Connect with us

kerala

അമേരിക്കയില്‍ ആദ്യമായി സമൂഹ ഇഫ്താര്‍ നടത്തി വിവിധ മുസ്‌ലിം സംഘടനകള്‍; ആല്‍ബര്‍ട്ട് പാലസില്‍ നടന്ന വിരുന്നില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു

Published

on

അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ന്യൂജേഴ്‌സിയിലെ റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ എം എം എന്‍ ജെയുടേയും നന്മയുടേയും മുഖ്യ കാര്‍മികത്വത്തില്‍ വിവിധ മുസ്‌ലിം സംഘടനകള്‍ ചേര്‍ന്നുകൊണ്ട് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് പങ്കെടുത്തവര്‍ക്കും അതിഥികള്‍ക്കും പ്രത്യേകമായ അനുഭവമായി മാറി.

മാര്‍ച്ച് 26ആം തീയതി വൈകിട്ട് ന്യൂ ജേഴ്‌സിയില്‍ സംഘടിപ്പിച്ച സമൂഹഇഫ്താര്‍ വിരുന്നില്‍ നാനൂറോളം മുസ്‌ലിം കുടുംബങ്ങളും 150ല്‍ പരം അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സേവന സംഘടന നേതാക്കളും, പ്രശസ്തരായ മാധ്യമപ്രവര്‍ത്തകരും, എഴുത്തുകാരും , ബ്ലോഗര്‍മാരും പങ്കെടുത്തു.

വളരെ ചിട്ടയോടെയും ആസൂത്രണത്തോടെയും സംഘടിപ്പിച്ച ചടങ്ങില്‍ വൈകുന്നേരത്തോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അതിഥികളെ വളരെ ആദരപൂര്‍വ്വം പരമ്പരാഗതമായ രീതിയില്‍ തന്നെ ആതിഥേയമരുളി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് കൃത്യ സമയത്ത് തുടങ്ങിയ ഇന്റര്‍ഫേയ്ത്ത് ഇഫ്താര്‍ നൈറ്റ് പരിപാടി പങ്കെടുത്ത ആളുകളുടെ സാന്നിധ്യം കൊണ്ടും മതേതര കാഴ്ചപ്പാട്ടോടുകൂടി അമേരിക്കയിലെ മുസ്ലിം സമൂഹം സംഘടിപ്പിച്ച പ്രോഗ്രാമിനെ പ്രകീര്‍ത്തിച്ചുള്ള സംസാരങ്ങള്‍ കൊണ്ടും വളരെയധികം ശ്രദ്ധേയമായി. അനാന്‍ വദൂദ എന്ന കൊച്ചു കുട്ടിയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ നന്മയുടെയും , എം എം എന്‍ ജെ യുടെയും നേതാവ് ഡോക്ടര്‍ സമദ് പൊന്നേരിയുടെ സ്വാഗത പ്രസംഗത്തില്‍ പ്രളയ സമയത്ത് നന്മ കേരളത്തിനു നല്‍കിയ സേവനങ്ങള്‍ വിശദീകരിച്ചു.

മുന്‍ ഫൊക്കാന പ്രസിഡണ്ടും, ഗുരുകുലം സ്‌കൂള്‍ പ്രിന്‍സിപ്പലും ജനനി മാസിക എഡിറ്ററുമായ ജെ മാത്യൂസ് മതങ്ങളും മനുഷ്യരും തമ്മില്‍ സമരസപ്പെട്ടു ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട പ്രാധാന്യം ചൂണ്ടിക്കാട്ടി മുഖ്യപ്രഭാഷണം നടത്തി. സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസത്തിനും , ഭാഷക്കും സംസ്‌കാരത്തിനും നല്‍കിയ സംഭാവനകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സംസാരിച്ച ലോംഗ് ഐലന്റ് ഇന്റര്‍ഫേയത്ത് ഇന്‍സ്റ്റിറ്റിയൂട്ട് തലവനും പ്രസ്ത യൂറോളജിസ്റ്റുമായ ഡോക്ടര്‍ ഉണ്ണി മൂപ്പന്‍ കേരളത്തിലെ വിവിധ മതങ്ങളുടെ വഴികളും വേരുകളും വിശദീകരിച്ചു. ലോകത്ത് ഏതൊരു ഭാഗത്ത് വ്യാപിക്കുന്നതിനും മുമ്പേ അബ്രഹാമിക് മതങ്ങള്‍ കേരളത്തില്‍ വേരുന്നിയതായി അദ്ദേഹം സോദാഹരണം ചൂണ്ടിക്കാട്ടി. യഹൂദ കൃസ്ത്യന്‍ , ഇസ്ലാം മതങ്ങളെ സ്വാഗതം ചെയ്ത ഹിന്ദു സഹോദരന്മാരുടെ വിശാല മനസ്‌കത അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഫോമയുടെ മുന്‍ പ്രസിഡണ്ടും, അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനുമായ അനിയന്‍ ജോര്‍ജ് പവിത്രമായ റംസാന്‍ മാസത്തില്‍ മുസ്ലിം സഹോദരന്മാര്‍ ഇത്തരം മഹത്തായ ഒരു ആശയത്തിനു തുടക്കം കുറിച്ച നേതൃത്വത്തെ . അഭിനന്ദിച്ചു.

ഏഷ്യാനെറ്റ് യു.എസ് ചീഫ് കറസ്‌പോണ്ടന്റും, പ്രശസ്ത മാധ്യമ പ്രവര്‍ത്തകനുമായ കൃഷ്ണ കിഷോര്‍ കോഴിക്കോട്ടുകാരനായ അദ്ദേഹത്തിന്റെ നാട്ടിലെ നോമ്പനുഭവങ്ങള്‍ ഹൃദ്യമായി പങ്കുവെക്കുകയും എന്നാല്‍ ഇന്ന് കാണുന്ന ചില ദുഷ്പ്രവണതകളില്‍ ആശങ്ക പങ്കു വെക്കുകയും ചെയ്തു. എങ്കിലും നാട്ടിലെ പഴയ അതേ അനുഭവം അമേരിക്കയിലും ലഭിച്ചതിലുള്ള സന്തോഷം മറച്ചു വെക്കാതെ പ്രകടിപ്പിച്ചു. യു.എസ്.എ കെ.എം.സി.സിയുടെ പ്രസിഡണ്ടും നന്മയുടെ സ്ഥാപക പ്രസിഡണ്ടുമായ യു.എ നസീര്‍ തുടര്‍ന്ന് സംസാരിച്ചു. നന്മ നിറഞ്ഞ ഈ സദുദ്യമത്തിനു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ആശംസ അറിയിച്ചതോടൊപ്പം ഈ പരിപാടി കൂടുതല്‍ വിപുലമായ രീതിയില്‍ എല്ലാവര്‍ഷവും മതേതര ഐക്യം കാത്തുസൂക്ഷിച്ചുകൊണ്ട് മുന്നോട്ടുകൊണ്ടുപോകാന്‍ സംഘാടകര്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കി. തുടര്‍ന്നു നടന്ന പാനല്‍ ചര്‍ച്ച ഡോക്ടര്‍ അന്‍സാര്‍ കാസിം നിയന്ത്രിച്ചു. ചര്‍ച്ചകളില്‍ വിജേഷ് കാരാട്ട് (കെ.എ.എന്‍ ജെ), സജീവ് കുമാര്‍ ( കെ. എച്ച്. എന്‍ .ജെ) , ജോസ് കാടാപുറം (കൈരളി ടി.വി ), ഷീല ശ്രീകുമാര്‍ (കരുണ ചാരിറ്റീസ് ) ഡോക്ടര്‍ സാബിറ അസീസ് (എം .എം .എന്‍ ജെ) റവ. തോമസ് കെ. തോമസ് (മാര്‍ത്തോമ ചര്‍ച്ച ) ഡോക്ടര്‍ പി.എം മുനീര്‍ (എം .എം .എന്‍ ജെ). ജിബി തോമസ് (ഫോമ), ബോബി ലാല്‍ (ബ്ലോഗര്‍) എന്നിവര്‍ പങ്കെടുത്തു. അസീസ് ആര്‍ വി . റംസാന്‍ സന്ദേശം പങ്കു വെച്ചു. ഫിസറോസ് കോട്ട നന്ദി രേഖപ്പെടുത്തി.ചര്‍ച്ചകള്‍ സമയബന്ധിതമായി അവസാനിക്കുകയും ചെയ്തു. പ്രശസത മാധ്യമ പ്രവര്‍ത്തകര്‍ ജോര്‍ജ് ജോസഫ് (ഇ മലയാളി) 1 മധു കൊട്ടാരക്കര ( 24 ചാനല്‍ ) ഡോക്ടര്‍ അബ്ദുല്‍ അസീസ് (കെ.എം.ജി), ജയിംസ് മാത്യു (ഫോമ) വ്യവസായികളായ എരഞ്ഞിക്കല്‍ ഹനീഫ്, ദിലീപ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ മുഖ്യാഥിതികളായിരുന്നു. നോമ്പുതുറയും പ്രാര്‍ത്ഥനയും കഴിഞ്ഞതിനുശേഷം ഹൃദ്യമായ രീതിയില്‍ മലബാര്‍ സവിശേഷതകള്‍ നിറഞ്ഞ വിഭവ സമൃദ്ധമായ ഭക്ഷണവും തുടര്‍ന്നു യൂത്ത് ലോ പ്രോഗ്രാമും തറാവീഹ് നിസ്‌കാരവും കഴിഞ്ഞ ശേഷമാണ് എല്ലാവരും പിരിഞ്ഞത്. അസ്ലം ഹമീദ് , അജാസ് നെടുവഞ്ചേരി , സാജിദ് കരീം, കുര്‍ഷിദ് റഷീദ്,ഇംതിയാസ് രണ്ടത്താണി , അലീന ജബ്ബാര്‍, നാജിയ അസീസ് തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. പങ്കെടുത്തവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എല്ലാം മനസ്സില്‍ തട്ടിയ അനുഭവമായി മാറി. അമേരിക്കയിലെ പ്രശസ്തരായ ബ്ലോഗര്‍മാരും ആവേശപൂര്‍വം പരിപാടിയില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

Published

on

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ അന്തിമ വാദത്തിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച രണ്ടു തവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ലാവലിന്‍ കേസ് പരിഗണിച്ചിരുന്നില്ല. ഹര്‍ജികളില്‍ അന്തിമവാദത്തിലേക്ക് കടക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ളത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

Continue Reading

kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത.

Published

on

സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മറ്റന്നാള്‍ വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത. പാലക്കാട്, കൊല്ലം,ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍ താപനിലയാണിത്.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെ അത് പിന്‍വലിക്കുകയും ചെയ്തു. പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരുന്നു ഉഷ്ണതരംഗ മുന്നറിയിപ്പ്.

Continue Reading

Trending