crime
വീട്ടില്‍ പ്രസവിക്കാന്‍ ശ്രമിച്ച പതിനാറുകാരി മരിച്ചു; പിതാവും ഭര്‍ത്താവും അറസ്റ്റില്‍
ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്കട്ടെയെന്ന് വീട്ടുകാര്‍ തീരുമാനിച്ചതാണ് സംഭവം കൈവിട്ടുപോയത്
അസമില്‍ ഗര്‍ഭിണിയായ പതിനാറുകാരി മരിച്ചു. ബോംഗൈഗാവ് ജില്ലയിലാണ് ആശുപത്രിലെത്തിക്കുന്നതിനിടെ പെണ്‍കുട്ടി മരിച്ചത്. പെണ്‍കുട്ടിക്ക് പ്രസവവേദന വന്നിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്കട്ടെയെന്ന് വീട്ടുകാര്‍ തീരുമാനിച്ചതാണ് സംഭവം കൈവിട്ടുപോയത്.
പെണ്‍കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ മോശമായെന്ന് മനസ്സിലാക്കിയതിനു ശേഷം വീട്ടുകാര്‍ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടര്മ്മാര് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെയും, പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
crime
ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: പ്രമുഖ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രകാരി. ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ചലച്ചിത്രകാരിയുടെ പരാതി. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് തലസ്ഥാനത്തെ ഹോട്ടലില്‍ വച്ചായിരുന്നു മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. ഐഎഫ്എഫ്കെ ജൂറി അംഗമായ ചലച്ചിത്ര പ്രവര്‍ത്തകയ്ക്കാണ് പ്രമുഖ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായത്.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
crime
സൗദിയില്‍ മര്‍ച്ചന്റ് നേവി ജോലി വാഗ്ദാനം; 27കാരന് അറസ്റ്റില്‍
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന്..
ഷൊര്‍ണ്ണൂര്‍: സൗദിയില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വന്‍തുക തട്ടിയ കേസില്‍ 27കാരനായ ആദര്‍ശിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടമണ്‍ തെക്കേക്കര സ്വദേശിയാണ് പ്രതി. മേയ്, സെപ്റ്റംബര്‍ മാസങ്ങളിലായി വടനക്കുറിശ്ശി സ്വദേശിയില്‍ നിന്നു 3,85,000 രൂപയാണ് തട്ടിയെടുത്തത്.
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസില്‍ കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനിലും ആദര്‍ശിനെതിരെ കേസ് നിലവിലുണ്ട്. കൂടുതല്‍ പരാതികളും ലഭിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala15 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
Sports2 days ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
india14 hours agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി

