Connect with us

india

പാഠ പുസ്തകത്തില്‍ നിന്ന് മുഗള്‍ ചരിത്രം ഒഴിവാക്കി എന്‍.സി.ഇ.ആര്‍.ടി

2023-2024 അധ്യയന വര്‍ഷത്തേക്കുള്ള പരിഷ്‌കരിച്ച പാഠ്യപദ്ധതിയാണ് ഇപ്പോള്‍ പുറത്തിറക്കിയത്

Published

on

മുഗള്‍ സാമ്രാജ്യത്തിലുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി പന്ത്രണ്ടാം ക്ലാസ് ചരിത്ര പുസ്തകം ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ പരിഷ്‌കരിച്ച് എന്‍.സി.ഇ.ആര്‍.ടി ഈ മാറ്റം രാജ്യത്ത് എന്‍.സി.ഇ.ആര്‍.ടി പിന്തുടരുന്ന എല്ലാ സ്‌കൂളുകള്‍ക്കും ബാധകമായിരിക്കും.

2023-2024 അധ്യയന വര്‍ഷത്തേക്കുള്ള പരിഷ്‌കരിച്ച പാഠ്യപദ്ധതിയാണ് ഇപ്പോള്‍ പുറത്തിറക്കിയത്. 12-ാം ക്ലാസുകാര്‍ക്ക് ചരിത്രത്തില്‍ പഠിക്കാനുണ്ടായിരുന്ന ‘തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി ഭാഗം രണ്ടിലാണ്’ മാറ്റം വരുത്തിയത്. ‘കിങ്‌സ് ആന്‍ഡ് ക്രോണിക്കിള്‍സ്: ദ മുഗള്‍ കോര്‍ട്ട്‌സ്’ എന്ന തലക്കെട്ടിലുള്ള പാഠഭാഗമാണ് നീക്കം ചെയ്തത്.

india

രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് ദലിതനായത്‌കൊണ്ട്; അവധേഷ് പ്രസാദ്

ബി.ജെ.പിയുടെ ഭരണഘടനാ ദിനാഘോഷം വെറും പ്രഹസനമാണെന്നും നേതാക്കള്‍ പറഞ്ഞു.

Published

on

രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് ദലിതനായത്‌കൊണ്ടെന്ന് ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലെ എം.പിയായ അവധേഷ് പ്രസാദ്. ക്ഷേത്രവിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ഭരണഘടനാ ദിനാഘോഷം വെറും പ്രഹസനമാണെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം പരിപാടിയിലേക്ക് ക്ഷണിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്നും അവധേഷ് പ്രസാദ് പറഞ്ഞു. ‘രാമക്ഷേത്രം ധര്‍മ ധ്വജമാണ്, രാഷ്ട്രീയമല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദലിതനായതുകൊണ്ടാണ് തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അവധേഷ് ആരോപിച്ചു.

ഭരണഘടനാ ദിനത്തില്‍ ബി.ജെ.പി നടത്തുന്ന ആഘോഷങ്ങള്‍ വെറും പ്രഹസനം മാത്രമാണെന്നും എസ്.പി എം.പി ആരോപിച്ചു. ഭരണഘടനയുടെ തത്വങ്ങള്‍ ബി.ജെ.പി പാലിക്കുന്നില്ലെന്നും, ദലിത് വിഭാഗക്കാരനായ തന്നെ ഒഴിവാക്കിയ നടപടി ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ഥലം എംപിയെ ചടങ്ങില്‍നിന്ന് ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശനമുയര്‍ത്തി. അവധേഷ് പ്രസാദ് ദലിത് വിഭാഗത്തില്‍ നിന്നുള്ള എം.പിയായതുകൊണ്ടാണ് ക്ഷേത്ര ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ മസൂദ് ആരോപിച്ചു.

Continue Reading

india

ആറ് വയസുകാരിയെ പീഡിപ്പിച്ചു; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിക്കുനേരെ വെടിയുതിര്‍ത്ത് പൊലീസ്

മധ്യപ്രദേശ് ഗൗഹര്‍ഗഞ്ചിലാണ് സംഭവം.

Published

on

ആറ് വയസുകാരിയെ പീഡിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിക്കുനേരെ വെടിയുതിര്‍ത്ത് പൊലീസ്. മധ്യപ്രദേശ് ഗൗഹര്‍ഗഞ്ചിലാണ് സംഭവം. പൊലീസിന്റെ തോക്ക് പിടിച്ചെടുത്ത് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസ് വാഹനത്തില്‍ നിന്ന് പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടി ഉതിര്‍ത്തത്. വെടിവെപ്പില്‍ പ്രതിയുടെ കാലിന് പരുക്കേറ്റു.

ഗോഹര്‍ഗഞ്ചില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സല്‍മാനായി തിരച്ചില്‍ നടത്തിയിരുന്നു. പ്രതി കുറച്ചുനാളായി ഒളിവില്‍ കഴിയുകയായിരുന്നു, ഇയാളുടെ തലയ്ക്ക് പൊലീസ് 30,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

ഭോപ്പാലിലെ ഒരു ചായക്കടയില്‍ വെച്ചാണ് ഗാന്ധിനഗര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗോഹര്‍ഗഞ്ച് പൊലീസ് റൈസണിലേക്ക് കൊണ്ടുപോകുന്നതിനിടെ, കിരാത് നഗര്‍ ഗ്രാമത്തിന് സമീപം വാഹനം പഞ്ചര്‍ ആയി. ഈ സമയം പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയുടെ കാലില്‍ വെടിയുതിര്‍ത്തു.

Continue Reading

india

ഡല്‍ഹി വായുമലിനീകരണം; സമരം ചെയ്ത മലയാളി വിദ്യാര്‍ഥിക്കുനേരെ പൊലീസ് അതിക്രമം

തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പങ്കുവെക്കപ്പെടുന്നത്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യഗേറ്റില്‍ വായുമലിനീകരണത്തിനെതിരെ സമരം ചെയ്ത മലയാളി വിദ്യാര്‍ഥിക്കുനേരെ പൊലീസ് അതിക്രമം. സുഹൃത്തുക്കള്‍ക്കൊപ്പം സമരത്തിനായി എത്തിയപ്പോളായിരുന്നു ഡല്‍ഹി സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥിയായ തൃശൂര്‍ സ്വദേശി ഇ.ആര്‍. അക്ഷയിനെ നിലത്ത് തള്ളിയിട്ട് മുഖം റോഡില്‍ അമര്‍ത്തി പൊലീസുകാരന്‍ നെഞ്ചില്‍ മുട്ടുകുത്തിയിരുന്നതും മറ്റൊരു പൊലീസുകാരന്‍ കൈ മുകളിലേക്ക് വലിച്ചുപിടിച്ചതും. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പങ്കുവെക്കപ്പെടുന്നത്.

മൗലികാവകാശമായ ശുദ്ധവായുവിനുവേണ്ടി നിരവധി വിദ്യാര്‍ഥി സംഘടനകള്‍ ഭാഗമായ ഡല്‍ഹി കോഓഡിനേഷന്‍ കമ്മിറ്റി ഫോര്‍ ക്ലീന്‍ എയര്‍ ആഹ്വാനം ചെയ്ത പ്രതിഷേധത്തിനാണ് ഡല്‍ഹി സര്‍വകലാശാല മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയായ അക്ഷയ് ഞായറാഴ്ച ഇന്ത്യഗേറ്റിലെത്തിയത്. പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചു, മാവോവാദി മുദ്രാവാക്യം വിളിച്ചു എന്നീ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് പൊലീസ് അക്ഷയ് അടക്കം 23 വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തത്.

അക്ഷയ് ഒരു മാവോവാദി ഗ്രൂപ്പിലും അംഗമല്ലെന്നും രാഷ്ട്രീയ ബോധമുള്ള വിദ്യാര്‍ഥി മാത്രമാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. പ്രാഥമിക അന്വേഷണം ആവശ്യമാണെന്നും നിരീക്ഷിച്ച കോടതി വിദ്യാര്‍ഥികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Continue Reading

Trending