമ്മില്‍ ഉയര്‍ന്നിട്ടുള്ള ചര്‍ച്ചകള്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച ഉണ്ടായേക്കും. നിര്‍ദേശം പിന്‍വലിക്കുന്നതുവരെ നിയമസഭക്ക് അകത്തും പുറത്തും സമരം ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പെട്രോള്‍, ഡീസല്‍ സെസ് തീരുമാനം തുടക്കത്തിലേ തിരുത്തിക്കുമെന്ന വാശിയില്‍ പ്രതിപക്ഷം നിലയുറപ്പിക്കുമ്പോള്‍ ചാനല്‍ ചര്‍ച്ചകളിലും സൈബര്‍ ഇടങ്ങളിലും ഇന്ധനവിലവര്‍ധനയെ ന്യായീകരിക്കാന്‍ കഴിയാതെ സി.പി.എം നേതാക്കളും വിയര്‍ക്കുകയാണ്. ഇന്ധന സെസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് പോലും നിലപാടെടുത്തതോടെ ധനമന്ത്രിയും സര്‍ക്കാരും വെട്ടിലായി. സി.പി.ഐ നേതാവ് കെ. പ്രകാശ് ബാബുവും വിലവര്‍ധനക്കെതിരെ രംഗത്തെത്തി. സെസ് ഏര്‍പ്പെടുത്തിയ നടപടിയെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എതിര്‍ത്തതായാണ് സൂചന. അദ്ദേഹം മുഖ്യമന്ത്രിയെ കണ്ട് അതൃപ്തിയറിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെയാണ് സെസ് പിന്‍വലിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന നിലയിലേക്ക് സര്‍ക്കാര്‍ എത്തുന്നത്. ഇന്ധനവിലവര്ധനക്ക് കേന്ദ്രസമീപനത്തെ കുറ്റപ്പെടുത്തിയോ സാമൂഹികസുരക്ഷാ പെന്ഷന് ചൂണ്ടിക്കാട്ടിയോ പിടിച്ചുനില്‍ക്കാനാവില്ലെന്നു സി.പി.എമ്മിനും ബോധ്യമായിട്ടുണ്ട്.
നികുതി വര്‍ധന ഭാഗികമായി പിന്‍വലിക്കുന്നത് സംബന്ധിച്ച സി.പി.എമ്മിലും ചര്‍ച്ചകള്‍ സജീവമാണ്. പെട്രോള്‍, ഡീസല്‍ സെസ് പകുതിയായി കുറക്കണമെന്ന് ഘടകകക്ഷികളില്‍ നിന്നും ശക്തമായ ആവശ്യമുണ്ട്. അതോടൊപ്പം വ്യാപക വിലക്കയറ്റത്തിന് ഇടയാക്കുന്ന ഇന്ധന വില വര്‍ധനയില്‍ പൊതുജനങ്ങളിലും കടുത്ത അമര്‍ഷമാണ് ഉയര്‍ന്നത്. ഭരണകക്ഷിയിലെ അണികളില്‍ നിന്നുപോലും സര്‍ക്കാറിനെതിരെ കടുത്തവി മര്‍ശനം ഉയരുന്നുണ്ട്. കേന്ദ്രം ഇന്ധനവില കൂട്ടിയപ്പോഴൊക്കെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ശക്തമായ ഭാഷയില്‍ പ്രതികരിച്ചവരാണ്.
അതേസമയം നിയമസഭയില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. സഭ പ്രക്ഷുബ്ധമാകുമെന്നുറപ്പ്. വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചതോടെ സര്‍ക്കാരിനെതിരെ ജനവികാരവും ശക്തമായിട്ടുണ്ട്. മുഖ്യമന്ത്രിക്കു നേരേ കഴിഞ്ഞദിവസങ്ങളില്‍ നടന്ന കരിങ്കൊടി പ്രതിഷേധങ്ങള്‍ പോലീസിനെയും സമ്മര്‍ദത്തിലാക്കുന്നു. ഇന്ധനവിലവര്‍ധനക്കെതിരേ യൂത്ത് കോണ്‍ഗ്രസ് ഇന്ന് നിയമസഭാ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ജനരോഷത്തിനു മുന്നില്‍ സര്‍ക്കാരിനു മുട്ടുമടക്കേണ്ടിവരുമെന്നു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ മുന്നറിയിപ്പ് നല്കി.
പ്രതിഷേധം ശക്തമായാല്‍ ബജറ്റ് പാസാക്കുന്ന വേളയില്‍ സെസ് ഇളവ് ആലോചിക്കാമെന്ന നിലപാടിലാണു മന്ത്രി ബാലഗോപാല്‍. എന്നാല്‍ മറ്റ് നികുതികളില്‍ ഒരുമാറ്റവുമുണ്ടാകില്ലെന്ന സൂചനയും അദ്ദേഹം നല്കുന്നു. ഇന്ധന സെസില്‍ ഇളവുണ്ടാകുമെന്ന സൂചനതന്നെയാണു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നല്‍കിയത്. ഇന്ന് യു.ഡി.എഫ്. യോഗം ചേര്‍ന്ന് കൂടുതല്‍ സമരപരിപാടികള്‍ക്കു രൂപം നല്കുമെന്നു കണ്‍വീനര്‍ എം.എം. ഹസന് അറിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റ് ജില്ലകളില്‍ കലക്ടറേറ്റുകളിലേക്ക് കോണ്‍ഗ്രസ് നാളെ പ്രതിഷേധമാര്‍ച്ചും നടത്തുന്നുണ്ട്.
kerala
അഗ്നിപര്‍വത പൊട്ടിത്തെറി; കൊച്ചിജിദ്ദ സര്‍വീസ് ഇന്ന് പുനരാരംഭിക്കും
ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെ യാത്ര റദ്ദായവര്‍ നിലവില്‍ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
നെടുമ്പാശ്ശേരി: ഇത്യോപ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ആകാശത്ത് പടര്‍ന്ന ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചിജിദ്ദ വിമാന സര്‍വീസ് ബുധനാഴ്ച വീണ്ടും നടത്തുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെ യാത്ര റദ്ദായവര്‍ നിലവില്‍ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ ബുധനാഴ്ച രാവിലെ 11 മണിക്ക് പ്രത്യേക വിമാനം ഒരുക്കി ജിദ്ദയിലേക്ക് അയക്കും.
ജിദ്ദയില്‍ കുടുങ്ങിയ കൊച്ചിയിലേക്കുള്ള യാത്രക്കാരെയും മടക്ക സര്‍വീസില്‍ കൊണ്ടുവരും. മടക്ക വിമാനം വൈകുന്നേരം 3.55ന് കൊച്ചിയിലെത്തുമെന്ന് അറിയിച്ചു.
kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; കേരളത്തില്‍ യെല്ലോ അലര്‍ട്ട്
നിലവിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്.
തിരുവനന്തപുരം: മലേഷ്യമലാക്ക കടലിടുക്കിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത വര്‍ധിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. വരും മണിക്കൂറുകളില്‍ പടിഞ്ഞാറ്വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് കൂടി ശക്തി പ്രാപിച്ച് ചുഴലിക്കാറ്റിലേക്കാണ് രൂപാന്തരം പ്രതീക്ഷിക്കുന്നത്.
ചുഴലിക്കാറ്റായി മാറുകയാണെങ്കില്‍ റൊട്ടേഷന്‍ ക്രമപ്രകാരം ‘സെന്യാര്’ എന്നായിരിക്കും പേരിടുക. ‘സിംഹം’ എന്നര്‍ത്ഥം വരുന്ന പേര് യുഎഇ തന്നതാണ്. വടക്കേ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് നല്കുന്ന പേരുകളുടെ പട്ടികയിലെ അടുത്തതാണ് സെന്യാര്.
അതേസമയം, കന്യാകുമാരി കടലിന് സമീപം തുടരുന്ന ചക്രവാതച്ചുഴിയും ശക്തിപ്രാപിച്ച് കന്യാകുമാരി കടല്‍, ശ്രീലങ്ക തീരം, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലകളില്‍ ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടിട്ടുണ്ട്. ഇത് അടുത്ത മണിക്കൂറുകളില്‍ വടക്ക്വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കൂട്ടി തീവ്രന്യൂനമര്‍ദ്ദമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
ഇരു വ്യതിയാനങ്ങളുടെയും സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസത്തേക്ക് നേരിയ മുതല്‍ ഇടത്തരം ശക്തിയ ?? മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും നാളെ വരെ ഇടിമിന്നലോടുകൂടിയ മഴയും ലഭിക്കാമെന്നാണ് പ്രവചനം.
ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുക്കാരനെ ആക്രമിച്ച കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍
കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്.
തൃശൂര്‍: രാഗം തിയേറ്റര്‍ നടത്തിപ്പുകാരന് സുനിലിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി പൊലീസിന്റെ വലയിലായി. കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്. ഇവര്‍ക്ക് കൊട്ടേഷന്‍ നല്കിയ സിജോ കഴിഞ്ഞ ദിവസം തന്നെ പിടിയിലായിരുന്നു.
സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. തൃശൂര്‍ സ്വദേശിയായ സിജോയുടെ നേതൃത്വത്തില്‍ തന്നെയാണ് കൊട്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുന്‍പ് തിയേറ്ററില്‍ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയ കേസിലും സിജോ പ്രതിയായിരുന്നു. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ഈ ആക്രമണത്തിന് വഴിവെച്ചതെന്നാണു വിവരം.
സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സുനിലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ തൃശൂര്‍ കുറുപ്പം റോഡിലെ കടയും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു വെളപ്പായയിലെ സുനിലിന്റെ വീട്ടിന് മുന്നില്‍ ആക്രമണം നടക്കുന്നത്. കാറിലെത്തി ഗേറ്റ് തുറക്കാനിറങ്ങിയതാണ് ആദ്യം ഡ്രൈവര്‍ ആക്രമിക്കപ്പെടാനുള്ള കാരണം. തുടര്‍ന്ന് സുനിലിനെയും മൂന്ന് അംഗ സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടിയ ശേഷം തീ കൊളുത്തിക്കൊല്ലാനായിരുന്നു ശ്രമമെന്നതാണ് സുനിലിന്റെ മൊഴി.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

