Connect with us

GULF

ബഹ്‌റൈനില്‍ 9ാം ക്ലാസ് വിദ്യാര്‍ഥിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Published

on

ബഹ്‌റൈനില്‍ 9ാം ക്ലാസ് വിദ്യാര്‍ഥിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബഹ്‌റൈനിലെ ഏഷ്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സാറാ റേച്ചല്‍ അജി വര്‍ഗ്ഗീസ്(14) ആണ് ഇന്ന് രാവിലെ സല്‍മാനിയ ആശുപത്രിയില്‍ മരണമടഞ്ഞത്.

പത്തനംതിട്ട കല്ലശേരി സ്വദേശിനിയാണ് മരിച്ച സാറാ റേച്ചല്‍. ഇന്നലെ വൈകിട്ട് കുട്ടിക്ക് ചെറിയരീതിയില്‍ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് ഇന്ന് ഛര്‍ദ്ദിയും ഉണ്ടായി. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോപ്ലക്‌സിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അജി കെ വര്‍ഗീസാണ് പിതാവ്. മാതാവ് മഞ്ജു വര്‍ഗീസ്.

GULF

കനത്ത മഴ: ദുബൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങൾ റദ്ദാക്കി, 5 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുബൈയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ദുബൈയിലേക്ക് എത്തുന്ന ഒമ്പത് വിമാനങ്ങളും ദുബൈയിൽ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്

മഴയും അതുകാരണമുള്ള ഗതാഗത കുരുക്കും പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ദുബൈ വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടു.

യാത്രക്കാർ അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാകുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാൻ സാധാരണയേക്കാൾ അൽപ്പം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

GULF

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: യുഎഇയില്‍ മുന്‍കരുതല്‍ സജീവം

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു

Published

on

അബുദാബി: യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വിപലുമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി.

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വമേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സ്‌കൂളുകുള്‍ രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള പ്രദേശങ്ങളും റോഡുകളും അടച്ചിടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഏതാനും ദിവസംമുമ്പുണ്ടായ ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലുമായാണ് അധികൃതര്‍
എല്ലാമേഖലയിലും ശ്രദ്ധ ചെലുത്തുന്നത്.

Continue Reading

GULF

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് നിര്യാതനായി

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു

Published

on

അബുദാബി: അബുദാബി രാജകുടുംബാഗംവും അല്‍ഐന്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ് യാന്‍ നിര്യാതനായി.

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. 82 വയസ്സ പ്രായമായിരുന്നു. യുഎഇ രൂപീകരണകാലം മുതല്‍ അബുാദാബി ഭരണാധികാരിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രതിനിധിയാണ്.

Continue Reading

Trending