Connect with us

EDUCATION

സംസ്ഥാനത്ത് അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ഉയർന്ന പ്രായപരിധി 50 വയസ്സാക്കി

ശ്യാം ബി മേനോൻ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്നാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Published

on

സംസ്ഥാനത്ത് വിവിധ സർവ്വകലാശാലകളിലും സർക്കാർ / എയ്ഡഡ് കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി അൻപത് വയസ്സാക്കി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. ശ്യാം ബി മേനോൻ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്നാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സർക്കാർ / എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, ട്രെയിനിംഗ് കോളേജുകളിലും, ലോ കോളേജുകളിലും, സംസ്‌കൃത കോളേജുകളിലും, അറബിക് കോളേജുകളിലും, വിവിധ സർവ്വകലാശാലകളിലും അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധിയാണ് അൻപത് വയസ്സായി നിശ്ചയിച്ച് ഉത്തരവായത്.

നിലവിൽ ഇവിടെയെല്ലാം നാല്പത് വയസ്സാണ് അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി. എന്നാൽ അധ്യാപക നിയമനങ്ങൾക്ക് ബാധകമായ യുജിസി മാനദണ്ഡങ്ങളിൽ ഉയർന്ന പ്രായപരിധി നിഷ്ക്കർഷിക്കുന്നില്ല. ഇക്കാര്യത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ നൽകിയ റിപ്പോർട്ടും കോളേജ് അധ്യാപക നിയമനങ്ങൾക്ക് ഉയർന്ന പ്രായപരിധി ഒഴിവാക്കണമെന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശയും പരിഗണിച്ചാണ് തീരുമാനം.

 

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.ബി.എക്ക് അപേക്ഷിക്കാം

സര്‍വകലാശാലാ ഫണ്ടിലേക്ക് ഇ-പെയ്‌മെന്റായി 875/- രൂപ (SC/ST 295/- രൂപ) ഫീസടച്ച് മെയ് 15-ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

Published

on

കാലിക്കറ്റ് സര്‍വകലാശാല കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം/പാര്‍ട്ട് ടൈം), സ്വാശ്രയ കോളേജുകള്‍ (ഓട്ടണമസ് കോളേജുകള്‍ ഒഴികെ) എന്നിവയില്‍ 2024 വര്‍ഷത്തെ എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

-സര്‍വകലാശാലാ ഫണ്ടിലേക്ക് ഇ-പെയ്‌മെന്റായി 875/- രൂപ (SC/ST 295/- രൂപ) ഫീസടച്ച് മെയ് 15-ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

KMAT/CAT സ്‌കോര്‍, ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം

– സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം.

ഓട്ടണമസ് കോളേജില്‍ പ്രവേശനം അഗ്രഹിക്കുന്നവര്‍ കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടേണ്ടതാണ്

– ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ യോഗ്യത മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് കാര്‍ഡിന്റെ ഒറിജിനല്‍ പ്രവേശനം അവസാനിക്കുന്നതിനു മുമ്പായി സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷകര്‍ KMAT 2024, CAT 2023 യോഗ്യത നേടിയിരിക്കണം.

CMAT 2024 യോഗ്യത നേടുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിനുള്ള സൗകര്യം പിന്നീട് നല്‍കുന്നതായിരിക്കും

വിശദവിവരങ്ങള്‍ക്ക്
https://admission.uoc.ac.in/

0494 2407017, 2407363.

 

Continue Reading

Education

സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്, 99.91 ശതമാനം.

Published

on

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്, 99.91 ശതമാനം.

24,000ത്തിലധികം പേര്‍ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. 1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടി. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 91 ശതമാനത്തിലധികം പെണ്‍കുട്ടികളും പരീക്ഷയില്‍ വിജയം നേടി.

ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് വേണം. ബെംഗളൂരുവില്‍ 96.95, ചെന്നൈയില്‍ 98.47 എന്നിങ്ങനെയാണ് വിജയശതമാനം.

Continue Reading

EDUCATION

എ.പ്ലസ് തിളക്കത്തിൽ മേമന സഹോദരങ്ങൾ

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ജില്ലയിലെ വിവിധ കായിക മത്സരങ്ങൾക്ക് ട്രാക്ക് ഒരുക്കിയും ജില്ലാതലം മുതൽ അന്തർദേശീയ തലം വരെ കായിക രംഗത്ത് വ്യത്യസ്ഥമായ അടയാളപ്പെടുത്തലുകളിലൂടെ ശ്രദ്ധേയമായ കൂട്ടിലങ്ങാടി പള്ളിപ്പുറത്തെ മേമന സഹോദരൻമാരുടെ അഞ്ച് മക്കൾ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും പ്ളസോടെ തിളക്കമാർന്ന വിജയം നേടി.

മേമന ഷബീറലിയുടെ മകൾ ലിയാ ഫാത്തിമ, സെയ്ഫ് സാഹിദിൻ്റെ മകൾ ഫാത്തിമ സൻഹ, ഷഫീക്കിൻ്റെ മകൾ റിഫാ ഫാത്തിമ ഷമീമിൻ്റെ മകൻ റസൽ ,അമീറിൻ്റെ മകൻ ഷഹബാസ് അമൻ എന്നിവരാണ് മേമന കുടുംബത്തിൻ്റെ അഭിമാനതാരങ്ങളായത്.

ലിയാ ഫാത്തിമ, ഫാത്തിമ സൻഹ എന്നിവർ മലപ്പുറം സെൻ്റ്ജെമ്മാസ് ഹൈസ്ക്കൂളിൽ നിന്നും മറ്റു മൂന്നു പേർ മങ്കട പള്ളിപ്പുറം ഗവ:ഹൈസ്ക്കൂളിൽ നിന്നുമാണ് വിജയം നേടിയത്. ഇവരിൽ ഫാത്തിമ സൻഹ, റിഫാ ഫാത്തിമ എന്നിവർ യു.എസ് എസ് സ്കോളർഷിപ്പ് ജേതാക്കൾ കൂടിയാണ്.

എല്ലാവരും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയവരും സ്കൂൾ ജെ.ആർ.സി യൂണിറ്റ് അംഗങ്ങളും സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിത്തം വഹിക്കുന്നവരുമാണ്. മക്കളുടെ അഭിമാനകരമായ വിജയം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മേമന കുടുംബം

Continue Reading

Trending