Connect with us

News

സിപിഎം നേതാക്കള്‍ മര്‍ദിച്ച പ്രവര്‍ത്തകന്‍ മരിച്ചു; ചികിത്സയില്‍ 46 ദിവസം

ഫെബ്രുവരി ഒന്നിനായിരുന്നു സംഘര്‍ഷം.

Published

on

വാടാനപ്പള്ളി(തൃശൂര്‍): ഏങ്ങണ്ടിയൂരില്‍ പഞ്ചായത്താഫീസില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയുമായി തമ്മില്‍ത്തല്ലിയ സി.പി.എം വനിതാ നേതാവിന്റെ മകന്‍ മരിച്ചു. സി.പി.എം നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവും മഹിളാ അസോസിയേഷന്‍ നേതാവുമായ കെ.ബി.സുധയുടെ മകനുമായ അമല്‍കൃഷ്ണന്‍(31) ആണ് മരിച്ചത്.

ഫെബ്രുവരി ഒന്നിനായിരുന്നു സംഘര്‍ഷം. 45 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഏങ്ങണ്ടിയൂരിലെ വീട്ടിലെത്തിച്ച അമല്‍കൃഷ്ണന്‍ ഞായറാഴ്ച വൈകീട്ട് എട്ടോടെ മരിക്കുകയായിരുന്നു. ലോക്കല്‍ സെക്രട്ടറി ജ്യോതിലാലുമായാണ് ഏറ്റുമുട്ടലുണ്ടായത്.

സുധയുടെ അയല്‍വാസിയുമായുള്ള തര്‍ക്കം സംബന്ധിച്ച വാക്കേറ്റമാണ് ഇരുവരും തമ്മിലുള്ള അടിപിടിയിലെത്തിയത്. ജ്യോതിലാലും ഏരിയാ കമ്മിറ്റിയംഗം കെ.എച്ച്.സുല്‍ത്താനും ചേര്‍ന്ന് അമല്‍കൃഷ്ണനെ മര്‍ദിച്ചതായി ആക്ഷേപമുണ്ടായിരുന്നു. അമല്‍കൃഷ്ണന്റെ മൂക്കിന്റെ എല്ലിന് പൊട്ടലടക്കമുള്ള പരിക്കുണ്ടായിരുന്നു. ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. പരിക്കുകള്‍ ഭേദപ്പെട്ടതിനെ തുടര്‍ന്നാണ് വിടുതല്‍ ചെയ്ത് വീട്ടിലെത്തിച്ചത്.സ്ഥലത്തെത്തിയ പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇരുകൂട്ടരും പരസ്പരം മര്‍ദിക്കുന്നത് ദൃശ്യങ്ങളിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

എല്ലാ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ശാശ്വതമായി നിര്‍ത്തുമെന്ന് ട്രംപ്

അഫ്ഗാന്‍ പൗരന്മാര്‍ ഉള്‍പ്പെടുന്ന എല്ലാ ഇമിഗ്രേഷന്‍ അഭ്യര്‍ത്ഥനകളും ഉടനടി അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി ഏജന്‍സി പ്രഖ്യാപിച്ചു.

Published

on

യുഎസ് സിസ്റ്റം പൂര്‍ണമായി വീണ്ടെടുക്കാന്‍ അനുവദിക്കുന്നതിനായി എല്ലാ ‘മൂന്നാം ലോക രാജ്യങ്ങളില്‍’ നിന്നുള്ള കുടിയേറ്റം ശാശ്വതമായി താല്‍ക്കാലികമായി നിര്‍ത്താന്‍ തന്റെ ഭരണകൂടം പ്രവര്‍ത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ”പൗരന്മാരല്ലാത്തവര്‍ക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്സിഡിയും അവസാനിപ്പിക്കുമെന്ന് ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. ”ആഭ്യന്തര സമാധാനം തകര്‍ക്കുന്ന കുടിയേറ്റക്കാരെ നിര്‍വീര്യമാക്കുമെന്നും പൊതുനിരക്ക്, സുരക്ഷാ അപകടസാധ്യതയുള്ള അല്ലെങ്കില്‍ പാശ്ചാത്യ നാഗരികതയുമായി പൊരുത്തപ്പെടാത്ത ഏതെങ്കിലും വിദേശ പൗരനെ നാടുകടത്തുമെന്നും” കൂട്ടിച്ചേര്‍ത്തു.

തന്റെ മുന്‍ഗാമിയായ ജോ ബൈഡന്റെ കീഴില്‍ ‘ദശലക്ഷക്കണക്കിന്’ പ്രവേശനങ്ങള്‍ അവസാനിപ്പിക്കുമെന്നും ‘അമേരിക്കയുടെ മൊത്തം ആസ്തിയല്ലാത്ത, അല്ലെങ്കില്‍ നമ്മുടെ രാജ്യത്തെ സ്‌നേഹിക്കാന്‍ കഴിവില്ലാത്ത ആരെയും’ നീക്കം ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു.

പൗരന്മാരല്ലാത്തവര്‍ക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്സിഡിയും അവസാനിപ്പിക്കാനും ‘ആഭ്യന്തര സമാധാനത്തിന് തുരങ്കം വെക്കുന്ന കുടിയേറ്റക്കാരെ നിര്‍വീര്യമാക്കാനും’, ‘പബ്ലിക് ചാര്‍ജ്, സെക്യൂരിറ്റി റിസ്‌ക്, അല്ലെങ്കില്‍ പാശ്ചാത്യ നാഗരികതയുമായി പൊരുത്തപ്പെടാത്തത്’ എന്ന് താന്‍ വിശേഷിപ്പിച്ച ഏതെങ്കിലും വിദേശ പൗരനെ നാടുകടത്താനും പദ്ധതിയിട്ടിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച വൈറ്റ് ഹൗസിന് സമീപം രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് വെടിയേറ്റതിന് ശേഷമാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്, അവരില്‍ ഒരാള്‍ ഒരു ദിവസത്തിന് ശേഷം പരിക്കേറ്റ് മരിച്ചു. അഫ്ഗാന്‍ പൗരനാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഫ്ഗാന്‍ പൗരന്മാര്‍ ഉള്‍പ്പെടുന്ന എല്ലാ ഇമിഗ്രേഷന്‍ അഭ്യര്‍ത്ഥനകളും ഉടനടി അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി ഏജന്‍സി പ്രഖ്യാപിച്ചു.

Continue Reading

entertainment

ഞാന്‍ അഹങ്കാരിയാണെന്ന് പറഞ്ഞവര്‍ പോലും എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു- മമ്മൂട്ടി

രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയിടെയാണ് പൊതുവേദിയില്‍ എത്താന്‍ തുടങ്ങിയത്.

Published

on

നമ്മുടെ സാമൂഹിക മൂലധനം എന്നത് മനുഷ്യരുടെ സ്‌നേഹവും പരസ്പര വിശ്വാസവുമാണെന്ന് മമ്മൂട്ടി. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയിടെയാണ് പൊതുവേദിയില്‍ എത്താന്‍ തുടങ്ങിയത്. എനിക്ക് വേണ്ടി പ്രാര്‍ഥിക്കാത്ത, എനിക്ക് വേണ്ടി പള്ളിയിലൊരു മെഴുകുതിരി കത്തിക്കാത്ത, ഒരു വഴിപാട് കഴിക്കാത്ത, ഒരു സമയം പ്രാര്‍ഥിക്കുമ്പോള്‍ എനിക്ക് വേണ്ടി ദുആ ചെയ്യാത്ത മലയാളികളില്ല എന്നാണ് മമ്മൂട്ടി പറയുന്നത്.

ഞാന്‍ തലക്കനമുള്ളവനാണ്, അഹങ്കാരിയാണ്, ഗര്‍വ് ഉള്ളവനാണ്, ക്ഷിപ്ര കോപിയാണ് എന്നൊക്കെ പലരും വിമര്‍ശിച്ചിരുന്നെങ്കില്‍ പോലും ഈ പറഞ്ഞവരൊക്കെ തനിക്ക് വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.

താന്‍ അഹങ്കാരിയാണെന്ന് പറഞ്ഞവര്‍ പോലും തനിക്ക് വേണ്ടി പ്രാര്‍ഥിച്ചിരുന്നുവെന്ന മമ്മൂട്ടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടി , വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് കളങ്കാവല്‍. ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസെത്തുന്നത്.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നേരത്തെ നവംബര്‍ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു.

Continue Reading

india

ഇന്ത്യയിലെ 61 ശതമാനം പ്രദേശവും ഭൂകമ്പ സാധ്യതയില്‍

രാജ്യത്തെ പുതിയ ഭൂകമ്പ ഡിസൈന്‍ കോഡ് അനുസരിച്ചാണ് ഈ നിഗമനം.

Published

on

എവറസ്റ്റ് പുതിയ സീസ്മിക് സൊണേഷന്‍ മാപ്പില്‍ ഭൂകമ്പ സാധ്യത കൂടിയ മേഖലയില്‍ ഉള്‍പ്പെട്ടതിനാല്‍ ഇന്ത്യയിലെ 61 ശതമാനം പ്രദേശവും ഭൂകമ്പ സാധ്യതയില്‍. ഇതനുസരിച്ച് രാജ്യത്തെ 75 ശതമാനം ജനങ്ങളും ജീവിക്കുന്നത് ഭുകമ്പ സാധ്യതാ മേഖയിലാണ്. രാജ്യത്തെ പുതിയ ഭൂകമ്പ ഡിസൈന്‍ കോഡ് അനുസരിച്ചാണ് ഈ നിഗമനം.

നേരത്തെ ഹൈ റിസ്‌ക് സോണ്‍ നാലിലും അഞ്ചിലുമായി മാറിമാറി നിന്ന ഹിമാലയം ഇന്ന് അഞ്ചിലാണ് കാണുന്നത്. വാദിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി ഡയറക്ടറും നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി മുന്‍ ഡയറക്ടറുമായ വിനീത് ഗെലോട്ടിന്റെ നേതൃത്വത്തിലാണ് പുതിയ മാപ്പ് തയ്യാറാക്കിയത്. നിലവില്‍ ഹിമാലയത്തില്‍ വന്‍ തോതിലുള്ള ഭൂകമ്പം സംഭവിച്ചിട്ട് 200 വര്‍ഷം കഴിഞ്ഞു. ഇന്ത്യയുടെ സാധ്യത കഴിഞ്ഞ ദശകത്തില്‍ കൂടുതലായി വര്‍ധിച്ച് കാണുന്നു.

ഹിമായലയത്തിന് ചുറ്റുമുള്ള പ്രദേശത്ത് സാധ്യത തെക്കോട്ട് വര്‍ധിച്ച് ഹിമാലയത്തിന്റെ മുന്‍ ഭാഗത്തായാണ് കാണുന്നത്. ഡെറാഡൂണിലെ മൊഹന്ദില്‍ തുടങ്ങി ഹിമാലയന്‍ ബെല്‍റ്റിലാകെ ഒരുപോലെയാണ് ഇതെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ മേഖലകളിലുള്ളവര്‍ നഗരങ്ങള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. മുന്‍ സാധ്യതാ മേഖലകള്‍, പഴയ കണക്കുകള്‍, ജിയോളജി, മണ്ണ് ഘടനകള്‍ എനിങ്ങനെയുള്ള നിലവിലുളള കണക്കുകൂട്ടലുകള്‍കൊണ്ട് കാര്യമില്ലെന്നും അന്തര്‍ദേശീയമായി അംഗീകരിച്ച പുതിയ മാനദണ്ഡങ്ങളാണ് കണക്കാക്കേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു.

Continue Reading

Trending