india

കര്‍ണാടകയില്‍ പശുവിന്റെ പേരില്‍ കൊലപാതകം

By Chandrika Web

April 02, 2023

നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്ത് പശുക്കച്ചവടക്കാരനെ കൊലപ്പെടുത്തി. ഇന്നലെ യാണ് സംഭവം. ഇദ്രീസ് പാഷയാണ് കൊല്ലപ്പെട്ടത്. രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടത് നല്‍കിയില്ലെന്നും അതിനാണ് കൊലയെന്നുമാണ് പറയുന്നത്.പുനീത് കരഹോളിയാണ് പ്രതി. മയ്യിത്തുമായി ബന്ധുക്കളും നാട്ടുകാരും പ്രകടനം നടത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

രാമനഗറിലെ സതാനുവിലാണ് സംഭവം.താന്‍ നിയമപ്രകാരമാണ് കാലിയെ വാങ്ങിയതെന്ന് പറഞ്ഞെങ്കിലും പാക്കിസ്താനിലേക്ക് പോകൂ എന്ന് പറഞ്ഞായിരുന്നു മര്‍ദനവും കൊലപാതകവും. ഒന്നിലധികം പേര്‍ കൊലപാതകസംഘത്തിലുണ്ട്. ഇവരെ തെരയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഷയം കത്തിനിര്‍ത്തി വോട്ട് പിടിക്കാനാണ് ബി.ജെ.പി ശ്രമം. സംഭവത്തില്‍ ഗൂഢാലോചനയും സംശയിക്കുന്നു.